സെര്‍ജിയോ റാമോസിന് ടീമിലേക്ക് വരാം! നയം വ്യക്തമാക്കി പുതിയ സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫുവന്റെ

By Web Team  |  First Published Dec 13, 2022, 2:17 PM IST

എന്റ്വികെ ലോകകപ്പിനുളള സ്പാനിഷ് ടീമിനെ തിരഞ്ഞെടുപ്പത്തപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിനെ ഒഴിവാക്കിയിരുന്നു. സ്‌പെയിനിനായി 180 മത്സരങ്ങള്‍ കളിച്ച് റെക്കോര്‍ഡിട്ട മുന്‍ നായകനുമായ റാമോസിനെ തഴഞ്ഞത് അപ്രതീക്ഷിതമായി


മാഡ്രിഡ്: ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റതിന് പിന്നാലെ പരിശീലകന്‍ ലൂയിസ് എന്റിക്വയെ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്താക്കിയിരുന്നു. ആയിരത്തിലേറെ പാസുകളുമായി കളിച്ചിട്ടും ഗോളടിക്കാന്‍ കഴിയാത്തതും ഷൂട്ടൗട്ടിലെ ദയനീയ പ്രകടനവും ലൂയിസ് എന്റിക്വയെ കനത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെയാണ് പരിശീകസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. പിന്നാലെ സ്പാനിഷ് അണ്ടര്‍ 21 പരിശീലകനായിരുന്ന ലൂയിസ് ഡി ലാ ഫുവന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. 

എന്റ്വികെ ലോകകപ്പിനുളള സ്പാനിഷ് ടീമിനെ തിരഞ്ഞെടുപ്പത്തപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിനെ ഒഴിവാക്കിയിരുന്നു. സ്‌പെയിനിനായി 180 മത്സരങ്ങള്‍ കളിച്ച് റെക്കോര്‍ഡിട്ട മുന്‍ നായകനുമായ റാമോസിനെ തഴഞ്ഞത് അപ്രതീക്ഷിതമായി. കടുത്ത വിമര്‍ശനങ്ങളുണ്ടായി. റാമോസിനെ 26 അംഗ ടീമിലെടുത്തേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. യൂറോ കപ്പിന് 26 അംഗ ടീമിനെ തെരഞ്ഞെടുക്കാമായിരുന്നിട്ടും 24 പെരെ മാത്രം ഉള്‍പ്പെടുത്തിയാണ് എന്റിക്വെ ടീമിനെ തെരഞ്ഞെടുത്തത് എങ്കിലും ഇത്തവണ 26 അംഗ ടീമിനെ തെരഞ്ഞെടുക്കാന്‍ എന്റിക്വെ തയാറായി.

Latest Videos

undefined

എന്നാല്‍ പുതിയ കോച്ച് ഫുവന്റെ റാമോസിനെ സ്പാനിഷ് ടീമിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ്. ഏതൊരു താരത്തിന് നേരെയും വാതിലടയ്ക്കില്ലെന്നാണ് പുതിയ കോച്ച് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഒരാള്‍ക്ക് നേരേയും വാതില്‍ അടയ്ക്കില്ല. ശാരീരികക്ഷമതയുളള ആര്‍ക്കും ദേശീയ ടീമില്‍ കളിക്കാം.'' ഫുവന്റെ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് റാമോസ് അവസാനം സ്‌പെയിനു വേണ്ടി കളിച്ചത്. മാര്‍ച്ചില്‍ നോര്‍വ്വേക്കും സ്‌കോട്ലന്‍ഡിനും എതിരെയാണ് സ്‌പെയിനിന്റെ അടുത്ത മത്സരങ്ങള്‍.

മുന്‍ ബാഴ്‌സ പരിശീലകനായിരുന്ന എന്റിക്വെ റയല്‍ മാഡ്രിഡ് താരങ്ങളോട് പക്ഷപാതിത്വം കാണിക്കുന്നുവെന്ന് മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇത്തവണ റയലിന്റെ ഡാനി കാര്‍വഹാളിനെയും മാര്‍ക്കെ അസെന്‍സിയോയും ലോകകപ്പ് ടീമിലെടുത്തിരുന്നു. ദേശീയ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ എതെങ്കിലും ക്ലബ്ബിന് അമിത പ്രാധാന്യം നല്‍കുന്ന രീതി തനിക്കില്ലെന്നും ഏത് ക്ലബ്ബില്‍ നിന്ന് എത്ര കളിക്കാര്‍ എന്നോ അവരുടെ പ്രായമോ നോക്കാറില്ലെന്നും എന്റിക്വെ പറഞ്ഞു. സ്പാനിഷ് ലീഗിലെ മുന്‍നിരക്കാരായ ബാഴ്‌സയില്‍ നിന്ന് ഏഴ് താരങ്ങള്‍ സ്‌പെയിനിന്റെ 26 അംഗ ടീമിലുള്ളപ്പോള്‍ റയലില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രമാണുള്ളത്.

മോഡ്രിച്ചിനെ അര്‍ജന്റീന സൂക്ഷിക്കണം! അപ്പോള്‍ പെരിസിച്ച്? 33കാരനെ മെസിപ്പട പേടിക്കണം!

click me!