ബ്രാഡ് പിറ്റ്- ആഞ്ജലീന ജോളി, ജോണി ഡെപ്പ്- ആംബര്‍ തുടങ്ങിയ താര ദമ്പതികളുടെ വേര്‍പിരിയലുകള്‍ വലിയ രീതിയിലെ ചെളിവാരിയെറിയലുകള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും വരെ വേദിയായിരുന്നു. എന്നാല്‍ തന്‍റെ ജീവിതത്തിലും സമാനമായ ഒരു സാഹചര്യമുണ്ടായാല്‍ നിയമ പോരാട്ടത്തിലൂടെ പാപ്പരാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
കാമുകിമാരുമായും ഭാര്യമാരുമായും പിരിയേണ്ടി വരുന്ന സമയത്ത് സെലിബ്രിറ്റികള്‍ വലിയ രീതിയിലെ സമ്മര്‍ദ്ദങ്ങളിലാണ് അകപ്പെടുന്നത്. ബ്രാഡ് പിറ്റ്- ആഞ്ജലീന ജോളി, ജോണി ഡെപ്പ്- ആംബര്‍ തുടങ്ങിയ താര ദമ്പതികളുടെ വേര്‍പിരിയലുകള്‍ വലിയ രീതിയിലെ ചെളിവാരിയെറിയലുകള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും വരെ വേദിയായിരുന്നു. എന്നാല്‍ തന്‍റെ ജീവിതത്തിലും സമാനമായ ഒരു സാഹചര്യമുണ്ടായാല്‍ നിയമ പോരാട്ടത്തിലൂടെ പാപ്പരാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
കാമുകിയുമായി പിരിയേണ്ട ഘട്ടം വന്നാല്‍ പോലും സ്വത്ത് കൈമോശം വരാതിരിക്കാനുള്ള നിയമനടപടികള്‍ ഫുട്ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൂര്‍ത്തിയാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എല്ലാക്കാലത്തേയും സമ്പന്നനായ കായികതാരങ്ങളിലൊരാളാണ് 38കാരനായ ക്രിസ്റ്റ്യാനോ. സൌദി ഫുട്ബോള്‍ ക്ലബ്ബായ അല്‍ നസറിലെത്തിയതിന് പിന്നാലെ ഒരു വര്‍ഷം 200 മില്യണ്‍ യൂറോയാണ് ക്രിസ്റ്റ്യാനോയുടെ വാര്‍ഷിക സമ്പാദ്യമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഫുട്ബോള്‍ ലോകത്ത് ഏറെ ആരാധകര വൃന്ദമുള്ള ക്രിസ്റ്റ്യാനോയുടെ സ്വകാര്യ ജീവിതവും വലിയ വാര്‍ത്തയാവാറുണ്ട്.
undefined
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്പാനിഷ് മോഡല്‍ ജോര്‍ജിന റോഡ്രിഗസുമായി 2016 മുതല്‍ പ്രണയത്തിലാണെങ്കിലും ഇരുവരും ഇതുവരെ വിവാഹിതരായിട്ടില്ല. അഞ്ച് തവണ ബാലണ്‍ ദി ഓര്‍ പുരസ്കാര ജേതാവായ ക്രിസ്റ്റ്യാനോ ഗുച്ചിയുടെ ഒരു റീട്ടെയില്‍ സ്റ്റോറില്‍ വച്ചാണ് നിലവിലെ കാമുകി ജോര്‍ജിന റോഡ്രിഗസിനെ പരിചയപ്പെടുന്നത്. വിവാഹിതരല്ലെങ്കിലും വളരെ ശക്തമായ ബന്ധമാണ് ഇവര്‍ തമ്മിലുള്ളത്. എന്നാല്‍ അടുത്തിടെ ഇവര്‍ വേര്‍പിരിയാന്‍ പോകുന്നതായി ഗോസിപ്പുകള്‍ പുറത്ത് വന്നിരുന്നു.
ഇതിന് പിന്നാലെയാണ് 29കാരിയായ ജോര്‍ജിന റോഡ്രിഗസുമായി സ്വത്ത് വീതം വയ്പിലും ജീവനാംശത്തിന്‍റെ കാര്യത്തിലും നിയമപരമായ ധാരണ ക്രിസ്റ്റ്യാനോ ഉണ്ടാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അന്തര്‍ ദേശീയ തലത്തില്‍ 200 മത്സരങ്ങളില്‍ കളിച്ച ആദ്യ പുരുഷതാരമെന്ന ബഹുമതി സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ കുട്ടികളുടെ കാര്യത്തിലും നിയമപരമായ ധാരണ തയ്യാറാക്കിയിട്ടുണ്ടെന്നാണ് പോര്‍ച്ചുഗീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
റൊണാള്‍ഡോ ജൂനിയര്‍, ഇവാ മരിയ, മാറ്റിയോ റൊണാള്‍ഡോ, അലാന മാര്‍ട്ടിന, ബെല്ല എസ്മെരാള്‍ഡ എന്നിവര്‍ക്ക് ക്രിസ്റ്റ്യാനോയും കാമുകി ജോര്‍ജിനയും എക്കാലവും രക്ഷിതാക്കളായിരിക്കും. ജോര്‍ജിനയ്ക്ക് എല്ലാ മാസവും 109000 ഡോളര് എല്ലാ മാസവും ക്രിസ്റ്റ്യാനോ നല്‍കും. വേര്‍പിരിയുന്ന സാഹചര്യമുണ്ടായാല്‍ ഈ തുകയില്‍ വര്‍ധനവുണ്ടാകും. ഇവരുടെ ലാ ഫിന്‍ക എന്ന വീടും ജോര്‍ജിനയ്ക്ക് അവകാശപ്പെട്ടതാണ്. വിടെ വച്ചാണ് സോയ് ജോര്‍ജിന എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുസീരീസ് അടുത്തിടെ തയ്യാറാക്കിയത്.
ഇരുന്നൂറാം മത്സരത്തില്‍ ഗോളടിച്ച് റൊണാള്‍ഡോ, പോര്‍ച്ചുഗലിനും ബെല്‍ജിയത്തിനും ജയം, പോളണ്ടിന് തോല്‍വി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം