ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ ഡി മരിയ ഉള്‍പ്പെടെയുള്ള ലോക താരങ്ങള്‍? വമ്പന്മാരെ റാഞ്ചാനൊരുങ്ങി സൗദി ക്ലബുകള്‍

By Web Team  |  First Published Apr 17, 2023, 11:30 AM IST

അല്‍ നസ്‌റിന്റെ ചിരവൈരികളായ അല്‍ ഹിലാല്‍ ലിയോണല്‍ മെസിയെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. റൊണാള്‍ഡോയ്ക്ക് കിട്ടുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്‌തെങ്കിലും മെസി ഇതുവരെ അല്‍ഹിലാലിനോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.


റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ അടുത്ത സീസണില്‍ കൂടുതല്‍ വമ്പന്‍ താരങ്ങളെ സ്വന്തമാക്കാന്‍ ഒരുങ്ങി സൗദി ക്ലബുകള്‍. ക്ലബുകളുടെ നീക്കത്തിന് സൗദി ഭരണകൂടവും പിന്തുണ നല്‍കുന്നുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി തെറ്റിപ്പിരിഞ്ഞ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ജനുവരിയിലാണ് അല്‍ നസ്ര്‍ സൗദി ലീഗിലെത്തിച്ചത്. മുപ്പത്തിയെട്ടാം വയസ്സിലും ലോകഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് ക്രിസ്റ്റ്യാനോ. പോര്‍ച്ചുഗീസ് താരത്തിന്റെ വരവോട് അല്‍നസ്‌റിന്റെയും സൗദി ലീഗിന്റെയും പ്രശസ്തിയും വിപണിമൂല്യവും കുത്തനെ ഉയന്നു. 

അപ്പോള്‍തന്നെ അല്‍ നസ്‌റിന്റെ ചിരവൈരികളായ അല്‍ ഹിലാല്‍ ലിയോണല്‍ മെസിയെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. റൊണാള്‍ഡോയ്ക്ക് കിട്ടുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്‌തെങ്കിലും മെസി ഇതുവരെ അല്‍ഹിലാലിനോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അല്‍ നസ്‌റും അല്‍ ഹിലാലും മാത്രമല്ല, സൗദി ലീഗിലെ മറ്റ് ടീമുകളും വരുന്ന സമ്മറില്‍ കൂടുതല്‍ സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. 

Latest Videos

undefined

ലിവര്‍പൂളിന്റെ റോബര്‍ട്ടോ ഫിര്‍മിനോ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇല്‍കായ് ഗുണ്ടോഗന്‍, ചെല്‍സിയുടെ എന്‍ഗോളെ കാന്റെ, റയല്‍ മാഡ്രിഡിന്റെ ടോണി ക്രൂസ്, ലൂക്ക മോഡ്രിച്ച്, കരീം ബെന്‍സേമ, യുവന്റസിന്റെ ഏഞ്ചല്‍ ഡി മരിയ തുടങ്ങിയവരെയെല്ലാം സൗദി ക്ലബുകള്‍ സമീപിച്ചിട്ടുണ്ട്. ഇതില്‍ എത്രതാരങ്ങള്‍ സൗദി ലീഗിലേക്ക് വരാന്‍ തയ്യാറുമെന്ന് കാത്തിരുന്ന് കാണണം. എങ്കിലും പണംവാരിയെറിഞ്ഞ് സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കാന്‍ തന്നെയാണ് സൗദി ക്ലബുകളുടെ ശ്രമം.

പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ് ഉയര്‍ത്താനുള്ള അവസരം കളഞ്ഞ് ആഴ്‌സണല്‍. വെസ്റ്റ് ഹാമിനോട് 2-2ന്റെ സമനില വഴങ്ങി. രണ്ട് ഗോള്‍ ലീഡെടുത്തസശേഷമായിരുന്നു ആഴ്‌സണല്‍ സമനില വഴങ്ങിയത്. ആഴ്‌സണലിനായി ഗബ്രിയേല്‍ ജെസ്യൂസും, മാര്‍ട്ടിന്‍ ഒഡേ ഗാര്‍ഡുമാണ് ഗോള്‍ നേടിയത്. വെസ്റ്റ് ഹാമിനായി സൈദും, ജാറോഡ് ബൗനും ഗോള്‍ മടക്കി. 31 മത്സരങ്ങളില്‍ നിന്ന് ആഴ്‌സണലിന് 74 പോയിന്റാണുള്ളത്. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് 70 പോയിന്റും.

ചിന്നസ്വാമിയില്‍ ഇന്ന് ആര്‍സിബി- ചെന്നൈ ക്ലാസിക്ക്! സ്റ്റോക്‌സ് തിരിച്ചെത്തുമോ? സാധ്യതാ ഇലവന്‍

click me!