മെസിയെ കുള്ളനെന്ന് അധിക്ഷേപിച്ചും റൊണാൾഡോയെ G.O.A.T ആക്കിയും എംബാപ്പെയുടെ ട്വീറ്റ്; പിന്നാലെ വമ്പൻ ട്വിസ്റ്റ്

By Web Team  |  First Published Aug 29, 2024, 3:14 PM IST

പി എസ് ജിയില്‍ സഹതാരമായിരുന്നു മെസിയെക്കുറിച്ച് എംബാപ്പെ ഒരിക്കലും ഇത് പറയാനിടയില്ലെന്ന് ആരാധകര്‍ തര്‍ക്കിക്കുന്നതിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കുറിച്ചും മാഞ്ചസ്റ്റര്‍ സിറ്റിയെക്കുറിച്ചും ടോട്ടനം ഹോട്സപറിനെക്കുറിച്ചും എംബാപ്പെ നല്‍കിയ മറുപടികളും വൈറലായി.


മാഡ്രിഡ്: ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ആണ് തന്‍റെ ഇഷ്ടതാരമെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്നൊരു ട്വീറ്റ് റൊണാള്‍ഡോ ആരാധകരെപോലും ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് എന്‍റെ എക്കാലത്തെയും മഹാനായ താരമെന്നും ഈ കുള്ളൻ എന്‍റെ ഗോട്ട് അല്ലെന്നുമായിരുന്നു എംബാപ്പെയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്ന ആദ്യ ട്വീറ്റ്.

പി എസ് ജിയില്‍ സഹതാരമായിരുന്നു മെസിയെക്കുറിച്ച് എംബാപ്പെ ഒരിക്കലും ഇത് പറയാനിടയില്ലെന്ന് ആരാധകര്‍ തര്‍ക്കിക്കുന്നതിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കുറിച്ചും മാഞ്ചസ്റ്റര്‍ സിറ്റിയെക്കുറിച്ചും ടോട്ടനം ഹോട്സപറിനെക്കുറിച്ചും എംബാപ്പെ നല്‍കിയ മറുപടികളും വൈറലായി. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ആരാധകര്‍ അമ്പരന്നു നില്‍ക്കുന്നതിനിടെയാണ് തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് എംബാപ്പെ വെളിപ്പെടുത്തയത്.

All of Kylian Mbappe’s hacked tweets incase you missed it…

A thread 🧵 pic.twitter.com/4XEpWpnXQA

— george (@StokeyyG2)

Latest Videos

undefined

അധിക്ഷേപകരമായ ട്വീറ്റുകള്‍ വൈകാതെ നീക്കം ചെയ്യുകയും ചെയ്തു. ഈ സീസണില്‍ പി എസ് ജിയില്‍ നിന്ന് റയല്‍ മാഡ്രിഡില്‍ ചേര്‍ന്ന എംബാപ്പെ യുവേഫ സൂപ്പര്‍ കപ്പില്‍ റയലിനായി സ്കോര്‍ ചെയ്തെങ്കിലും പിന്നീട് ഗോളടിക്കാനാവാഞ്ഞത് ആരാഝകരെ നിരാശരാക്കിയിരുന്നു. സ്പാനിഷ് ലീഗില്‍ താളം കണ്ടെത്താന്‍ പാടുപെടുന്നതിനിടെയാണ് എംബാപ്പെയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വിവാദ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ എംബാപ്പെയുടെ മോശം ഫോമിനെ റയല്‍ കോച്ച് കാര്‍ലോ ആ‍്ചലോട്ടി ന്യായീകരിച്ചിരുന്നു. യൂറോ കപ്പിലും തിളങ്ങാൻ കഴിയാതിരുന്ന എംബാപ്പെക്ക് പെനല്‍റ്റി കിക്കില്‍ നിന്ന് ഒരു ഗോള്‍ മാത്രമായിരുന്നു നേടാനായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!