മെസി പിഎസ്ജിയില്‍ ഉണ്ടായിരുന്ന സമയത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ എംബാപ്പെ. മെസിക്ക് അര്‍ഹിച്ച ബഹുമാനം ആരാധകര്‍ നല്‍കിയില്ലെന്ന് വിമര്‍ശിക്കുകയാണ് ഫ്രാന്‍സ് നായകന്‍.
പാരീസ്: ബാഴ്‌സലോണ വിട്ട ലിയോണല്‍ മെസി 2021 സീസണിന്റെ തുടക്കത്തിലാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലെത്തിയത്. കിലിയന്‍ എംബാപ്പ - നെയ്മാര്‍ ജൂനിയര്‍ - മെസി ത്രയത്തിന് കീഴില്‍ പിഎസ്ജി ലീഗ് കിരീടം നേടിയെങ്കിലും ചാംപ്യന്‍സ് ലീഗില്‍ എങ്ങുമെത്തിയില്ല. ഫ്രാന്‍സിനെ തോല്‍പ്പിച്ച് മെസിയും അര്‍ജന്റീനയും ലോകകപ്പ് കൂടി നേടിയതോടെ ഫ്രഞ്ച് ആരാധകരുടെ കണ്ണിലെ കരടായി മെസി. താരത്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധിക്കുക വരെ ചെയ്തു പിഎസ്ജി ആരാധകര്‍. ഇതോടെ കരാര്‍ അവസാനിച്ച ഉടന്‍, മെസ്സി ക്ലബ് വിട്ടു. ഇന്റര്‍ മയാമിയിലേക്ക് ചേക്കേറി.
മെസി പിഎസ്ജിയില്‍ ഉണ്ടായിരുന്ന സമയത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ എംബാപ്പെ. മെസിക്ക് അര്‍ഹിച്ച ബഹുമാനം ആരാധകര്‍ നല്‍കിയില്ലെന്ന് വിമര്‍ശിക്കുകയാണ് ഫ്രാന്‍സ് നായകന്‍. അദ്ദേഹം പറയുന്നതിങ്ങനെ... ''തന്നെ പോലെ ആക്രമിച്ച കളിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് കൃത്യമായി പന്തെത്തിച്ച് നല്‍കാന്‍ മെസിക്ക് ആയിരുന്നു. ചിലതെല്ലാം മെസിക്ക് മാത്രം സാധിക്കുന്നതാണ്. മെസിക്കൊപ്പം കളിച്ചിരുന്ന നിമിഷങ്ങള്‍ തനിക്ക് അമൂല്യമായിരുന്നു. എന്നാല്‍ പിഎസ്ജി ആരാധകര്‍ മെസിക്ക് അര്‍ഹിച്ച ബഹുമാനം നല്‍കിയതുമില്ല. ഇപ്പോള്‍ മെസി ക്ലബില്‍ ഇല്ലാത്ത സാഹചര്യം ഞാന്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.'' എംബാപ്പെ പറഞ്ഞു.
undefined
മെസിയുടെ പാസില്‍ നിന്ന് 20ലധികം ഗോളാണ് എംബാപ്പെ നേടിയിട്ടുള്ളത്. രണ്ട് ലീഗ് കിരീടവും ഒരു ഫ്രഞ്ചുംകപ്പും നേടുന്നതിലും ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് പിഎസ്ജിക്ക് ഗുണം ചെയ്തു. അതേസമയം, പിഎസ്ജി വിടാനൊരുങ്ങുകയാണ് എംബാപ്പെ. നിലവിലെ കരാര്‍ കാലാവധി അവസാനിക്കാന്‍ ഇനി ആറുമാസം കൂടിയേ ഉള്ളൂ. ഈ സാഹചര്യത്തില്‍ വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എംബാപ്പയെ പിഎസ്ജി വില്‍ക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. റയല്‍ മാഡ്രിഡ് താരത്തിനായി ഓഫര്‍ നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ എംബാപ്പെ ഇതിനെല്ലാം മറുപടി നല്‍കി. താരം പറഞ്ഞതിങ്ങനെ... ''ഭാവിയെ കുറിച്ച് താന്‍ ഒന്നും ചിന്തിച്ചിട്ടില്ല. എല്ലാം സീസണിനൊടുവില്‍ തീരുമാനിക്കും. ഇപ്പോള്‍ എല്ലാ ശ്രദ്ധയും പിഎസ്ജിയെക്കുറിച്ചാണ്, ക്ലബിനായി കിരീടങ്ങള്‍ നേടുന്നതിനെക്കുറിച്ചാണ്.'' എംബാപ്പെ വ്യക്തമാക്കി.