വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം വന്നിട്ടും തീരുമാനങ്ങള്‍ കൃത്യമാവുന്നില്ലെന്നും, ഇത് കളിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയാണെന്നുമാണ് ക്ലബുകളുടെ നിലപാട്.
ലണ്ടന്‍: വാറിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍. അടുത്തമാസത്തെ പ്രീമിയര്‍ ലീഗ് ക്ലബുകളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവും. കളിക്കളത്തില്‍ തെറ്റായ തീരുമാനങ്ങള്‍ പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ചുവര്‍ഷം മുന്‍പ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം നടക്കാപ്പാക്കിയത്. സംശയകരമായ സാഹചര്യങ്ങളില്‍ റഫറിക്ക് വീഡിയോ റഫറിമാരുടെ സഹായം ലഭിക്കും. എന്നാല്‍ അടുത്ത സീസണ്‍ മുതല്‍ വാര്‍ സംവിധാനം വേണ്ടെന്നാണ് ചില പ്രീമിയര്‍ ലീഗ് ക്ലബുകളുടെ നിലപാട്.
വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം വന്നിട്ടും തീരുമാനങ്ങള്‍ കൃത്യമാവുന്നില്ലെന്നും, ഇത് കളിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയാണെന്നുമാണ് ക്ലബുകളുടെ നിലപാട്. 90 മിനിറ്റുള്ള മത്സരം വാര്‍ പരിശോധന വരുന്നതോടെ മിക്കപ്പോഴും 100 മിനിറ്റലധികം നീളുന്നുവെന്നും പരാതിയുണ്ട്. ഇതുകൊണ്ടുതന്നെ വാര്‍ പിന്‍വലിക്കണമെന്ന് വോള്‍വ്‌സ് രേഖാമൂലം പ്രീമിയര്‍ ലീഗ് അധികൃതരോട് ആവശ്യപ്പെട്ടു. നോട്ടിംഗ്ഹാം ഫോറസ്റ്റ്, ലിവര്‍പൂള്‍ ക്ലബുകള്‍ക്കും വാറില്‍ അതൃപ്തിയുണ്ട്.
undefined
കടുപ്പമേറിയ വഴി ഒഴിവാക്കാന്‍ രാജസ്ഥാന് ഒരൊറ്റ മാര്‍ഗം! വിജയിച്ചാല്‍ പിന്നീട് കൂടുതല്‍ കഷ്ടപ്പെടേണ്ട
ജൂണ്‍ ആറിന് നടക്കുന്ന ക്ലബ് പ്രതിനിധികള്‍കൂടി പങ്കെടുക്കുന്ന യോഗത്തില്‍ വോട്ടെടുപ്പിലൂടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പ്രീമിയര്‍ ലീഗിലെ ഇരുപത് ക്ലബുകളില്‍ പതിനാല് ടീമുകളുടെ പിന്തുണ കിട്ടിയാല്‍ അടുത്ത സീസണ്‍ മുതല്‍ വാര്‍ ഒഴിവാക്കേണ്ടിവരും. ഇതേസമയം സാങ്കേതിക വിദ്യയുടെ ഉപയോഗം കാലാനുസൃതവും അനിവാര്യവുമാണെന്നും വാര്‍ നടപ്പാക്കിയതോടെ കളിക്കളത്തില്‍ 96 ശതമാനം തീരുമാനങ്ങള്‍ക്കും കൃത്യത ലഭിച്ചുവെന്നും അധികൃതര്‍ അവകാശപ്പെടുന്നു.
അതേസമയം, പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ 20ന് അവസാനിക്കും. കിരീടത്തിന് വേണ്ടി മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സനലും ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. 37 മത്സരങ്ങില്‍ 88 പോയിന്റുമായി സിറ്റി ഒന്നാമതാണ്. ആഴ്‌സനല്‍ രണ്ടാം സ്ഥാനത്തും. ഇരുവര്‍ക്കും അവസാന മത്സരം നിര്‍ണായകമാണ്.