കരാര്‍ പുതുക്കാന്‍ പിഎസ്ജി പലതവണ ചര്‍ച്ച നടത്തിയെങ്കിലും മെസി സമ്മതം മൂളിയിട്ടില്ല. പ്രതിഫലം കുറയ്ക്കണമെന്ന ക്ലബിന്റെ ആവശ്യം നിരസിക്കുകയും ചെയ്തു.
പാരീസ്: അടുത്ത സീസണില്‍ ലിയോണല്‍ മെസിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ടീമുകള്‍ക്ക് നിരാശ. പിഎസ്ജിയില്‍ തുടരുമെന്നാണ് മെസി നല്‍കുന്ന സൂചന. ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചാണ് ലിയോണല്‍ മെസി ബാഴ്‌സലോണ വിട്ട് പി എസ് ജിയിലെത്തിയത്. പാരീസ് ക്ലബുമായി പൊരുത്തപ്പെടാന്‍ സമയമെടുത്ത മെസി നിലവില്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. ഈ സീസണോടെ പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുകയാണ്.
കരാര്‍ പുതുക്കാന്‍ പിഎസ്ജി പലതവണ ചര്‍ച്ച നടത്തിയെങ്കിലും മെസി സമ്മതം മൂളിയിട്ടില്ല. പ്രതിഫലം കുറയ്ക്കണമെന്ന ക്ലബിന്റെ ആവശ്യം നിരസിക്കുകയും ചെയ്തു. ഇതോടെ മെസി ഈ സീസണ്‍ അവസാനത്തോടെ പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയും സൗദി ക്ലബ് അല്‍ ഹിലാലും ബാഴ്‌സലോണയും മെസിയുമായി കരാറിലെത്താന്‍ ശ്രമിക്കുന്നവരാണ്. ഇതിനിടെ പിഎസ്ജിക്കും ആരാധകര്‍ക്കും ആശ്വാസം നല്‍കുന്ന വെളിപ്പെടുത്തലാണ് മെസിയിപ്പോള്‍ നടത്തിയിരിക്കുന്നത്.
undefined
പിഎസ്ജിയിലും പാരീസ് നഗരത്തിലും താന്‍ സംതൃപ്തനാണെന്നും ക്ലബിനൊപ്പം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും മെസി പറഞ്ഞു. പിഎസ്ജി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മെസി. ചുരുങ്ങിയത് ഒരുവര്‍ഷത്തേക്കെങ്കിലും പി എസ് ജിയുമായുള്ള കരാര്‍ മെസി പുതുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിഎസ്ജി ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്
യുവേഫ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി പുറത്ത്. എതിരില്ലാത്ത രണ്ട് ഗോള്‍ ജയവുമായി ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇരു പാദങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോള്‍ ജയമാണ് ബയേണ്‍ സ്വന്തമാക്കിയത്. ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടമെന്ന പിഎസ്ജിയുടെ സ്വപ്നമാണ് വീണ്ടും പാതിവഴിയില്‍ പൊലിഞ്ഞത്. മെസിയും എംബാപ്പേയും ഉണ്ടായിരുന്നിട്ടും ബയേണിനെ മറികടക്കാന്‍ ഫ്രഞ്ച് ക്ലബ്ബിന് സാധിച്ചില്ല. ബയേണ്‍ മ്യൂണിക്കിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ തൊട്ടതെല്ലാം മെസിക്കും സംഘത്തിനും പിഴച്ചു. 61-ാം മിനിറ്റിലാണ് ബയേണിന്റെ ആദ്യ ഗോള്‍ വന്നത്. ചുപ്പോ മോട്ടെംഗ് വല കുലുക്കിയതോടെ പിഎസ്ജിയുടെ കടം കൂടി. 89-ാം മിനിറ്റില്‍ സെര്‍ജി ഗ്നാബ്രി കൂടിഗോള്‍ കണ്ടെത്തിയതോടെ ഫ്രഞ്ച് സംഘത്തിന്റെ പതനം പൂര്‍ണമായി.