നിലവിലെ കരാര്‍ കാലാവധി അവസാനിക്കാന്‍ ഇനി ആറുമാസം കൂടിയേ ഉള്ളൂ. ഈ സാഹചര്യത്തില്‍ വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എംബാപ്പയെ പിഎസ്ജി വില്‍ക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.
പാരീസ്: ഏറെ കോളിളക്കങ്ങള്‍ക്കൊടവിലാണ് ഈ സീസണില്‍ കൂടി ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മ്മനില്‍ തുടരാന്‍ കിലിയന്‍ എംബാപ്പ ധാരണയിലെത്തിയത്. 2024ല്‍ അവസാനിക്കുന്ന കരാര്‍ പുതുക്കില്ലെന്ന എംബാപ്പയുടെ നിലപാടും എങ്കില്‍ കളിപ്പിക്കില്ലെന്ന ക്ലബിന്റെ മുന്നറിയിപ്പുമൊക്കെയായി ഉണ്ടായത് വന്‍ പൊട്ടിത്തെറി. ഒടുവില്‍ എംബാപ്പെ ക്ലബിന് വഴങ്ങി. കരാര്‍ പുതുക്കിയില്ലെങ്കില്‍ എംബാപ്പയെ പോലൊരു വമ്പന്‍ താരത്തെ ഫ്രീ ഏജന്റായി നഷ്ടപ്പെടുമെന്നാണ് പിഎസ്ജിയുടെ പേടി.
നിലവിലെ കരാര്‍ കാലാവധി അവസാനിക്കാന്‍ ഇനി ആറുമാസം കൂടിയേ ഉള്ളൂ. ഈ സാഹചര്യത്തില്‍ വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എംബാപ്പയെ പിഎസ്ജി വില്‍ക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. റയല്‍ മാഡ്രിഡ് താരത്തിനായി ഓഫര്‍ നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് എംബാപ്പെയുടെ മറുപടി. അദ്ദേഹം പറയുന്നതിങ്ങനെ... ''ഭാവിയെ കുറിച്ച് താന്‍ ഒന്നും ചിന്തിച്ചിട്ടില്ല. എല്ലാം സീസണിനൊടുവില്‍ തീരുമാനിക്കും. ഇപ്പോള്‍ എല്ലാ ശ്രദ്ധയും പിഎസ്ജിയെക്കുറിച്ചാണ്, ക്ലബിനായി കിരീടങ്ങള്‍ നേടുന്നതിനെക്കുറിച്ചാണ്.'' എംബാപ്പെ വ്യക്തമാക്കി.
undefined
2017ലാണ് കിലിയന്‍ എംബാപ്പ മൊണോക്കിയില്‍ നിന്ന് പിഎസ്ജിയിലെത്തിയത്. ക്ലബിനായി 283 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ എംബാപ്പെയാണ് 234 ഗോളുമായി പിഎസ്ജിയുടെ ഏക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍. അഞ്ച് ലീഗ് വണ്‍ ഉള്‍പ്പടെ പിഎസ്ജിയുടെ 16 കിരീടനേട്ടങ്ങളിലും നിര്‍ണായക പങ്കാളിയായി എംബാപ്പെ.