ദിമിത്രിയോസിന്റെ ഗോളില്‍ മോഹന്‍ ബഗാനെ അവരുടെ മണ്ണില്‍ തീര്‍ത്തു! കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലില്‍ ഒന്നാമത്

By Web Team  |  First Published Dec 27, 2023, 10:33 PM IST

അഡ്രിയാന്‍ ലൂണയില്ലാത്തതിന്റെ ക്ഷീണമൊന്നും ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ടില്‍ കാണിച്ചില്ല. എല്ലാവരും ഒത്തൊരുമയോടെ കളിച്ചു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ഗോളും നേടി.


കൊല്‍ക്കത്ത: മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ദിമിത്രിയോസ് ഡയമന്റോകോസ് നേടിയ ഒരു ഏക ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ഇതോടെ 12 മത്സരങ്ങളില്‍ 26 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമതെത്തി. 10 മത്സരങ്ങളില്‍ 19 പോയിന്റുള്ള ബഗാന്‍ അഞ്ചാം സ്ഥാനത്താണ്. തുടര്‍ച്ചയായ മൂന്നാം ജയമാണ് ബ്ലാസ്‌റ്റേഴ്‌സിന്റേത്. ബഗാനാവട്ടെ തുടര്‍ച്ചയായ മൂന്നാം മത്സരവും പരാജയപ്പെട്ടു.

അഡ്രിയാന്‍ ലൂണയില്ലാത്തതിന്റെ ക്ഷീണമൊന്നും ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ടില്‍ കാണിച്ചില്ല. എല്ലാവരും ഒത്തൊരുമയോടെ കളിച്ചു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ഗോളും നേടി. മത്സരത്തില്‍ വ്യക്തമായ ആധിപത്യമുണ്ടായിരുന്നു ബ്ലാസ്റ്റേഴ്‌സിന്. ബഗാനാവട്ടെ മധ്യനിര താരങ്ങളായ ആഷിഖ് കുരുണിയനും സഹല്‍ അബ്ദുള്‍ സമദുമില്ലാതെ ഏറെ കഷ്ടപ്പെട്ടു. നീക്കങ്ങളെല്ലാം പാളി. 

Latest Videos

undefined

പന്തടക്കത്തില്‍ ബഗാനായിരുന്നു മുന്നിലെങ്കില്‍ ഏറ്റവും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തത് ബ്ലാസ്‌റ്റേഴ്‌സായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ച് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പാഞ്ഞു. അതില്‍ ഒരു തവണ പന്ത് ഗോള്‍വര കടക്കുകയും ചെയ്തു. ബഗാന് ഒരു തവണ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പറെ പരീക്ഷിക്കാനായത്.

എന്തിനുള്ള പുറപ്പാടാ? പരിശീലനത്തിനിടെ പന്തെറിഞ്ഞ് ദ്രാവിഡ്! അത്ഭുതത്തോടെ കോലി, നിര്‍ദേശം നല്‍കി രോഹിത്

click me!