സ്‌കലോണിയെ റാഞ്ചാന്‍ ഇറ്റാലിയന്‍ വമ്പന്മാര്‍! അര്‍ജന്റൈന്‍ ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞേക്കും

By Web Team  |  First Published May 18, 2024, 11:42 PM IST

അര്‍ജന്റൈ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായുള്ള ബന്ധം വഷളായിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം അര്‍ജന്റീനയോട് വിടപറയാന്‍ തീരുമാനിച്ചിരുന്നത്.


മിലാന്‍: അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണിയെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ ക്ലബ് എ സി മിലാന്‍. സ്ഥാനമൊഴിയുന്ന സ്റ്റെഫാനോ പിയോളിയുടെ പകരക്കാരനായാണ് മിലാന്‍ സ്‌കലോണിയെ പരിഗണിക്കുന്നതെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2026വരെയാണ് സ്‌കലോണിക്ക് അര്‍ജന്റൈന്‍ ടീമുമായി കരാറുള്ളത്. എങ്കിലും ജൂലൈ 14ന് കോപ്പ അമേരിക്ക ഫൈനലിന് ശേഷം സ്‌കലോണി അര്‍ജന്റൈന്‍ പരിശീലക സ്ഥാനം ഒഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ, അര്‍ജന്റൈ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായുള്ള ബന്ധം വഷളായിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം അര്‍ജന്റീനയോട് വിടപറയാന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ടാപ്പിയയുമായി ഒരിക്കല്‍ കൂടി ചര്‍ച്ച നടത്തുകയും കോപ്പ് അമേരിക്കവരെ ടീമിനൊപ്പം തുടരാനും തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെയാണ് കോപ്പ അമേരിക്ക. ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്മാരാണ് ലിയേണല്‍ മെസി നയിക്കുന്ന അര്‍ജന്റീന.

Latest Videos

undefined

ലോകകപ്പ് വിജയത്തിന് ശേഷം പ്രഖ്യാപിച്ച സമ്മാനത്തുകയോ പരിഗണനയോ അര്‍ജന്റൈന്‍ ഫുടബോള്‍ അസോസിയേഷന്‍ സ്‌കലോണിക്കും സഹപരിശീലകര്‍ക്കും നല്‍കിയിരുന്നില്ല. സ്ഥാനം ഒഴിയുകയാണെന്ന് സ്‌കലോണി പരസ്യമായി സൂചിപ്പിച്ചതോടെയാണ് ക്ലോഡിയോ ടാപിയ മുഖ്യ പരിശീലകനുമായി ചര്‍ച്ച നടത്തിയതും താല്‍ക്കാലിക ധാരണയായയും. 2018ല്‍ പരിശീലകനായി നിയമിക്കപ്പെട്ട സ്‌കലോണിക്ക് കീഴില്‍ അര്‍ജന്റീന കോപ്പ അമേരിക്ക, ഫൈനലിസിമ, ഫിഫ ലോകകപ്പ് കിരീടങ്ങള്‍ സ്വന്തമാക്കി.

click me!