ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളാണ് താങ്കളെന്നും ടീം അംഗങ്ങള്‍ എക്കാലവും ഓര്‍ത്തുവെക്കുന്ന വിജയത്തോടെ വിടവാങ്ങാന്‍ താങ്കള്‍ക്ക് അവസരമുണ്ടാക്കട്ടെയെന്നും മോഡ്രിച്ച് പറഞ്ഞു.
കൊല്‍ക്കത്ത: ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ഇതിഹാസതാരം സുനില്‍ ഛേത്രിയ ആരാധകര്‍ക്ക് കാണാനുള്ള അവസാവ അവസരമാണിന്ന്. ഇന്ത്യന്‍ ഫുട്ബോളിന്‍റെ മുഖമായ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയുടെ വിടവാങ്ങല്‍ മത്സരത്തിന് ഇന്ന് ഏഴ് മണിക്ക് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ കിക്കോഫാവും. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കുവൈറ്റാണ് ഇന്ത്യയുടെ എതിരാളികള്‍. സുനില്‍ ഛേത്രിയുടെ വിടവാങ്ങല്‍ മത്സരമെന്നതുപോലെ തന്നെ ലോകകപ്പ് യോഗ്യത പോരാട്ടത്തിന്‍റെ അടുത്ത റൗണ്ടിലെത്തണമെങ്കില്‍ ഇന്ത്യക്ക് കുവൈറ്റിനെതിരെ വിജയം അനിവാര്യമാണ്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന് വിജയത്തോടെ വിടവാങ്ങൽ ഒരുക്കുമോ നീലപ്പട എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. അമ്പതിനായിരത്തോളം പേര്‍ക്കിരിക്കാവുന്ന സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലേക്ക് ഛേത്രിയുടെ വിടവാങ്ങള്‍ മത്സരം കാണാന്‍ ആരാധകര്‍ ഒഴുകിയെത്തുമെന്നാണ് കരുതുന്നത്. വിടവാങ്ങല്‍ മത്സരം കളിക്കുന്ന ഇന്ത്യന്‍ നായകൻ സുനില്‍ ഛേത്രിക്ക് ക്രൊയേഷ്യയുടെ ലോകകപ്പ് ഹീറോയും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവുമായ ലൂക്ക മോഡ്രിച്ച് ആശംസ അറിയിച്ചു. ക്രൊയേഷ്യക്കാരനായ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്‍റെ ശിക്ഷ്യമാരില്‍ ഒരാള്‍ കൂടിയാണ് മോഡ്രിച്ച്.
undefined
ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളാണ് താങ്കളെന്നും ടീം അംഗങ്ങള്‍ എക്കാലവും ഓര്‍ത്തുവെക്കുന്ന വിജയത്തോടെ വിടവാങ്ങാന്‍ താങ്കള്‍ക്ക് അവസരമുണ്ടാക്കട്ടെയെന്നും മോഡ്രിച്ച് ആശംസാ വീഡിയോയില്‍ പറഞ്ഞു. മോഡ്രിച്ചിന്‍റെ ആശംസക്ക് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് നന്ദി പറഞ്ഞു. രാജ്യത്തിന്‍റെ അഭിമാനം കാക്കാന്‍ ഞങ്ങളാല്‍ സാധ്യമായതെല്ലാം ചെയ്യും ലൂക്കാ എന്നായിരുന്നു സ്റ്റിമാക്ക് മറുപടിയില്‍ പറഞ്ഞു.
Legends inspire legends – the journey of greatness never ends! 💙🤝🏼 🏆 🐯 ⚽️
pic.twitter.com/4sGomeM8Es
മത്സരം കാണാനുള്ള വഴികള്‍
സ്പോര്‍ട്സ് 18 ചാനലില്‍ മത്സരം തത്സമയം കാണാനാകും, ലൈവ് സ്ട്രീമിംഗില്‍ ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക