നേര്‍ക്കുനേര്‍ കണക്കില്‍ ബെംഗളൂരുവിന്‍റെ അടുത്തില്ല ബ്ലാസ്റ്റേഴ്‌സ്; കൊച്ചിയില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ ഡാര്‍ബി

By Web Team  |  First Published Oct 25, 2024, 9:19 AM IST

മുറിവേറ്റ കണക്കുകളും ഓര്‍മ്മകളുമായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ കളിക്കളത്തിലെ വീറും വാശിയും ഇരട്ടിയായി ഗാലറിയിലേക്കും പടരും.


കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടും. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. 13 പോയിന്റുളള ബെംഗളൂരൂ എഫ്‌സി ഒന്നും, എട്ട് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തുമാണ്. ഒറ്റക്കളിയിലും തോല്‍ക്കാത്ത, ഒറ്റഗോളും വഴങ്ങാത്ത ബെംഗളൂരു എഫ് സിക്കെതിരെ ദക്ഷിണേന്ത്യന്‍ ഡാര്‍ബിയില്‍ ജയം മാത്രം ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. അവസാന മത്സരത്തില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനെ കൊല്‍ക്കത്തയില്‍ മലര്‍ത്തിയടിച്ച ആത്മവിശ്വാസം ടീമിനുണ്ട്. 

ബെംഗളൂരു എഫ് സിക്കെതിരെ മുറിവേറ്റ കണക്കുകളും ഓര്‍മ്മകളുമായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ കളിക്കളത്തിലെ വീറും വാശിയും ഇരട്ടിയായി ഗാലറിയിലേക്കും പടരും. മികേല്‍ സ്റ്റാറേയുടെ തന്ത്രങ്ങള്‍ക്ക് ബെംഗളൂരുവിനെ വേദനപ്പിച്ച് മടക്കാനാവുമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പട. നായകന്‍ അഡ്രിയന്‍ ലൂണ തിരിച്ചെത്തിയതോടെ മധ്യനിരയുടെ കെട്ടുറപ്പും വീര്യവും കൂടും. ഇതുവരെ പ്രതിരോധക്കോട്ടയില്‍ വിള്ളല്‍ വീഴാത്ത ബെംഗളൂരുവിനെതിരെ ലക്ഷ്യം കാണാന്‍ നോവ സദൂയി, ക്വാമെ പെപ്രെ, ഹെസ്യൂസ് ഹിമിനെ ത്രയം പുതിയ വഴികള്‍ തേടേണ്ടിവരും. 

Latest Videos

undefined

'ഇത്ര നേരത്തെ ഇതൊന്നും വേണ്ട'! വാഷിംഗ്ടണ്‍ സുന്ദറിനെ അശ്വിനുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ച് മഞ്ജരേക്കര്‍

എല്ലാ കളിയിലും ഗോള്‍വഴങ്ങുന്ന ശീലവും ബ്ലാസ്‌റ്റേഴ്‌സ് മാറ്റണം. ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണ ശൈലി തുടരുമെങ്കിലും എതിരാളികള്‍ക്കനുസരിച്ച് തന്ത്രങ്ങളില്‍ മാറ്റം ഉറപ്പെന്ന് കോച്ച് മികേല്‍ സ്റ്റാറേ.

നേര്‍ക്കുനേര്‍

കേരള ബ്ലാസ്റ്റേഴ്‌സും, ബെംഗളൂരു എഫ്‌സിയും നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ കണക്കുകള്‍ ഏങ്ങനെയെന്ന് നോക്കാം. ഇരുടീമും മുഖാമുഖം വരുന്ന പതിനാറാമത്തെ മത്സരമാണിത്. ബെംഗളൂരു ഒന്‍പത് കളിയിലും കേരള ബ്ലാസ്റ്റേഴ്‌സ് നാല് കളിയിലും ജയിച്ചു. സമനിലയില്‍ പിരിഞ്ഞത് രണ്ടു കളിയില്‍ മാത്രം. ബെംഗളൂരു ആകെ ഇരുപത്തിനാല് ഗോള്‍നേടിയപ്പോള്‍ പതിനാറ് ഗോളാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ തിരിച്ചടിച്ചത്.

click me!