ജംഷഡ്പൂര്‍ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് മഞ്ഞപ്പട തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയവുമായി ആരാധകരെ സന്തോഷത്തില്‍ ആറാടിച്ചത്.
കൊച്ചി:ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മിന്നും വിജയവുമായി ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ നിറഞ്ഞു കവിഞ്ഞ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ആരാധകരോടുളള സ്നേഹം പ്രകടിപ്പിച്ചത് പതിവ് വൈക്കിങ് ക്ലാപ്പോടെ. മത്സരശേഷം ആരാധകര്‍ക്കുനേരെ തിരിഞ്ഞുനിന്ന് ടീം അംഗങ്ങള്‍ വൈക്കിങ് ക്ലാപ്പ് ചെയ്തോടെ താരങ്ങളെ ആരാധകരും ഒരേ സ്വരത്തില്‍ അഭിവാദ്യം ചെയ്തു. രോമാഞ്ചം എന്നാണ് ഇതിന്‍റെ വീഡിയോ പങ്കുവെച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എക്സില്‍(മുമ്പ് ട്വിറ്റര്‍) കുറിച്ചത്.
ജംഷഡ്പൂര്‍ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് മഞ്ഞപ്പട തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയവുമായി ആരാധകരെ സന്തോഷത്തില്‍ ആറാടിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം നായകൻ അഡ്രിയാൻ ലൂണയാണ് 74-ാം മിനിറ്റില്‍ കൊമ്പന്മാര്‍ക്കായി വിജയഗോള്‍ അടിച്ചത്. മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ പകരക്കാരനായി പകരക്കാരനായി ഇറങ്ങിയ ദിമിത്രിയോസ് ആണ് നായകന് ഗോളിലേക്കുള്ള വഴി ഒരുക്കി നൽകിയത്.
undefined
രോമാഞ്ചം 😍💛 pic.twitter.com/lygBi05HIL
— Kerala Blasters FC (@KeralaBlasters)വണ്‍ ടച്ച് ഫുട്ബോളിന്‍റെയും താരങ്ങള്‍ തമ്മിവലുള്ള പരസ്പര ധാരണയുടെയും ഉത്തമ ഉദാഹരണമായിരുന്നു ഈ ഗോള്‍. ലൂണയുടെ ബോക്സിന് നടുവില്‍ നിന്നുള്ള ഷോട്ട് ഇടത് മൂലയിലെ വലയെ ചുംബിച്ചപ്പോള്‍ ഗാലറിയിലെ മഞ്ഞപ്പട ഇരമ്പിയാര്‍ത്തു. ലീഗില്‍ രണ്ട് ജയങ്ങളില്‍ നിന്ന് ആറ് പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണിപ്പോള്‍. ഇത്രയും മത്സരങ്ങളില്‍ ഇതേ പോയന്‍റുള്ള എ ടി കെ മോഹന്‍ ബഗാന്‍ മികച്ച ഗോള്‍ ശരാശരിയുടെ കരുത്തില്‍ ഒന്നാം സ്ഥാനത്തുണ്ട്. അടുത്ത ഞായറാഴ്ച മുംബൈ സിറ്റി എഫ് സിക്കെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം. മുംബൈ ഫുട്ബോള്‍ അരീനയില്‍ നടക്കുന്ന മത്സരം സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ എവേ മത്സരമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക