കണ്ണുകള്‍ നിറഞ്ഞാണ് മെസി വേദിയിലെത്തിയത് തന്നെ. വാര്‍ത്താസമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് വാക്കുകള്‍ കിട്ടാതെ അദ്ദേഹം പൊട്ടികരയുകയായിരുന്നു.
ബാഴ്‌സലോണ: വിട വാങ്ങല്‍ പത്രസമ്മേളത്തില്‍ പൊട്ടികരഞ്ഞ് ബാഴ്‌സലോണ ഇതിഹാസം ലിയോണല്‍ മെസി. കണ്ണുകള്‍ നിറഞ്ഞാണ് മെസി വേദിയിലെത്തിയത് തന്നെ. വാര്‍ത്താസമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം നിയന്ത്രണം വിട്ട് പൊട്ടികരയുകയായിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ മെസി പറഞ്ഞ പ്രസക്ത ഭാഗങ്ങള്‍. ''എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമാണിത്. 21 വര്‍ഷം ഞാനിവിടെ ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ ഈ ഗ്രൗണ്ടില്‍ ഞാന്‍ പരിശീലനത്തിലുണ്ടാവില്ല. ഈ സ്റ്റേഡിയത്തില്‍ ഞാന്‍ ബാഴ്‌സയ്ക്കായി കളിക്കുന്നുണ്ടാവില്ല. ഒരു ഫുട്‌ബോളര്‍ എന്ന നിലയില്‍ ഈ ക്ലബുമായുള്ള എന്റെ ബന്ധം അവസാനിക്കുകയാണ്.പിന്നീടൊരിക്കല്‍ ക്ലബിന്റെ ഭാഗമാവാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഒരു താരമായിട്ടല്ലെങ്കില്‍ കൂടി പിന്നീടെപ്പോഴെങ്കിലും ക്ലബിന്റെ ഭാഗമാവാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.
Lionel Messi receives a standing ovation at farewell news conference 👏❤️️ pic.twitter.com/K9ksm7JiGT
— Sky Sports News (@SkySportsNews)
ഞാനൊരു ജേതാവാണ്. എന്റെ അവസാന സീസണും മുഴുവന്‍ ആത്മാര്‍ത്ഥതയോടെ പൂര്‍ത്തിയാക്കണമെന്ന് എനിക്കുണ്ട്. മറ്റൊരു ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാന്‍ ഞാന്‍ ശ്രമിക്കും. ഒളിംപിക്‌സില്‍ ബ്രസീലിയന്‍ താരം ഡാനി ആല്‍വസ് സ്വര്‍ണം നേടുന്നത് ഞാന്‍ കണ്ടു. ആല്‍വസ് എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. അദ്ദേഹം നേടിയ അത്രയും ട്രോഫികള്‍ എനിക്കും സ്വന്തമാക്കണം.കരിയറിലെ തുടക്കം മുതല്‍ ഞാനെല്ലാം ബാഴ്‌സലോണയ്ക്ക് വേണ്ടി സമര്‍പ്പിച്ചു. ഞാനിവിടുന്ന് പോകുന്നുവെന്നുള്ളത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ആരാധകര്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തിനെല്ലാം ഞാന്‍ നന്ദിയുള്ളവനായിരിക്കും. ഇവിടെ നിന്ന് ഇങ്ങനെ പടിയിറങ്ങുമെന്ന് എന്റെ സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നു.''
This is the word of Leo : pic.twitter.com/k0btQ7k1py
— FC Barcelona (@FCBarcelona)പിഎസ്ജി താരങ്ങളെ കുറിച്ചുള്ള ഫോട്ടോയെ കുറിച്ചും മെസി സംസാരിച്ചു. ''ആ ഫോട്ടോ വളരെ യാദൃശ്ചികമാണ്. അത് കാരണമല്ല എനിക്ക് ബാഴ്‌സയില്‍ നിന്ന് പുറത്തുപോവേണ്ടി വരുന്നത്. ഞാന്‍ പാരീസില്‍ അവധി ആഘോഷിക്കുകയായിരുന്നു. അന്നെടുത്ത ചിത്രമാണത്. അതില്‍ തെറ്റിദ്ധാരണയുടെ ആശ്യമൊന്നുമില്ല. ഞാന്‍ 30 ശതമാനം കൂടുതല്‍ ചോദിച്ചുവെന്നുല്ല വാര്‍ത്ത ശരിയല്ല. പകരം 50 ശതമാനം കുറയ്ക്കാമെന്ന് ഞാന്‍ സമ്മതിച്ചതാണ്. പിന്നീട് അതിനെ കുറിച്ച് എന്നോടൊന്നും അവര്‍ സംസാരിച്ചിട്ടില്ല.
Lionel Messi can’t hold back the tears as he gets a standing ovation at the end of his magical Barcelona story. What a legend 😢 pic.twitter.com/Wk6BxqrtEk
— Kevin Palmer 💙 (@RealKevinPalmer)ഞാനും എന്റെ കുടുംബവും ബാഴ്‌സലോണയില്‍ തന്നെ തുടരുമെന്ന് ക്ലബ് എനിക്ക് ഉറപ്പുതന്നതാണ്. അതില്‍ കൂടുതല്‍ എനിക്കൊന്നും വേണ്ടായിരുന്നു. ബാഴ്‌സയില്‍ തുടരുന്നതിന് വേണ്ടി എല്ലാം ഞാന്‍ ചെയ്തു. ശരിയാണ്, കഴിഞ്ഞ വര്‍ഷം എനിക്ക് ഇവിടെ നില്‍ക്കാന്‍ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ ഇത്തവണ ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. തുടരാന്‍ ആവശ്യമായ എല്ലാം ചെയ്ത് പൂര്‍ത്തിയിക്കിയെന്നാണ് ഞാന്‍ മനസിലാക്കിയത്. എന്നാല്‍ അവസാന നിമിഷം ലാ ലിഗയുടെ നിയമങ്ങള്‍ തിരിച്ചടിയായി. അതുതന്നെയാണ് സംഭവിച്ചത്.''
❝When I made my debut, that was my dream come true ... I'll always remember that moment.❞
— Leo pic.twitter.com/BPhg0c6zF7
ക്ലബ്ബ് മാറ്റത്തെ കുറിച്ചും മെസി സംസാരിച്ചു. ''നിലവില്‍ ഏതെങ്കിലും ക്ലബുമായി കരാര്‍ ഒപ്പിടുകയോ അല്ലെങ്കില്‍ വാക്കാലുള്ള ഉറപ്പോ നല്‍കിയിട്ടില്ല. നിരവധി പേര്‍ സമീപിക്കുന്നു. ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട കാര്യങ്ങല്‍ പിന്നീട് സംഭവിക്കുമായിക്കും.'' മെസി പറഞ്ഞു.