നിലവിലെ കരാർ തീരുമ്പോൾ ഫ്രീ ഏജന്റായി റയൽ മാഡ്രിഡിലേക്ക് പോവുകയായിരുന്നു എംബാപ്പേയുടെ ലക്ഷ്യം. കരാർ പുതുക്കാതെ ടീമിൽ തുടരാനാവില്ലെന്ന് പി എസ് ജിയും നിലപാട് വ്യക്തമാക്കി. പ്രീ സീസൺ മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് എംബാപ്പേയെ മാറ്റിനിർത്തിയ പി എസ് ജി ലീഗ് വണ്ണിലെ ആദ്യ മത്സരത്തിലും താരത്തെ കളിപ്പിച്ചില്ല.
പാരീസ്: കിലിയൻ എംബാപ്പേയെ ട്രാൻസ്ഫർ ഫീസില്ലാതെ സ്വന്തമാക്കാൻ കാത്തിരിക്കുന്ന റയൽ മാഡ്രിഡിന് തിരിച്ചടി. എംബാപ്പേ
പി എസ് ജിയുമായി പുതിയ കരാറിൽ ഒപ്പുവയ്ക്കും. 2024 ജൂണിൽ അവസാനിക്കുന്ന കരാറുമായി ബന്ധപ്പെട്ടായിരുന്നു കിലിയൻ എംബാപ്പേയും പി എസ് ജിയും തമ്മിലുള്ള തർക്കം.
നിലവിലെ കരാർ തീരുമ്പോൾ ഫ്രീ ഏജന്റായി റയൽ മാഡ്രിഡിലേക്ക് പോവുകയായിരുന്നു എംബാപ്പേയുടെ ലക്ഷ്യം. കരാർ പുതുക്കാതെ ടീമിൽ തുടരാനാവില്ലെന്ന് പി എസ് ജിയും നിലപാട് വ്യക്തമാക്കി. പ്രീ സീസൺ മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് എംബാപ്പേയെ മാറ്റിനിർത്തിയ പി എസ് ജി ലീഗ് വണ്ണിലെ ആദ്യ മത്സരത്തിലും താരത്തെ കളിപ്പിച്ചില്ല.
undefined
ട്രാൻസ്ഫർ ഫീസില്ലാതെ എംബാപ്പേയെ ആർക്കും വിട്ടുകൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പി എസ് ജി. ഇതോടെ എംബാപ്പേ ഒരുവർഷത്തേക്കുകൂടി കരാർ പുതുക്കാൻ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ട്. റിലീസ് ക്ലോസ് ഉൾപ്പെടുത്തിയുള്ള കരാറായിരിക്കും പി എസ് ജി ഇനി തയ്യാറാക്കുക. ഇതനുസരിച്ച് അടുത്ത സീസണിൽ എംബാപ്പേയെ സ്വന്തമാക്കുന്ന ക്ലബ് പി എസ് ജിക്ക് ട്രാൻസ്ഫർ തുക നൽകണം.
നിലവിലെ എംബാപ്പേയുടെ കരാറിൽ റിലീസ് ക്ലോസില്ല. ക്ലബിന്റെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരനായ എംബാപ്പേയെ മൊണാക്കോയിൽ നിന്ന് 180 ദശലക്ഷം യൂറോ മടുക്കിയാണ് പി എസ് ജി സ്വന്തമാക്കിയത്. എംബാപ്പെയുമായി അത്ര രസത്തിലല്ലാതിരുന്ന നെയ്മര്‍ ക്ലബ്ബ് വിട്ടതോടെയാണ് പി എസ് ജി മാനേജ്മെന്‍റുമായി ധാരണയിലെത്താന്‍ എംബാപ്പെ തയാറായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പി എസ് ജിയുമായി അടുത്ത വര്‍ഷം വരെ കരാറുണ്ടായിരുന്നെങ്കിലും നെയ്മര്‍ രണ്് വര്‍ഷ കരാറില്‍ സൗദി പ്രോ ലീഗിലേക്ക് പോകുകയായിരുന്നു. സീസണൊടുവില്‍ സൂപ്പര്‍ താരം ലിയോണല്‍ മെസിയും പി എസ് ജി വിട്ടതോടെ എംബാപ്പെ മാത്രമാണ് മുന്നേറ്റനിരയില്‍ പി എസ് ജിയുടെ കുന്തമുനയാകുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക