മെസി ഫിഫ ദ് ബെസ്റ്റ് നേടിയ ശേഷമായിരുന്നു ക്രിസ്റ്റ്യാനോയുടെ തുറന്നുപറച്ചില്‍. പലരും മെസിക്കെതിരായ ആരോപണമായിട്ടാണ് ഇതിനെ കണ്ടത്.
റോം: ഫുട്‌ബോള്‍ ലോകത്തെ പരമോന്നത വ്യക്തിഗത പുരസ്‌കാരങ്ങളെന്ന് കരുതപ്പെടുന്ന ബലോണ്‍ ദ് ഓറിന്റയും ഫിഫ ദി ബെസ്റ്റിന്റെയും വിശ്വാസ്യത നഷ്ടമായെന്ന് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടുതല്‍ ഗോളുകള്‍ നേടുന്ന താരത്തിനുള്ള പുരസ്‌കാരത്തിലേ താനിപ്പോള്‍ വിശ്വസിക്കുന്നുള്ളൂവെന്നും ക്രിസ്റ്റ്യാനോ കൂട്ടിചേര്‍ത്തുരുന്നു. എന്തായാലും പോര്‍ച്ചുഗീസ് താരത്തിന്റെ വാക്കുകള്‍ വിവാദമായി. പലരും ക്രിസ്റ്റ്യാനോയുടെ സംസാരത്തെ പരിഹാസത്തോടെയാണ് എടുത്തത്.
മെസി ഫിഫ ദ് ബെസ്റ്റ് നേടിയ ശേഷമായിരുന്നു ക്രിസ്റ്റ്യാനോയുടെ തുറന്നുപറച്ചില്‍. പലരും മെസിക്കെതിരായ കുറ്റപ്പെടുത്തലായിട്ടാണ് ഇതിനെ കണ്ടത്. ഇപ്പോള്‍ ക്രിസ്റ്റ്യാനോയുടെ അവകാശ വാദത്തിന് മറുപടിയുമായിയ എത്തിയിരിക്കുകയാണ് അര്‍ജന്റൈന്‍ ടീമില്‍ മെസിയുടെ സഹതാരമായ ലിയാന്‍ഡോ പരേഡസ്. കുറേനാളുകളായി മെസിക്കൊപ്പം എത്താന്‍ കഴിയാത്തതാണ് ഇപ്പോള്‍ റൊണാള്‍ഡോയുടെ പ്രശ്‌നമെന്ന് പരേഡസ് പറഞ്ഞു.
undefined
അര്‍ജന്റൈന്‍ മധ്യനിര താരത്തിന്റെ വാക്കുകള്‍... ''റൊണാള്‍ഡോ ബലോണ്‍ ദ് ഓറിന്റയും ഫിഫ ദി ബെസ്റ്റിന്റെയും വിശ്വാസ്യത നഷ്ടമായെന്നും കാലഹരപ്പെട്ടുവെന്നും അഭിപ്രായപ്പെടുമ്പോള്‍ ചിരിയാണ് വരുന്നത്. പോര്‍ച്ചുഗീസ് താരം പെപ്പെ ബാര്‍ബര്‍ഷോപ്പുകള്‍ കാലഹരണപ്പെട്ടുവെന്ന് പറയുന്നതിന് തുല്യമാണെന്നായിരുന്നു പരേഡസിന്റെ വാക്കുകള്‍. കുറേനാളുകളായി കളിക്കളത്തിലും പുരസ്‌കാരനേട്ടങ്ങളിലും മെസിക്കൊപ്പം എത്താന്‍ കഴിയാത്തതാണ് ഇപ്പോള്‍ റൊണാള്‍ഡോയുടെ പ്രശ്‌നം.'' പരേഡസ് പറഞ്ഞു.
പോയവര്‍ഷത്തെ മികവ് പരിഗണിച്ച് നല്‍കുന്ന ബലോണ്‍ ദ് ഓര്‍, ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത് ലിയോണല്‍ മെസിയായിരുന്നു. യുവതാരങ്ങളായ കിലിയന്‍ എംബാപ്പെ, എര്‍ലിംഗ് ഹാലന്‍ഡ് എന്നിവരെ മറികടന്നായിരുന്നു മുപ്പത്തിയാറുകാരനായ മെസിയുടെ നേട്ടം. എട്ടാം തവണയാണ് മെസി മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതുകൊണ്ടുതന്നെ റൊണാള്‍ഡോയുടെ വാക്കുകള്‍ മെസിക്കുള്ള പരോക്ഷവിര്‍ശനമാണെന്നായിരുന്ന ഫുട്‌ബോള്‍ ലോകത്തിന്റെ വിലയിരുത്തല്‍.