ദോഹയിൽ താരമായ ഇവാന നോളിന്റെ ഇൻസ്റ്റഗ്രാം ഫോളവേഴ്സിന്റെ എണ്ണം മൂന്ന് മില്യണും കടന്നാണ് കുതിച്ചത്. എന്നാൽ, ഇപ്പോൾ ലോകകപ്പിന്റെ പുരസ്കാരങ്ങൾ നൽകിയതിലെ അതൃപ്തി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇവാന
ദോഹ: ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യൻ ആരാധികയും മോഡലുമായ ഇവാന നോള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള മോഡലും നർത്തകിയുമാണ് ഇവാന. ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യക്കാരി തന്‍റെ വസ്ത്രധാരണം കൊണ്ടാണ് ശ്രദ്ധപ്പിടിച്ച് പറ്റിയത്. ലോകകപ്പ് ക്രൊയേഷ്യ നേടിയാൽ നഗ്നയായി ആഘോഷിക്കുന്നമെന്നത് അടക്കമുള്ള പ്രഖ്യാപനങ്ങളും ഇവർ നടത്തിയിരുന്നു.
ദോഹയിൽ താരമായ ഇവാന നോളിന്റെ ഇൻസ്റ്റഗ്രാം ഫോളവേഴ്സിന്റെ എണ്ണം മൂന്ന് മില്യണും കടന്നാണ് കുതിച്ചത്. എന്നാൽ, ഇപ്പോൾ ലോകകപ്പിന്റെ പുരസ്കാരങ്ങൾ നൽകിയതിലെ അതൃപ്തി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇവാന. അർജന്റൈൻ നായകൻ ലിയോണൽ മെസി അല്ല ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളിന് അർഹൻ എന്നാണ് ഇവാനയുടെ അഭിപ്രായം. ആ പുരസ്കാരം കിലിയൻ എംബാപ്പെയ്ക്കാണ് ലഭിക്കേണ്ടിയിരുന്നതെന്നും ഇവാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
undefined
അർജന്റീന - ഫ്രാൻസ് ഫൈനൽ പോരാട്ടം കാണാൻ ഇവാനയും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. ഫ്രാൻസിനെ പിന്തുണയ്ക്കുന്നതായിരുന്നു ഇവാനയുടെ പോസ്റ്റുകൾ. അതേസമയം, ഖത്തര്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയാണ് അര്‍ജന്റൈന്‍ നായകന്‍ മെസി ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. ഇതിഹാസ താരങ്ങളെ പിന്നിലാക്കി പുതിയചരിത്രം തന്നെ അർജന്റീനയുടെ മിശിഹ രചിച്ചു.
ഗോളടിച്ചും ഗോളടിപ്പിച്ചും ലോകകപ്പിന്റെ താരമായ മെസ്സിക്ക് അപൂര്‍വമായ ഒരു റെക്കോര്‍ഡ് സ്വന്തമായി. രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ താരമായാണ് മെസി മാറിയത്. നോക്കൗട്ടിലെ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും അര്‍ജന്റൈന്‍ നായകൻ പേരിലാക്കി. വീണ്ടും ഗോള്‍ നേടി ടീമിന്റെ രക്ഷകനായ മെസി ഏറ്റവുമധികം സമയം ലോകകപ്പില്‍ കളിച്ച താരവുമായി.
ആവേശം അടക്കാനായില്ല; വസ്ത്രമുരിഞ്ഞ് ആരവമുയർത്തി അർജന്റീന ആരാധിക; 'എട്ടിന്റെ പണി' വരുന്നു?