അല്‍പസമയം മുമ്പാണ് ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസി സൗദി ക്ലബ് അല്‍ ഹിലാല്‍ ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വര്‍ഷത്തില്‍ 3270 കോടി രൂപയുടെ കരാറില്‍ മെസി ഒപ്പിട്ടുവെന്നും വൈകാതെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു
പാരീസ്: ലിയോണല്‍ മെസി സൗദി ക്ലബ്ബിലേക്കെന്നുള്ള റിപ്പോര്‍ട്ട് തള്ളി പിതാവും ഏജന്‍റുമായ ഹോര്‍ഗെ മെസി. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഹോര്‍ഗെ മെസി വ്യക്തമാക്കി. ഒരു ക്ലബ്ബുമായും ധാരണയില്‍ എത്തിയിട്ടില്ല. സീസണ് ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. സൗദി ക്ലബ്ബുമായി മെസി കരാറില്‍ എത്തിയെന്നുള്ള എഎഫ്പി റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അല്‍പസമയം മുമ്പാണ് ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസി സൗദി ക്ലബ് അല്‍ ഹിലാല്‍ ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വര്‍ഷത്തില്‍ 3270 കോടി രൂപയുടെ കരാറില്‍ മെസി ഒപ്പിട്ടുവെന്നും വൈകാതെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ ലിയോണല്‍ മെസിയോ അല്‍ ഹിലാലോ ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല.
undefined
ഇതിനിടെ ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും മെസിയുടെ ട്രാൻസ്ഫറിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളൊന്നും ഉറപ്പിക്കാറായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം മെസിയെ കുറിച്ച് പുറത്തുവിട്ട അവസാന ട്വീറ്റില്‍ പറയുന്നതിങ്ങനെ.. ''മെസിയുടെ നിലവിലെ സാഹചര്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. സീസണിനൊടുവില്‍ മാത്രമെ എന്തെങ്കിലും തീരുമാനം പുറത്തുവിടൂ. അല്‍ ഹിലാല്‍ മുന്നോട്ടുവച്ച ഓഫര്‍ ഏപ്രില്‍ മുതല്‍ ചര്‍ച്ചയിലുള്ളതാണ്. ബാഴ്‌സ മെസി തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.'' റൊമാനോ ട്വീറ്റ് ചെയ്തു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ അര്‍ജന്റീനയുടെ ഇതിഹാസ താരം ലിയോണല്‍ മെസിയും സൗദി ലീഗിലേക്ക് ചേക്കേറുന്നതായിട്ടായിരുന്നു എഎഫ്പി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചത്തെ സൗദി സന്ദര്‍ശനത്തിനിടെ മെസി കരാറില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അനുമതിയില്ലാത്ത ഈ സന്ദര്‍ശനത്തിന് പിന്നാലെ മെസിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പിഎസ്ജി വിലക്ക് പിന്‍വലിക്കുകയും ചെയ്തു. എന്തായാലും അടുത്ത മാസം അവസാനിക്കുന്ന പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് ജോര്‍ഗെ മെസി പിഎസ്ജിയെ അറിയിച്ചിട്ടുണ്ട്.
ദേ 2040ലെ 'തല' ചെന്നൈയുടെ കളി കാണുന്നു! വീഡിയോ കണ്ടവർക്ക് ഞെട്ടല്‍, ട്രൈം ട്രാവലാണോ എന്ന് ആരാധകർ