അൽ ഹിലാലിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന വമ്പൻ ഓഫർ; മെസിയും സൗദിയിലേക്ക് പറക്കുന്നു? കരാറായതായി റിപ്പോര്‍ട്ട്

By Web Team  |  First Published May 9, 2023, 4:29 PM IST

അടുത്ത മാസം അവസാനിക്കുന്ന പിഎസ്ജിയുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് മെസിയുടെ ഏജന്‍റും പിതാവുമായ ഹോർഗെ മെസി പിഎസ്ജിയെ അറിയിച്ചിട്ടുണ്ട്.


പാരീസ്: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ അര്‍ജന്‍റീനയുടെ ഇതിഹാസ താരം ലിയോണൽ മെസിയും സൗദി ലീഗിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്. മെസി സൗദി ക്ലബുമായി കരാറിൽ എത്തിയെന്ന് വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തു. സൗദി ക്ലബ് അൽ ഹിലാൽ ജനുവരി മുതൽ വമ്പൻ ഓഫറുമായി മെസിയെ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ചത്തെ സൗദി സന്ദർശനത്തിനിടെ മെസി കരാറിൽ എത്തിയതെന്നാണ് റിപ്പോർട്ട്.

അനുമതിയില്ലാത്ത ഈ സന്ദർശനത്തിന് പിന്നാലെ മെസിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. അടുത്ത മാസം അവസാനിക്കുന്ന പിഎസ്ജിയുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് മെസിയുടെ ഏജന്‍റും പിതാവുമായ ഹോർഗെ മെസി പിഎസ്ജിയെ അറിയിച്ചിട്ടുണ്ട്. ജനുവരിയിൽ 200 ദശലക്ഷം ഡോളറിന്റെ വാർഷിക പ്രതിഫലത്തിനാണ് അൽ നസ്ർ റൊണാൾഡോയെ സ്വന്തമാക്കിയത്. അൽ ഹിലാൽ ഇതിന്‍റെ ഇരട്ടിയാണ് മെസിക്ക് വാഗ്ദാനം ചെയ്തത്. 

Latest Videos

undefined

അതേസമയം, മികച്ച കായികതാരത്തിനുള്ള 2023ലെ ലോറസ് പുരസ്കാരം സൂപ്പർതാരം ലിയോണൽ മെസിക്ക് ലഭിച്ചതിന്‍റെ ആഘോഷത്തിലാണ് ആരാധകര്‍. ലോകകപ്പ് സ്വന്തമാക്കിയ അർജന്‍റീന ടീം മികച്ച ടീമിനുള്ള പുരസ്കാരവും സ്വന്തമാക്കി. വനിതാ താരത്തിനുള്ള പുരസ്കാരം ജമൈക്കൻ താരം ഷെല്ലി ആൻ ഫ്രേസറിനാണ്. ഫിഫ പുരസ്കാരത്തിലെന്നതുപോലെ ലോറസ് വേദിയിലും തിളങ്ങിയത് അർജന്‍റീന തന്നെയായിരുന്നു.

രണ്ടാം തവണയാണ് മെസി ലോറസ് പുരസ്കാരം നേടുന്നത്. പിഎസ്‌ജിയിലെ സഹതാരം കിലിയൻ എംബപ്പെ, ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ,ഫോർമുല വൺ ചാംപ്യൻ മാക്സ് വെഴ്സ്റ്റപ്പൻ, എൻബിഎ താരം സ്റ്റീഫ് കറി, പോൾവോൾട്ട് വിസ്മയം മോൺടോ ഡുപ്ലാന്‍റിസ് തുടങ്ങിയ വമ്പന്മാരെ മറികടന്നാണ് മെസി നേട്ടത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ ഏഴ് ഗോള്‍ നേടി ടീമിന്‍റെ ടോപ് സ്കോററായ മെസി ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്‍റീനക്ക് ലോകകപ്പ് സമ്മാനിച്ചിരുന്നു. 36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു അര്‍ജന്‍റീന ലോകകപ്പില്‍ കിരീടത്തില്‍ മുത്തമിട്ടത്.

ഇടിവെട്ടേറ്റവനെ പാമ്പ് കൂടി കടിച്ചാലോ..! ഗതികേടിന്‍റെ ഹിമാലയത്തിൽ മുംബൈ ഇന്ത്യൻസ്, കോടികൾ പോയ പോക്കേ...

click me!