കേരളാ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പറെ റെക്കോര്‍ഡ് തുകയ്ക്ക് റാഞ്ചി ഈസ്റ്റ് ബംഗാള്‍

By Web Team  |  First Published Jul 11, 2023, 6:10 PM IST

ആല്‍ബിനോ ഗോമസിന് പരിക്കേറ്റതോടെയാണ് 2021ലെ സീസണില്‍ ഗില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായത്. ഗില്ലിന്‍റെ ആക്രോബാറ്റിഗ് സേവുകള്‍ ഒട്ടേറെ ആരാധകരെ സൃഷ്ടിക്കുകയും ചെയ്തിരുന്നു.


കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പറായിരുന്ന പ്രഭ്‌സുഖന്‍ ഗില്ലിനെ സ്വന്തമാക്കി ഈസ്റ്റ് ബംഗാള്‍ എഫ് സി. ഒന്നര കോടി രൂപ വാര്‍ഷിക പ്രതിഫലത്തിലാണ് ഗില്ലുമായി ഈസ്റ്റ് ബംഗാള്‍ കരാറിലെത്തിയത്. ഇതോടെ ഐഎസ്എല്ലിലെ ഏറ്റവും വിലയേറിയ ഗോള്‍ കീപ്പറെന്ന നേട്ടവും ഗില്ലിന് സ്വന്തമായി.

നേരത്തെ ട്രാന്‍സ്‌ഫര്‍ തുക സംബന്ധിച്ച് ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ 1.20 കോടി രൂപ ട്രാന്‍സ്ഫര്‍ തുകയായി കേരളാ ബ്ലാസ്റ്റേഴ്സിന് നല്‍കിയാണ് ഈസ്റ്റ് ബംഗാള്‍ ഗില്ലുമായി കരാറിലെത്തിയത്. മൂന്ന് വര്‍ഷത്തേക്കാണ് 22കാരനായ ഗില്ലുമായി ഈസ്റ്റ് ബംഗാള്‍ കരാറിലെത്തിയത്. ഇത് പരസ്പര ധാരണയില്‍ രണ്ട് വര്‍ഷം കൂടി നീട്ടാം. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Latest Videos

undefined

ആല്‍ബിനോ ഗോമസിന് പരിക്കേറ്റതോടെയാണ് 2021ലെ സീസണില്‍ ഗില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായത്. ഗില്ലിന്‍റെ ആക്രോബാറ്റിഗ് സേവുകള്‍ ഒട്ടേറെ ആരാധകരെ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇരുപതാം വയസില്‍ 2021-2022 ഐ എസ്‌ എല്‍ സീസണിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം സ്വന്തമാക്കിയ ഗില്‍ ഐ എസ് എല്ലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ കീപ്പറുമായി.

സഹല്‍ അബ്‌ദുല്‍ സമദ് സൗദിയിലേക്കല്ല! നോട്ടമിട്ടിരിക്കുന്നത് ഇന്ത്യന്‍ വമ്പന്‍മാര്‍, പകരം സൂപ്പര്‍ താരമെത്തും?

കഴിഞ്ഞ സീസണില്‍ മഞ്ഞക്കുപ്പായത്തില്‍ 19 മത്സരങ്ങള്‍ കളിച്ച പ്രഭ്സുഖന്‍ ഗില്‍ നാലു ക്ലീന്‍ ഷീറ്റുകളും സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സിലെ പ്രകടനമികവിന്‍റെ അടിസ്ഥാനത്തില്‍ ഗില്‍ ഇന്ത്യന്‍ കുപ്പായവും അണിഞ്ഞു. ഗില്ലിന്‍റെ സഹോദരനും പ്രതിരോധ താരവുമായ ഗുര്‍സിമ്രത് ഗില്ലും ഈസ്റ്റ് ബംഗാളുമായി രണ്ട് വര്‍ഷ കരാര്‍ ഒപ്പിട്ടുണ്ട്. മുംബൈ സിറ്റി എഫ് സിയില്‍ നിന്നാണ് 26കാരനായ ഗുര്‍സിമ്രത് ഈസ്റ്റ് ബംഗാളിലെത്തുന്നത്.

ഐ എസ് എല്ലിന് മുന്നോടിയായുള്ള ഈസ്റ്റ് ബംഗാളിന്‍റെ പ്രീ സീസണ്‍ ക്യാംപ് അടുത്ത ആഴ്ചയോടെ തുടങ്ങുമെന്നാണ് കരുതുന്നത്. വി പി സുഹൈറാണ് ഈസ്റ്റ് ബംഗാളിലെ മലയാളി സാന്നിധ്യം.  കേരളത്തിന്‍റെയും ഐ ലീഗില്‍ ഗോകുലം കേരളയുടെയും പരിശീലകനായിരുന്ന ബിനോ ജോര്‍ജാണ് ഈസ്റ്റ് ബംഗാളിന്‍റെ സഹപരിശീലകന്‍.

click me!