ഫ്രഞ്ച് ലീഗില്‍ പി എസ് ജിക്ക് നാണംകെട്ട തോല്‍വി, പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് ജയം

By Web Team  |  First Published May 1, 2023, 9:38 AM IST

കഴിഞ്ഞ 22 മത്സരങ്ങളില്‍ ലോറിയന്‍റിന്‍റെ നാലാം ജയം മാത്രമാണിത്. തോറ്റെങ്കിലും ലീഗില്‍ പി എസ് ജി തന്നെയാണ് ഒന്നാമത്. 20ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് ചുവപപ്പു കാര്‍ഡ് കണ്ട അച്റഫ് ഹാക്കീമി പുറത്തുപോയതിനെത്തുടര്‍ന്ന് 10 പേരുമായാണ് പി എസ് ജി കളിച്ചത്.


പാരീസ്: കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും കളിച്ചിട്ടും ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് തോൽവി. ലീഗില്‍ പതിനൊന്നാം സ്ഥാനത്തുള്ള ലോറിയന്‍റാണ് നിലവിലെ ചാംപ്യന്മാരെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചത്. 15,39,88 മിനിറ്റുകളിലായിരുന്നു ലോറിയന്‍റിന്‍റെ ഗോളുകള്‍. 29-ാം മിനിറ്റില്‍ കിലിയൻ എംബാപ്പെയുടെ വകയായിരുന്നു പിഎസ്‌ജിയുടെ ആശ്വാസഗോൾ. തോൽവിയോടെ പോയന്‍റ് പട്ടികയിലെ ലീഡ് വര്‍ധിപ്പിക്കാനുള്ള അവസരമാണ് പിഎസ്‌ജി തുലച്ചത്.

കഴിഞ്ഞ 22 മത്സരങ്ങളില്‍ ലോറിയന്‍റിന്‍റെ നാലാം ജയം മാത്രമാണിത്. തോറ്റെങ്കിലും ലീഗില്‍ പി എസ് ജി തന്നെയാണ് ഒന്നാമത്. 20ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് ചുവപപ്പു കാര്‍ഡ് കണ്ട അച്റഫ് ഹാക്കീമി പുറത്തുപോയതിനെത്തുടര്‍ന്ന് 10 പേരുമായാണ് പി എസ് ജി കളിച്ചത്.

Latest Videos

undefined

പ്രീമിയര്‍ ലീഗില്‍ കിരീടത്തോട് അടുത്ത് സിറ്റി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമത്.ഫുൾഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് സിറ്റി തോൽപ്പിച്ചത്. മൂന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ എര്‍ലിംഗ് ഹാലണ്ട് സിറ്റിയെ മുന്നിലെത്തിച്ചു. 15ആം മിനിറ്റിൽ കാര്‍ലോസ് വിനീഷ്യസ് ഫുൾഹാമിനായി ഗോൾ മടക്കി. 36ആം മിനിറ്റിൽ ഹൂലിയൻ അൽവാരസിന്റെ വകയായിരുന്നു
സിറ്റിയുടെ വിജയഗോൾ. 32 കളികളിൽ നിന്ന് സിറ്റിക്ക് 76 പോയിന്റായി.

പ്രീമിയര്‍ ലീഗിലോ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആസ്റ്റൻവില്ലയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചു.39ആം മിനിറ്റിൽ ബ്രൂണോ ഫെര്‍ണാണ്ടസാണ് വിജയഗോൾ നേടിയത്. 32 കളികളിൽ നിന്ന് 63 പോയന്‍റുള്ള യുണൈറ്റഡ് പോയന്‍റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.

പ്രീമിയര്‍ ലീഗിലെ ആവേശപ്പോരിൽ ലിവര്‍പൂള്‍ ടോട്ടനത്തെ മൂന്നിനെതിരെ നാല് ഗോളിനാണ് തോൽപ്പിച്ചു. ആദ്യ പതിനഞ്ച് മിനിറ്റിൽ തന്നെ മൂന്ന് ഗോളിന് മുന്നിലെത്തിയ ലിവര്‍പൂളിനെതിരെ മൂന്ന് ഗോള്‍ തിരിച്ചടിച്ച് ടോട്ടനം സമനില പിടിക്കുമെന്ന് തോന്നിച്ചെങ്കിലും 94ാം മിനിറ്റിലെ ജോട്ടയുടെ ഗോൾ ലിവര്‍പൂളിന് ജയം സമ്മാനിച്ചു.

click me!