ആവേശം പൊടിക്ക് കൂടി! ടീം അംഗങ്ങൾക്ക് തന്നെ പണി കിട്ടി, വണ്ടർ കിഡ്ഡിന്‍റെ ലൈവ് കണ്ട് കണ്ണ് പൊത്തി ആരാധകർ

By Web Team  |  First Published Jul 16, 2024, 5:15 PM IST

കലാശ പോരിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മിന്നൽ നീക്കങ്ങളും നടത്തിയ യമാല്‍ ഏറ്റവും മികച്ച യുവതാരം എന്ന നേട്ടത്തോടെയാണ് യൂറോ 2024 അവസാനിപ്പിച്ചത്.


യൂറോ കപ്പ് കഴിഞ്ഞതോടെ സ്പെയിനിന്‍റെ വണ്ടര്‍ കിഡ് ലാമിൻ യമാൽ ഫുട്ബോൾ ലോകത്തിന്‍റെ സ്നേഹം മുഴുവൻ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. കാലുകളിൽ പന്തെത്തിയാൽ മായാജാലം കാണിക്കുന്ന കൊച്ചു പയ്യൻ പുതിയ മെസി എന്ന രീതിയിൽ വരെ വാഴ്ത്തപ്പെടുന്നുണ്ട്. പന്തടക്കത്തിലും വേഗത്തിലുമെല്ലാം ലാ മാസിയയിൽ പിച്ചവെച്ച് വളര്‍ന്ന യമാലിന് കാറ്റലോണിയൻ കളി മികവുമുണ്ട്. മെസിയും റൊണാൾഡോയും ഒഴിച്ചിടുന്ന സിംഹാസനത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഈ പതിനേഴുകാരൻ.

യൂറോ സെമിയിൽ ഫ്രാൻസിനെതിരെ നേടിയ ഒറ്റ ഗോള്‍ മതിയാകും യമാലിന്‍റെ പ്രതിഭ എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ. ഒടുവിൽ കലാശ പോരിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മിന്നൽ നീക്കങ്ങളും നടത്തിയ യമാല്‍ ഏറ്റവും മികച്ച യുവതാരം എന്ന നേട്ടത്തോടെയാണ് യൂറോ 2024 അവസാനിപ്പിച്ചത്. എന്നാല്‍, അടക്കാൻ കഴിയാത്ത ആവേശത്തില്‍ യമാൽ കാണിച്ച ഒരു അബദ്ധമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്.

Latest Videos

undefined

കിരീടം നേടിയതിന്‍റെ ആഹ്ളാദത്തില്‍ ഡ്രെസിംഗ് റൂമിൽ എത്തിയ യമാല്‍ ഇൻസ്റ്റഗ്രാം ലൈവ് പോയിരുന്നു. ചില സ്പാനിഷ് കളിക്കാൻ വസ്ത്രം മാറുന്നത് ഉള്‍പ്പെടെ ഈ ലൈവ് ആയി ഇൻസ്റ്റഗ്രാമിലൂടെ എല്ലാവരും കാണുന്നതിലാണ് ഇത് അവസാനിച്ചത്. 500,000-ലധികം പേരാണ് ഈ ലൈവ് കണ്ടച്. പിന്നാലെ സ്ക്രീൻ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ട്രോളുകൾ നിറയാൻ പിന്നെ അധിക സമയം ഒന്നും വേണ്ടി വന്നില്ല. 

യൂറോ ഫൈനലില്‍ ഇംഗ്ലണ്ടിനെ 2-1 എന്ന സ്കോറിനാണ് സ്പെയിൻ തോല്‍പ്പിച്ചത്. നക്കോ വില്യംസ്, മികേല്‍ ഒയര്‍സബാള്‍ എന്നിവരാണ് സ്പെയ്നിന്റെ ഗോള്‍ നേടിയത്. കോള്‍ പാമറിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ആശ്വാസഗോള്‍. സ്പെയ്നിന്റെ നാലാം യൂറോ കിരീടമാണിത്. ഇംഗ്ലണ്ട് തുടര്‍ച്ചയായി രണ്ടാം ഫൈനലിലും തോല്‍വി അറിഞ്ഞു.

ഒരു മര്യാദ വേണ്ടേ..! കൈമലർത്തിയ റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണം, നിയമപോരാട്ടത്തിൽ വിജയിച്ച് ദമ്പതികൾ

'രാത്രിയിൽ ബേക്കറി പരിസരത്ത് ഒരു പയ്യനെ കണ്ടു', ഒറ്റ ക്ലൂവിൽ സിസിടിവികൾ അരിച്ചുപെറുക്കി പൊലീസ്, ഒരാൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!