സന്തോഷ് ട്രോഫി: ആന്ധ്രാ പ്രദേശിനെ അഞ്ച് ഗോളിന് തകര്‍ത്തു; കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം

By Vinod Madathil  |  First Published Jan 1, 2023, 6:52 PM IST

കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ 16-ാം മിനുട്ടില്‍ കേരളത്തിന്റെ സൂപ്പര്‍താരം നിജോ ലീഡ് സമ്മാനിച്ചു. 19-ാം മിനുട്ടില്‍ ഡിഫന്റര്‍ സലീമിലൂടെ രണ്ടാം ഗോളും കേരളം നേടി. ആന്ധ്രപ്രദേശ് താരങ്ങള്‍ പ്രതിരോധം ശക്തമാക്കിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല.


കോഴിക്കോട്: സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരത്തില്‍ കേരളം ആന്ധ്രാ പ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചു. നിജോ ഗില്‍ബെര്‍ട്ട്, മുഹമ്മദ് സലീം, അബ്ദു റഹീം, വൈശാഖ് മോഹനന്‍, വിഗ്നേശ് എന്നിവരാണ് കേരളത്തിന്റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ കേരളം 3-0ത്തിന് മുന്നിലായിരുന്നു. കേരളത്തിന്റെ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനേയും രണ്ടാം മത്സരത്തില്‍ ബിഹാറിനേയും കേരളം തോല്‍പ്പിച്ചിരുന്നു. 

കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ 16-ാം മിനുട്ടില്‍ കേരളത്തിന്റെ സൂപ്പര്‍താരം നിജോ ലീഡ് സമ്മാനിച്ചു. 19-ാം മിനുട്ടില്‍ ഡിഫന്റര്‍ സലീമിലൂടെ രണ്ടാം ഗോളും കേരളം നേടി. ആന്ധ്രപ്രദേശ് താരങ്ങള്‍ പ്രതിരോധം ശക്തമാക്കിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ഇതിനിടെ, ആന്ധ്രയുടെ മുന്നേറ്റങ്ങളും ഗോള്‍ നേടാനുള്ള അവസരങ്ങളും കേരളം തകര്‍ത്തു. ആദ്യപാതിയുടെ ഇഞ്ചുറി ടൈമില്‍ (45+4) കേരളത്തിന്റെ മൂന്നാം ഗോളും പിറന്നു. പകരക്കാരനായി ഇറങ്ങിയ റഹീമായിരുന്നു ഇത്തവണത്തെ സ്‌കോറര്‍.

Latest Videos

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കേരളം മത്സരിച്ച് കളിച്ചു. പല അവസരങ്ങളും ആന്ധ്രയുടെ പ്രതിരോധകോട്ടയില്‍ തട്ടി തെറിച്ചു. മത്സരത്തിന്റെ 53-ാം മിനുട്ടില്‍ കേരളം സ്‌കോര്‍ നാലിലേക്ക് ഉയര്‍ത്തി. കേരളത്തിന് ലഭിച്ച കോര്‍ണര്‍ ഹെഡ് ചെയ്ത് വൈശാഖ് വല കുലുക്കുകയായിരുന്നു. വീണ്ടും കേരളം സ്‌കോര്‍ ചെയ്യാന്‍ ശ്രമങ്ങള്‍നടത്തി കൊണ്ടിരുന്നു. 63-ാം മിനുട്ടില്‍ കേരള ക്യാപ്റ്റന്‍ വിഗ്‌നേഷ് സ്‌കോര്‍ ചെയ്തതോടെയാണ് ആതിഥേയരുടെ ഗോള്‍ വര്‍ഷം അവസാനിച്ചത്. 

കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ച കേരളം, രണ്ടാം മത്സരത്തില്‍ ബിഹാറിനേയും തകര്‍ത്തു. 

സന്തോഷ് ട്രോഫി കേരള ടീം

ഗോളിമാര്‍: വി. മിഥുന്‍ (കണ്ണൂര്‍), പി.എ. അജ്മല്‍ (മലപ്പുറം), ടി.വി. അല്‍ക്കേഷ് രാജ് (തൃശൂര്‍)

പ്രതിരോധം: എം. മനോജ്, ആര്‍. ഷിനു, ബെഞ്ചമിന്‍ ബോള്‍സ്റ്റര്‍, ജെ. ജെറിറ്റൊ (തിരുവനന്തപുരം), കെ. അമീന്‍, യു. മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖില്‍ ജെ. ചന്ദ്രന്‍ (എറണാകുളം)

മധ്യനിര: ഋഷിദത്ത് (തൃശൂര്‍), എം. റാഷിദ്, റിസ്‌വാന്‍ അലി (കാസര്‍കോട്), ഗിഫ്റ്റി സി. ഗ്രേഷ്യസ് (വയനാട്), നിജോ ഗില്‍ബര്‍ട്, പി. അജീഷ് (തിരുവനന്തപുരം), വിശാഖ് മോഹന്‍ (എറണാകുളം), കെ.കെ. അബ്ദു റഹീം (മലപ്പുറം)

മുന്നേറ്റനിര: എം. വിനീഷ്, ബി. നരേഷ്, ജോണ്‍പോള്‍.

സഞ്ജു സാംസണ്‍ ഏകദിന ലോകകപ്പിനുണ്ടാകുമോ? 20 താരങ്ങളുടെ പട്ടിക തയ്യാറാക്കി ബിസിസിഐ

click me!