വിനിഷ്യസിനെതിരായ വംശീയാധിക്ഷേപം: മയോര്‍ക്കയ്ക്ക് കുരുക്ക് വീഴും; ലാ ലിഗ അന്വേഷണം ആരംഭിച്ചു

By Web Team  |  First Published Feb 7, 2023, 9:02 PM IST

നാലാം തവണയാണ് എതിരാളികളുടെ മൈതാനത്ത് വച്ച് വിനീഷ്യസിന് നേരേ വംശീയാധിക്ഷേപം നടക്കുന്നത്. നേരത്തെ ബാഴ്‌സലോണ , അത്‌ലറ്റിക്കോ മാഡ്രിഡ്, വയഡോലിഡ് മൈതാനങ്ങളിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.


മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാധിക്ഷേപത്തില്‍ അന്വേഷണം തുടങ്ങി ലാ ലിഗ. എവേ മത്സരത്തില്‍ മയോര്‍ക്ക ആരാധകരാണ് ബ്രസീലിയന്‍ താരത്തിന് നേരേ വംശീയാധിക്ഷേപം നടത്തിയത്. കുരങ്ങന്‍ എന്ന് വിനീഷ്യസിനെ കാണികള്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും, തെറ്റുചെയ്തവരെ കണ്ടെത്താന്‍ ആരാധകരും സഹായിക്കണമെന്നും ലാ ലിഗ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

നാലാം തവണയാണ് എതിരാളികളുടെ മൈതാനത്ത് വച്ച് വിനീഷ്യസിന് നേരേ വംശീയാധിക്ഷേപം നടക്കുന്നത്. നേരത്തെ ബാഴ്‌സലോണ , അത്‌ലറ്റിക്കോ മാഡ്രിഡ്, വയഡോലിഡ് മൈതാനങ്ങളിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. അതേസമയം, സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ വിനീഷ്യസ് തയ്യാറായില്ല. കോപ്പ ഡെല്‍റെ സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്റെ കോലം പാലത്തിന് മുകളില്‍ തൂക്കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണവുമുണ്ടായിരുന്നു. 'മാഡ്രിഡ് റയലിനെ വെറുക്കുന്നു' എന്നെഴുതിയ ബാനറിനൊപ്പമാണ് വിനീഷ്യസ് ജൂനിയറിന്റെ ജേഴ്സി ധരിപ്പിച്ച കോലം തൂക്കിയത്.

Latest Videos

കോലം ഉയര്‍ത്തിയ സംഭവത്തെ സ്പാനിഷ് ലീഗും അത്ലറ്റിക്കോ ടീമും റയലും അപലപിച്ചിരുന്നു. നേരത്തെ വിനീഷ്യസ് ജൂനിയറിന്റെ  ഗോളാഘോഷത്തെ വംശീയമായി അത്ലറ്റിക്കോ ആരാധകര്‍ അവഹേളിച്ചതും വലിയ വിവാദമായിരുന്നു. വയ്യാഡോളിഡ് ആരാധകരും നേരത്തെ വിനീഷ്യസിനെതിരെ രംഗത്തെത്തിയിരുന്നു. കളിക്കാര്‍ക്കുനേരെ ഉയരുന്ന വംശീയ അധിക്ഷേപങ്ങള്‍ തടയാന്‍ ലാ ലിഗ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിനീഷ്യസ് ജൂനിയര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. 

സ്പാനിഷ് ലീഗില്‍ റയല്‍ വല്ലഡോലിഡിനെതിരായ മത്സരശേഷം കാണികളില്‍ ഒരുവിഭാഗം വിനിഷ്യസിനെ വംശീയമായി അധിക്ഷേപിക്കുകയും വിനീഷ്യസിനു നേരെ കൈയിലുള്ള സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തശേഷമായിരുന്നു വിനീഷ്യസ് ലാ ലിഗ അധികൃതര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.

മെസിയെ എന്തുവിലകൊടുത്തും നിലനിര്‍ത്താനൊരുങ്ങി പിഎസ്ജി! താരവുമായി ചര്‍ച്ചകല്‍ ആരംഭിച്ചു

click me!