ഒന്നാമെത്താനുള്ള അവസരം കളഞ്ഞുകുളിച്ച് ബ്ലാസ്‌റ്റേഴ്‌സ്! എഫ്‌സി ഗോവയ്‌ക്കെതിരെ കൊമ്പന്മാര്‍ക്ക് തോല്‍വി

By Web Team  |  First Published Dec 3, 2023, 10:07 PM IST

കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയുമായി 3-3 സമനിലയില്‍ പിരിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് ഗോവയ്‌ക്കെതിരെ ഇറങ്ങിയത്. ഫറ്റോര്‍ഡയില്‍ ഗോവയ്ക്ക് ഒപ്പം നില്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നു.


ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാമതെത്താനുള്ള അവസരം കളഞ്ഞുകുളിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. എഫ്‌സി ഗോവയ്‌ക്കെതിരെ ഇന്ന് ജയിച്ചിരുന്നെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഒന്നാമതെത്തായിരുന്നു. എന്നാല്‍ എവേ ഗ്രൗണ്ടില്‍ 1-0ത്തിന് തോല്‍വി വഴങ്ങേണ്ടിവന്നു. റൗളിംഗ ബോര്‍ജസാണ് ഗോവയുടെ ഗോള്‍ നേടിയത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്ത് തുടരുന്നു. ഗോവ ഒന്നാമതാണ്. ഏഴ് മത്സരങ്ങളില്‍ 19 പോയിന്റാണ് ഗോവയ്ക്ക്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് 17 പോയിന്റുണ്ട്. അഞ്ച് മത്സരങ്ങളില്‍ 15 പോയിന്റുള്ള എടികെ മോഹന്‍ ബഗാന്‍ 15 പോയിന്റൊടെ മൂന്നാം സ്ഥാനത്ത്.

കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയുമായി 3-3 സമനിലയില്‍ പിരിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് ഗോവയ്‌ക്കെതിരെ ഇറങ്ങിയത്. ഫറ്റോര്‍ഡയില്‍ ഗോവയ്ക്ക് ഒപ്പം നില്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നു. ഇരു ടീമുകള്‍ക്കും ഗോള്‍ കീപ്പറെ വേണ്ട രീതിയില്‍ പരീക്ഷിക്കാനായി. എന്നാല്‍ ആദ്യം പന്ത് ഗോള്‍വര കടത്തിയത് ഗോവയാണെന്ന് മാത്രം. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഗോവയുടെ ഗോള്‍. വിക്റ്റര്‍ റോഡ്രിഗസ് ഒരുക്കിയ അവസരം ബോര്‍ജസ് മുതലാക്കി. വൈകാതെ ആദ്യപാതി അവസാനിച്ചു.

Latest Videos

undefined

രണ്ടാം പാതിയില്‍ മഞ്ഞപ്പട ഗോള്‍ തിരിച്ചിടിക്കാന്‍ കിണഞ്ഞ് ശ്രമിച്ചു. അതിനൊത്തെ പ്രതിരോധവും ഗോവ പുറത്തെടുത്തു. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലായിരുന്ന ഗോവയുടെ പ്രതിരോധം ശക്തമായിരുന്നു. ഇതോടെ ഗോള്‍ അകന്നുനിന്നു.

'ധോണിക്ക് അവനെ ഒരുപാട് ഇഷ്ടമാണ്'; സിഎസ്‌കെയില്‍ 'തല'യുടെ പകരക്കാരന്റെ പേര് മുന്നോട്ട് വച്ച് മുന്‍ താരം
 

click me!