അതേസമയം, മത്സരശേഷം ഇതേക്കുറിച്ച് മെസി പ്രതികരിച്ചു. താന്‍ അത് കണ്ടിട്ടില്ലെന്നും ലോക്കര്‍ റൂമില്‍ വെച്ച് സഹതാരങ്ങള്‍ തന്നോട് അത് പറഞ്ഞുവെന്നും മെസി പറഞ്ഞു. എനിക്കുനേരെ ആരോ തുപ്പിയെന്ന് അവര്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ ആരാണ് അയാള്‍ എന്ന് എനിക്കറിയില്ല. ആരാണ് ആ പയ്യനെന്ന് എനിക്കറിയില്ല എന്നായിരുന്നു മെസിയുടെ മറുപടി.
മോണ്ടിവിഡിയോ: ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിടെ പരാഗ്വേ താരം അന്‍റോണിയോ സനാബ്രിയ അര്‍ജന്‍റീന നായകന്‍ മെസിക്കുനേരെ തുപ്പിയെന്ന് ആരോപണം. മത്സരത്തിന്‍റെ 84ാം മിനിറ്റിലാണ് അന്‍റോണിയോ സനാബ്രിയ തിരിഞ്ഞു നടക്കുന്ന മെസിക്കു നേരെ തുപ്പിയത്. അതിന് മുമ്പ് സനാബ്രിയയുമായി മെസി വാക് പോരില്‍ ഏര്‍പ്പെട്ടിരുന്നു. സനാബ്രിയയെ നോക്കി മെസി എന്തോ പറഞ്ഞശേഷം നടന്നു നീങ്ങവെയാണ് താരം മെസിക്ക് നേരെ തുപ്പിയത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തെത്തി.
അതേസമയം, മത്സരശേഷം ഇതേക്കുറിച്ച് മെസി പ്രതികരിച്ചു. താന്‍ അത് കണ്ടിട്ടില്ലെന്നും ലോക്കര്‍ റൂമില്‍ വെച്ച് സഹതാരങ്ങള്‍ തന്നോട് അത് പറഞ്ഞുവെന്നും മെസി പറഞ്ഞു. എനിക്കുനേരെ ആരോ തുപ്പിയെന്ന് അവര്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ ആരാണ് അയാള്‍ എന്ന് എനിക്കറിയില്ല. ആരാണ് ആ പയ്യനെന്ന് എനിക്കറിയില്ല എന്നായിരുന്നു മെസിയുടെ മറുപടി.
Le faltó el respeto al fútbol. pic.twitter.com/lvZ0XFMRU2
— Ataque Futbolero (@AtaqueFutbolero)
ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ പരാഗ്വേയ്ക്കെതിരെ അര്‍ജന്‍റീന എതിരില്ലാത്ത ഒരു ഗോളിനാണ് ജയിച്ചത്. കളിയുടെ മൂന്നാം മിനിറ്റില്‍ റോഡ്രിഗോ ഡീപോളെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് നിക്കൊളാസ് ഒട്ടമെന്‍ഡിയാണ് അര്‍ജന്‍റീനയുടെ വിജയഗോള്‍ നേടിയത്. ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നിന്നുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്‍റീനയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.
അദ്യ പകുതിയില്‍ നായകന്‍ ലിയോണല്‍ മെസിയെ ബെഞ്ചിലിരുത്തിയാണ് അര്‍ജന്‍റീന ഇറങ്ങിയത്. രണ്ടാം പകുതിയില്‍ 53ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരെസിന് പകരക്കാരനായാണ് മെസി ഇറങ്ങിയത്. മെസിയുടെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകള്‍ പോസ്റ്റില്‍ തട്ടി മടങ്ങിയത് അര്‍ജന്‍റീനയുടെ നിര്‍ഭാഗ്യമായി. മത്സരത്തില്‍ മെസിയുടെ ഇന്‍സ്വിംഗിഗ് കോര്‍ണര്‍ കിക്കും ബോക്സിനു പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്കും പോസ്റ്റില്‍ തട്ടി മടങ്ങിയില്ലായിരുന്നെങ്കില്‍ അര്‍ജന്‍റീന കുറഞ്ഞത് മൂന്ന് ഗോളിനെങ്കിലും ജയിച്ചേനെ. നേരത്തെ ആദ്യ പകുതിയില്‍ ഡിപോളിന്‍റെ കിക്കും പോസ്റ്റില്‍ തട്ടി തെറിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക