ക്വാര്‍ട്ടര്‍ ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച ഷില്ലോംഗ് ലജോംഗ് സെമി ഫൈനലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും
കൊല്‍ക്കത്ത: ഡൂറണ്ട് കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ കൊല്‍ക്കത്തയില്‍ തന്നെ നടത്താന്‍ തീരുമാനം. യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊല്‍ക്കത്തയിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് ഡൂറണ്ട് കപ്പ് മത്സരങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ തീരുമാനമെടുത്തിരുന്നു. കനത്ത സുരക്ഷയിലായിരിക്കും കൊല്‍ക്കത്തയിലെ മത്സരങ്ങള്‍ നടക്കുക. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച ഷില്ലോംഗ് ലജോംഗ് സെമി ഫൈനലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. 25 മുതലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. നാളെ ക്വര്‍ട്ടര്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
കൊല്‍ക്കത്തയിലെ പ്രതിഷേധത്തില്‍ ആരാധകര്‍ കൈകോര്‍ത്തതിന് പിന്നാലെ പ്രമുഖ മൂന്ന് ക്ലബ്ബുകളുടെ മാനേജ്മെന്റും വൈര്യം മറന്ന് ഒരുമിച്ചു. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ ക്ലബ്ബുകളുടെ പ്രതിനിധികളാണ് അസാധാരണ വാര്‍ത്താസമ്മേളനം ഒരുമിച്ച് വിളിച്ചു ചേര്‍ത്തത്. കളിക്കളത്തിലെ ശത്രുത മറന്ന് കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കാന്‍ കൈകോര്‍ത്ത് പോരാടുമെന്ന് മുഹമ്മദന്‍ ക്ലബ്ബ് ജനറല്‍ സെക്രട്ടറി ഇഷ്തിയാഖ് അഹമ്മദ് കൊല്‍ക്കത്തയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
undefined
റിസ്‌വാനും ഷക്കീലിനും സെഞ്ചുറി! ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍
കൊല്‍ക്കത്തയുടെ കായിക ചരിത്രത്തിലെ നിര്‍ണായക നിമിഷമാണിത്. ചിരവൈരികളായ മൂന്ന് ക്ലബ്ബുകളുടെ മാനേജ്മെന്റുകളും ഒരുമിച്ച് ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നു. കൊല്ലപ്പെട്ട യുവഡോക്ടറുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന്് മോഹന്‍ ബഗാന്‍ ജന സെക്രട്ടറി ദെബാശിഷ് ദത്ത വ്യക്തമാക്കി. സംസ്ഥാനത്തെമ്പാടും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടത്തേണ്ടിയിരുന്ന മോഹന് ബഗാന്‍ - ഈസ്റ്റ് ബംഗാള്‍ ഫുട്ബോള്‍ മത്സരം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു, ഇതിനെതിരെ ആയിരക്കണക്കിന് ആരാധകര്‍ നഗരത്തില്‍ ഒരുമിച്ച് പ്രതിഷേധിച്ചതും ശ്രദ്ദേയമായിരുന്നു.