മൈതാനത്ത് വീണ്ടും മെസിയുടെ കണ്ണീര്‍, പൊട്ടിക്കരഞ്ഞ് താരം, പരിക്കേറ്റ് 65-ാം മിനിറ്റില്‍ പുറത്ത്, നിരാശ

By Web Team  |  First Published Jul 15, 2024, 9:09 AM IST

മെസി വീണതോടെ സ്റ്റാഫിന്റെ സഹായം തേടി. മെസിക്ക് പകരം നിക്കോളാസ് ഗോൺസാലസ് കളത്തിലിറങ്ങി


മിയാമി: കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയക്കെതിരെ പരിക്കേറ്റ് സൂപ്പർ താരം ലയണൽ മെസ്സി പുറത്ത്. 62-ാം മിനിറ്റിലാണ് മെസി പരിക്കേറ്റ് പുറത്തായത്. രണ്ടാം പകുതിയിൽ കണങ്കാലിന് പരിക്കേറ്റാണ് മെസി പുറത്തുപോയത്. ​ഡ​ഗ് ഔട്ടിൽ പൊട്ടിക്കരഞ്ഞാണ് മെസി നിരാശ പ്രകടിപ്പിച്ചത്. മെസി വീണതോടെ സ്റ്റാഫിന്റെ സഹായം തേടി. മെസിക്ക് പകരം നിക്കോളാസ് ഗോൺസാലസ് കളത്തിലിറങ്ങി.

കോപ്പ അമേരിക്കയുടെ കലാശപ്പോരില്‍ 90 മിനിറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ​ഗോൾ രഹിതമായ മത്സരം അധിക സമയത്തേക്ക് നീണ്ടു. മുഴുവന്‍ സമയവും അവസാനിക്കുമ്പോള്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. ഫ്‌ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ കൊണ്ടും കൊടുത്തുമായിരുന്നു മത്സരം. തുടക്കം മുതലേ അർജന്റീനയുടെ ​ഗോൾമുഖത്ത് കൊളംബിയ ആശങ്ക സൃഷ്ടിച്ചുകൊണ്ടേയിരുന്നു. 
അര്‍ജന്റീനയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. പിന്നീടങ്ങോട്ട് കൊളംബിയയും തിരിച്ചടിച്ചു. ആറാം മിനിറ്റില്‍ കൊളംബിയന്‍ വിങ്ങര്‍ ലൂയിസ് ഡിയാസിന്റെ ഷോട്ട് അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ കൈയിലാക്കി. ഏഴാം മിനിറ്റില്‍ ജോണ്‍ കോര്‍ഡോബയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ ഗോള്‍ പോസ്റ്റിന് പുറത്തുപോയി.

Latest Videos

പ്രത്യാക്രമണത്തിലൂടെ അർജന്റീനയും മുന്നേറി. കളി പലപ്പോഴും പരുക്കാനയപ്പോൾ റഫറിക്ക് ഇടപെടേണ്ടി വന്നു. 32-ാം മിനിറ്റില്‍ അര്‍ജന്റീന ബോക്‌സിന് പുറത്തുനിന്ന് കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജെഫേഴ്‌സണ്‍ ലെര്‍മ ഉതിര്‍ത്ത ഷോട്ട് എമി സേവ് ചെയ്തു. പരിക്കേറ്റ് വീണെങ്കിലും മെസി തിരിച്ചെത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീനയ്ക്ക് മികച്ച അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ഡേവിന്‍സണ്‍ സാഞ്ചസിന്റെ ഹെഡര്‍ ഗോള്‍ബാറിന് പുറത്തുപോയി. 58-ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്ന് മുന്നേറിയ ഡി മരിയയുടെ ഷോട്ട് കൊളംബിയന്‍ ഗോളി തട്ടിയകറ്റി. 75-ാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലസ് അര്‍ജന്റീനയ്ക്കായി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതിനാല്‍ ഗോള്‍ നിഷേധിച്ചു. 

click me!