കുത്തഴിഞ്ഞു കിടക്കുന്നൊരു ഫുട്‌ബോള്‍ ലീഗ്! ലിയോണല്‍ മെസിയില്‍ രക്ഷകനെ കണ്ട് എംഎല്‍എസ് അധികൃതര്‍

By Web Team  |  First Published Jun 10, 2023, 7:25 PM IST

അമേരിക്കയില്‍ ടെലിവിഷന്‍ സംപ്രേഷണാവകാശവും വിപണിമൂല്യവും ഉയരുമെന്നും കണക്കുകൂട്ടുന്നു. 2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റും 2026ലെ ഫുട്‌ബോള്‍ ലോകകപ്പും അമേരിക്കയിലാണ് നടക്കേണ്ടത്.


മയാമി: ലിയോണല്‍ മെസിയുടെ വരവോടെ അമേരിക്കന്‍ ഫുട്‌ബോളിന്റെ മുഖച്ഛായമാറുമെന്ന പ്രതീക്ഷയിലാണ് മേജര്‍ ലീഗ് സോക്കര്‍ അധികൃതര്‍. ലീഗില്‍ നിലവില്‍ പതിനഞ്ചാം സ്ഥാനത്താണ് ഇന്റര്‍ മയാമി. നിലവാരം കുറഞ്ഞ ഫുട്‌ബോള്‍ ലീഗുകളെ ട്രോളന്മാര്‍ കണ്ടംലീഗെന്നാണ് പറയാറ്. 

മെസിയും നെയ്മറും എംബാപ്പെയും കളിക്കുമ്പോഴും ഫ്രഞ്ച് ലീഗ് പോലും ഇത്തരത്തില്‍ ആക്ഷേപം ഏറ്റുവാങ്ങി. അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗാകട്ടെ, യൂറോപ്പിലെ ഫുട്‌ബോള്‍ നിയമങ്ങളൊന്നും പരിഗണിക്കാതെയാണ് കളിക്കുന്നത്. പണമുള്ള ടീമുകള്‍ വമ്പന്‍ താരങ്ങളെ വാരിക്കൂട്ടുന്നത് തടയാനുള്ള ഫിനാഷ്യല്‍ ഫെയര്‍പ്ലേ നിയമത്തിന്റെ വാള്‍ എംഎല്‍എസിനില്ല.

Latest Videos

undefined

ഏറ്റവും ശ്രദ്ധേയം തോറ്റ് തോറ്റ് തകര്‍ന്നാലും തരം  താഴ്ത്തപ്പെടില്ലെന്ന ആനുകൂല്യം. സോണുകളായി തിരിച്ചാണ് ടീമുകള്‍ മത്സരിക്കുന്നത്. ഈസ്റ്റേണ്‍ കോണ്‍ഫറന്‍സിലാണ് മെസി പോകുന്ന ഇന്റര്‍ മയാമിയുടെ പോരാട്ടം. സീസണ്‍ പകുതി പിന്നിട്ടപ്പോള്‍ നിലവില്‍ ഏറ്റവും പിന്നില്‍ പതിനഞ്ചാം സ്ഥാനത്ത്. മെസിയെത്തുന്നതോടെ ടീമിന്റെ ഉയര്‍ച്ചയ്‌ക്കൊപ്പം മേജര്‍ സോക്കര്‍ ലീഗിനാകെ നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മെസിയുടെ വരവ് കാണികളുടെ എണ്ണത്തിലും ടിക്കറ്റ് നിരക്കിലും വലിയമാറ്റമുണ്ടാക്കും. മെസിയുടെ അരങ്ങേറ്റ മത്സരത്തിനുള്ള ടിക്കറ്റിന്റെ റീസെയ്ല്‍ വന്‍തുകയ്ക്ക് തുടരുകയാണ്.

അമേരിക്കയില്‍ ടെലിവിഷന്‍ സംപ്രേഷണാവകാശവും വിപണിമൂല്യവും ഉയരുമെന്നും കണക്കുകൂട്ടുന്നു. 2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റും 2026ലെ ഫുട്‌ബോള്‍ ലോകകപ്പും അമേരിക്കയിലാണ് നടക്കേണ്ടത്. ഇതിന് മുന്നോടിയായി മെസിയെത്തുമ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ അമേരിക്കയിലേക്ക് തിരിക്കാമെന്നാണ് കണക്കുകൂട്ടുന്നത്. അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലനത്തിനായി മയാമിയില്‍ പ്രത്യേക കേന്ദ്രം ഒരുക്കാനുള്ള ആലോചന എഎഫ്എയും നടത്തുന്നുണ്ട്.

യൂറോപ്യന്‍ ചാംപ്യന്മാരെ ഇന്നറിയാം! മാഞ്ചസ്റ്റര്‍ സിറ്റിക്ക് മറികടക്കേണ്ടത് ഇന്‍ററിന്‍റെ പ്രതിരോധത്തെ

മെസി, അടുത്ത മാസം 21ന് ഇന്റര്‍ മയാമിയില്‍ അരങ്ങേറ്റം കുറിച്ചേക്കും. ഒരു മാസത്തെ അവധിക്ക് ശേഷമാകും മെസ്സി അമേരിക്കന്‍ ക്ലബ്ബിലെത്തുക. ക്രൂസ് അസൂളായിരിക്കും ആദ്യമത്സരത്തില്‍ എതിരാളി. കരാര്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ മെസിയുടെ അരങ്ങേറ്റ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വന്‍തുകയ്ക്കാണ് റീസെയ്ല്‍ നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
 

click me!