സ്ഥാനമൊഴിയുമെന്ന ഭീഷണി, സ്കലോണിയെ അനുനയിപ്പിക്കാന്‍ മുന്നിട്ടിറങ്ങി മെസി; നിര്‍ണായക കൂടിക്കാഴ്ച ഈ മാസം

By Web Team  |  First Published Dec 11, 2023, 5:28 PM IST

നിലവിലെ ടീമിൽ തൃപ്തനല്ലെന്നും ചിലരെ ഒഴിവാക്കി പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നുമാണ് സ്കലോണിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. അര്‍ജന്‍റീനയുടെ പദ്ധതികളെല്ലാം മെസിയെ കേന്ദ്രീകരിച്ച് ആയതിനാൽ നായകനോട് തന്നെ ഇക്കാര്യം പറയാനാണ് സ്കലോണിയുടെ തീരുമാനം. അതിനായാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍.


ബ്യൂണസ് അയേഴ്സ്: അടുത്ത വര്‍ഷത്തെ കോപ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിനുശേഷം അര്‍ജന്‍റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന് വ്യക്തമാക്കിയ ലിയോണൽ സ്കലോണിയും നായകൻ ലിയോണൽ മെസിയും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം അവസാനം തന്നെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ടീമിലെ അഴിച്ചുപണിയാണ് മെസി-സ്കലോണി കൂടിക്കാഴ്ചയിലെ മുഖ്യ അജണ്ടയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ.

നിലവിലെ ടീമിൽ തൃപ്തനല്ലെന്നും ചിലരെ ഒഴിവാക്കി പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നുമാണ് സ്കലോണിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. അര്‍ജന്‍റീനയുടെ പദ്ധതികളെല്ലാം മെസിയെ കേന്ദ്രീകരിച്ച് ആയതിനാൽ നായകനോട് തന്നെ ഇക്കാര്യം പറയാനാണ് സ്കലോണിയുടെ തീരുമാനം. അതിനായാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Videos

undefined

മെസിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം തന്‍റെ അഭിപ്രായങ്ങള്‍ അര്‍ജന്‍റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയക്ക് മുന്നിലും സ്കലോണി അവതരിപ്പിക്കും. തന്‍റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ തുടരൂവെന്ന നിലപാടിലാണ് സ്കലോണി. ലോകകപ്പ് സമ്മാനിച്ചിട്ടും തനിക്കും സഹപരിശീലകര്‍ക്കും അതിനൊത്ത പരിഗണനയും പാരിതോഷികവും നൽകാത്തതിലും അസംതൃപ്തനാണ് സ്കലോണിയെന്നും സൂചനയുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി! പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന് വീണ്ടും വിലക്ക്; കൂടാതെ പിഴയും

ടാപിയയുമായി സ്കലോണിയുടെ ബന്ധം വഷളായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ അര്‍ജന്‍റീനയെ വലിയ വിജയങ്ങളിലേക്ക നയിച്ച, ആരും പേടിക്കുന്ന സംഘമാക്കി മാറ്റിയ സ്കലോാണിയെ വിട്ടുകളയാൻ അസോസിയേഷനാവില്ലെന്നാണ് ആരാധകര്‍ കരുതുന്നത്. ഈ സാഹചര്യത്തിൽ മെസിയുമായുള്ള കൂടിക്കാഴ്ചയിൽ പല അസ്വാരസ്യങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിൽ കൂടിയാണ് അര്‍ജന്‍റീന ഫുട്ബോൾ അസോസിയേഷനും ആരാധകരും.

സ്കോലോണിക്ക് കീഴിലാണ് അര്‍ജന്‍റീന കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് കിരീടങ്ങള്‍ നേടിയത്. സ്കലോണിസത്തിന് കീഴിൽ അര്‍ജന്‍റീന ഇപ്പോഴും ഒന്നാം നമ്പര്‍ ടീമായി നിൽക്കുന്നു. ടീമിന് വേണ്ടത് ഊര്‍ജ്ജസ്വലനായ ഒരു കോച്ചിനെയാണെന്നും തനിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും ബ്രസീലിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിന് ശേഷം സ്കലോണി പറഞ്ഞതോടെയാണ് ഫെഡറേഷനുമായുള്ള കോച്ചിന്‍റെ ഭിന്നത പരസ്യമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!