നാല് മത്സരങ്ങളും ഫൈനലിന് തുല്യം! കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിക്കുന്ന മത്സരങ്ങളെ കുറിച്ച് വുകോമാനോവിച്ച്

By Web Team  |  First Published Feb 6, 2023, 10:25 PM IST

പോയിന്റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാരാണ് പ്ലേ ഓഫിലേക്ക് മുന്നേറുക. മൂന്നാം സ്ഥാനത്താണെങ്കിലും എടികെ ബഗാനും ഗോവയും ബെംഗളൂരുവും തൊട്ടുപിന്നിലുണ്ട്.


കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇനിയുള്ള നാല് കളിയും കേരള ബ്ലാസ്റ്റേഴ്‌സിന് ഫൈനലുകളാണെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച്. ഹോം ഗ്രൗണ്ടില്‍ ഏറ്റവും താരങ്ങള്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞു. ലീഗിലെ ഒന്‍പതാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനോട് ബ്ലാസ്റ്റേഴ്‌സ് നേരിട്ടത് അപ്രതീക്ഷിത തോല്‍വി. പതിവുപോലെ തിരിച്ചടിയായത് പ്രതിരോധനിരയുടെ പിഴവ്. തിരിച്ചടിക്കാന്‍ കിട്ടിയ അവസരങ്ങളെല്ലാം പാഴാക്കുകയും ചെയ്തു. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാനാവില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച്.

പോയിന്റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാരാണ് പ്ലേ ഓഫിലേക്ക് മുന്നേറുക. മൂന്നാം സ്ഥാനത്താണെങ്കിലും എടികെ ബഗാനും ഗോവയും ബെംഗളൂരുവും തൊട്ടുപിന്നിലുണ്ട്. ഇതുകൊണ്ടുതന്നെ ഇനിയുള്ള നാല് കളിയും ബ്ലാസ്റ്റേഴ്‌സിന് വളരെ നിര്‍ണായകം. ചെന്നൈയിന്‍, ബെഗളൂരു, എടികെ ബഗാന്‍, ഹൈദരാബാദ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിക്കുന്ന എതിരാളികള്‍. 

Latest Videos

ബ്ലാസ്റ്റേഴ്‌സ് നാളെ ചെന്നൈയിനെതിരെ 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ചെന്നൈയിന്‍ എഫ് സിയെ നേരിടും. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. നാല് കളിയേ ബാക്കിയുള്ളൂ. പ്ലേഓഫില്‍ എത്തണമെങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയിക്കാതെ രക്ഷയില്ല. ഈസ്റ്റ് ബംഗാളിനോടേറ്റ തോല്‍വിയില്‍ നിന്ന് മഞ്ഞപ്പടയുടെ പിന്തുണയോടെ കരകയറാന്‍ ബ്ലാസ്റ്റേഴ്‌സ്. മുന്നിലുള്ളത് അവസാന അഞ്ച് കളിയിലും ജയിക്കാനാവാത്ത ചെന്നൈയിന്‍. 16 കളിയില്‍ 28 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനാവുന്നില്ല. 

പ്രതിരോധനിരയുടെ പാളിച്ചകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ആശങ്ക. 25 ഗോള്‍ നേടിയെങ്കിലും 23 ഗോളും തിരിച്ചുവാങ്ങി. അഡ്രിയന്‍ ലൂണ നയിക്കുന്ന മധ്യനിരയും പ്രതീക്ഷയ്‌ക്കൊത്തുയരുന്നില്ല. കൊച്ചിയിലിറങ്ങുന്‌പോള്‍ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ചെന്നൈയില്‍ നടന്ന ആദ്യപാദത്തില്‍ ഇരുടീമും ഓരോഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു. ഇരുടീമും ആകെ ഏറ്റുമുട്ടിയത് 19 കളികളില്‍. ബ്ലാസ്റ്റേഴ്‌സ് അഞ്ചിലും ചെന്നൈയിന്‍ ആറിലും ജയിച്ചു. 

എട്ട് കളി സമനിലയില്‍. ബ്ലാസ്റ്റേഴ്‌സ് 26 ഗോളടിച്ചപ്പോള്‍ ചെന്നൈയിന്‍ നേടിയത് 24 ഗോള്‍.കഴിഞ്ഞ സീസണില്‍ ഇരുടീമും നേര്‍ക്കുനേര്‍ വന്ന രണ്ടുകളിയിലും ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഗോള്‍വീതം നേടി ജയിച്ചു.

തഗെനരെയ്‌ന്‍ ചന്ദര്‍പോളിന് ഇരട്ട സെഞ്ചുറി! അപൂര്‍വ നേട്ടത്തിന്റെ പട്ടികയില്‍ ശിവനരെയ്ന്‍ ചന്ദര്‍പോളും മകനും

click me!