കേരള ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ തിരിച്ചെത്തി! ആശാനും പിള്ളേര്‍ക്കും ഗംഭീര സ്വീകരണമൊരുക്കി ആരാധകര്‍- വീഡിയോ

By Web Team  |  First Published Mar 4, 2023, 8:37 PM IST

നോക്കൗട്ടില്‍ ബംഗളൂരു എഫ്‌സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മത്സരം പാതിവഴിയില്‍ നിര്‍ത്തി പോയതോടെയാണ് ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്.


കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നാടകീയ പുറത്താകലിന് ശേഷം ഇന്ന് കൊച്ചിയിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന് മഞ്ഞപ്പട ആരാധകുടെ ഗംഭീര സ്വീകരണം. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനും താരങ്ങളും നെടുമ്പാശ്ശേരി വിമാനത്താവളത്തിത്തിയത്. നോക്കൗട്ടില്‍ ബംഗളൂരു എഫ്‌സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മത്സരം പാതിവഴിയില്‍ നിര്‍ത്തി പോയതോടെയാണ് ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. താരങ്ങളോട് കളി നിര്‍ത്താന്‍ ആവശ്യപ്പെട്ട ഇവാന്റെ  തീരുമാനം ഉചിതമായെന്ന് വാദിച്ച് ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് സ്വീകരണം ഒരുക്കിയത്.

Latest Videos

undefined

നോക്കൗട്ടിലെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ബംഗളൂരു എഫ്‌സി സെമി ഫൈനലില്‍ കടക്കുകയായിരുന്നു. ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഗോളിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് പാതിവഴിയില്‍ കളി ബഹിഷ്‌കരിച്ച മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരുവിന്റെ ജയം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്. അധികസമയത്ത് 96-ാം മിനുറ്റില്‍ ഛേത്രിയുടെ ചടുലനീക്കം വലയിലെത്തിയത് നോക്കി നില്‍ക്കാനെ ബ്ലാസ്റ്റേഴ്‌സ് ഗോളി പ്രഭ്‌സൂഖന്‍ ഗില്ലിന് കഴിഞ്ഞുള്ളൂ. ഫ്രീകിക്ക് നേരിടാന്‍ തയ്യാറായിരുന്നില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചു. ഇതിന് പിന്നാലെയായിരുന്നു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നാടകീയ രംഗങ്ങള്‍. 

വിവാദ ഗോളിനെ തുടര്‍ന്ന് താരങ്ങളോട് മത്സരം നിര്‍ത്താനാവശ്യപ്പെട്ട് ഗ്രൗണ്ടിലിറങ്ങിയ കോച്ച് ഇവാന്‍ വുകോമനോവിച്ചും സംഘവും മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടു. അധിക സമയം തീരുംവരെ കാത്തിരുന്ന റഫറി 120 മിനുറ്റ് പൂര്‍ത്തിയായതോടെ ബംഗളൂരുവിനെ വിജയിയായി പ്രഖ്യാപിച്ചു. അച്ചടക്ക ലംഘനത്തിന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടിയുണ്ടാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. രണ്ട് പാദങ്ങളായി നടക്കുന്ന സെമിയില്‍ മുംബൈ സിറ്റിയെയാണ് ബംഗളൂരു നേരിടുക.

അത് ഗോളാണ്, തെറ്റില്ല! ഛേത്രി ബ്ലാസ്‌റ്റേഴ്‌സിനെതിരെ നേടിയ ഫ്രീകിക്ക് ഗോളിനെ കുറിച്ച് മുന്‍ ഐഎസ്എല്‍ റഫറി

click me!