സ്പാനിഷ് വമ്പന്‍ ഇനി ബ്ലാസ്റ്റേഴ്‌സിന് സ്വന്തം! ജെസൂസ് ജിമെനെസിനെ പാളയത്തിലെത്തിച്ച് മഞ്ഞപ്പട

By Web Team  |  First Published Aug 30, 2024, 7:23 PM IST

സ്പാനിഷ് മൂന്നാം ഡിവിഷന്‍ ക്ലബ്ബായ എഫ്സി ടലവേരയിലാണ് മുപ്പതുകാരനായ സ്ട്രൈക്കര്‍ ജനശ്രദ്ധയിലേക്ക് വരുന്നത്.


കൊച്ചി: സ്പാനിഷ് മുന്നേറ്റ താരം ജെസൂസ് ജിമെനെസ് നൂനെസുമായി കരാര്‍ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്സ്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 2026 വരെ താരം ബ്ലാസ്റ്റേഴ്സില്‍ കളിക്കും. ഗ്രീക്ക്  സൂപ്പര്‍ ലീഗില്‍ ഒഎഫ്‌ഐ ക്രീറ്റിനൊപ്പം 2023 സീസണ്‍ കളിച്ച ശേഷമാണ് ശേഷമാണ് ജിമെനെസ് ബ്ലാസ്റ്റേഴ്സില്‍ ചേരുന്നത്. ഡിപോര്‍ട്ടീവോ ലെഗാനെസിന്റെ യൂത്ത് സംവിധാനത്തിലൂടെയാണ് മുപ്പതുകാരനായ ജിമെനെസ് കരിയര്‍ ആരംഭിച്ചത്. റിസര്‍വ് ടീമിനൊപ്പം രണ്ട് സീസണില്‍ കളിച്ചു. 2013-14 സീസണില്‍ അഗ്രുപാകിയോന്‍ ഡിപോര്‍ട്ടിവോ യൂണിയന്‍ അടര്‍വെ, 2014-15 സീസണില്‍ അലോര്‍കോണ്‍ ബി, 2015ല്‍ അത്‌ലറ്റിക്കോ പിന്റോ, 2015-16ല്‍ ക്ലബ് ഡിപോര്‍ട്ടിവോ ഇല്ലെക്കസ് ടീമുകള്‍ക്കായും കളിച്ചു.

സ്പാനിഷ് മൂന്നാം ഡിവിഷന്‍ ക്ലബ്ബായ എഫ്സി ടലവേരയിലാണ് മുപ്പതുകാരനായ സ്ട്രൈക്കര്‍ ജനശ്രദ്ധയിലേക്ക് വരുന്നത്. 33 മത്സരങ്ങളില്‍ നിന്ന് 26 ലീഗ് ഗോളുകള്‍ നേടി. ക്ലബ്ബിനെ സെഗുണ്ട ബിയിലേക്ക് മുന്നേറാനും സഹായിച്ചു. രണ്ട് സീസണുകളില്‍ കളിച്ച ജിമെനെസ് ടലവേരയ്ക്കായി എല്ലാ മത്സരങ്ങളില്‍ നിന്നായി 36 ഗോളുകള്‍ നേടി. 68 മത്സരങ്ങളാണ് ആകെ കളിച്ചത്. തുടര്‍ന്ന് പോളിഷ് ഒന്നാം ഡിവിഷന്‍ ടീം ഗോര്‍ണിക് സബ്രേസില്‍ ചേര്‍ന്നു. ഗോര്‍ണിക്കിനൊപ്പം നാല് സീസണുകളില്‍ 134 മത്സരങ്ങളില്‍ ഇറങ്ങി. 43 ഗോളുകള്‍ നേടി. ഗ്രീസിലെ കളികാലഘട്ടത്തിനു മുന്‍പ് ജിമെനെസ് അമേരിക്കന്‍ എം എല്‍ എസ് ക്ലബ്ബുകളായ എഫ്സി ഡാളസിനും ടൊറന്റോ എഫ്സിക്കും വേണ്ടി കളിച്ചു. ഒമ്പത് ഗോളുകളും ആറ് എണ്ണത്തിന് അവസരവുമൊരുക്കി.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Kerala Blasters FC (@keralablasters)

ലോര്‍ഡ്‌സില്‍ അറ്റ്കിന്‍സണും സെഞ്ചുറി! അഗാര്‍ക്കറെ മറികടന്ന് അപൂര്‍വ നേട്ടം, ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍

ബ്ലാസ്‌റ്റേഴ്‌സില്‍ വന്നതുമായി ബന്ധപ്പെട്ട് ജിമെനെസ് പറയുന്നതിങ്ങനെ... ''കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ ഈ പുതിയ അധ്യായം ആരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ആരാധകരുടെ അഭിനിവേശവും ക്ലബ്ബിന്റെ കാഴ്ചപ്പാടും എന്റെ ആഗ്രഹങ്ങളുമായി ഒത്തുപോകുന്നതാണ്. കളത്തിനകത്തും പുറത്തും ടീമിന്റെ വിജയത്തിനും മനോഹരമായ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനും എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.'' -ജീസസ് ജിമെനെസ് പറഞ്ഞു.

click me!