കൊച്ചിയില്‍ നടന്ന മത്സരത്തില്‍ അഡ്രിയാന്‍ ലൂണയുടെ അഭാവത്തിലും ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം തുടര്‍ന്നു. 11-ാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ കണ്ടെത്തി.
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റിയെയാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. ദിമിത്രിയോസ് ഡയമന്റോകോസ്, ക്വാമേ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മഞ്ഞപ്പടയ്ക്ക് 23 പോയിന്റാണുള്ളത്. 9 മത്സരങ്ങളില്‍ 23 പോയിന്റുള്ള ഗോവ എഫ്‌സിയാണ് ഒന്നാമത്.
കൊച്ചിയില്‍ നടന്ന മത്സരത്തില്‍ അഡ്രിയാന്‍ ലൂണയുടെ അഭാവത്തിലും ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം തുടര്‍ന്നു. 11-ാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ കണ്ടെത്തി. പെപ്രയുടെ അസിസ്റ്റിലായിരുന്നു ഡയമന്റോകോസിന്റെ ഗോള്‍. തുടക്കത്തില്‍ കിട്ടിയ പ്രഹരത്തില്‍ നിന്ന് എഴുനേല്‍ക്കാന്‍ മുംബൈക്ക് സാധിച്ചില്ല. ഇതിനിടെ അവര്‍ പലതവണ ഗോളിന് അടുത്തെത്തി. മത്സരത്തിലുടനീളം ആധിപത്യം നേടിയിട്ടും പന്ത് ഗോള്‍വര കടത്താന്‍ മുംബൈക്ക് സാധിച്ചില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് തന്നെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളും കണ്ടെത്തി. ഇത്തവണ ഡയമന്റോകോസിന്റെ അസിസ്റ്റില്‍ പെപ്രയുടെ ഗോള്‍.
undefined
രണ്ടാം പാതിയിലും തിരിച്ചടിക്കാനുള്ള മുംബൈയുടെ ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ ഫിനിഷ് ചെയ്യാന്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡയസ് ഉള്‍പ്പെടുന്ന മുംബൈയുടെ മുന്‍ നിരയ്ക്കായില്ല.