ഇഞ്ചുറി സമയത്ത് അസൂറികളുടെ അതിജീവനം! ക്രൊയേഷ്യയോട് ത്രില്ലിംഗ് സമനില, പ്രീ ക്വാര്‍ട്ടറിന് മോഡ്രിച്ച് ഇല്ല

By Web Team  |  First Published Jun 25, 2024, 2:53 AM IST

വിരസമായ ആദ്യ പകുതിക്ക് ശേഷം 55-ാം മിനിറ്റിലായിരുന്നു ക്രൊയേഷ്യയുടെ ഗോള്‍. അതിന് മുമ്പ് പെനാല്‍റ്റിയിലൂടെ ലീഡെടുക്കാന്‍ ക്രൊയേഷ്യക്ക് അവസരം ലഭിച്ചിരുന്നു.


മ്യൂണിക്ക്: യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് നിലവിലെ ചാംപ്യന്മാരായ. ഗ്രൂപ്പ് ബിയില്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ സമനില പിടിച്ചതോടെയാണ് ഇറ്റലി അവസാന പതിനാറിലെത്തിയത്. തോല്‍വി മുന്നില്‍ കണ്ടിരിക്കെ ഇഞ്ചുറി സമയത്ത് മാതിയ സക്കാഗ്നി നേടിയ ഗോളാണ് ഇറ്റലിയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. ലൂക്കാ മോഡ്രിച്ചാണ് ക്രൊയേഷ്യക്ക് വേണ്ടി ഗോള്‍ നേടിയത്. ഇതോടെ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്തായി ഇറ്റലി. ക്രൊയേഷ്യ പുറത്തേക്കും. മൂന്ന് മത്സരങ്ങളും ജയിച്ച സ്‌പെയ്‌നാണ് ഗ്രൂപ്പില്‍ ഒന്നാമത്. ക്രൊയേഷ്യക്കൊപ്പം അല്‍ബേനിയയും പുറത്തായി. അല്‍ബേനിയ ഇന്ന് സ്‌പെയ്‌നിനോട് തോറ്റു. 

അല്‍ബേനിയക്കെതിരെ മാത്രമാണ് ഇറ്റലി ജയിച്ചിരുന്നത്. രണ്ടാം മത്സരത്തില്‍ സ്‌പെയ്‌നിനോടും ഇറ്റലി തോറ്റു. നിര്‍ണാക മത്സരത്തില്‍ തോല്‍ക്കുമെന്നിരിക്കെ അതി ഗംഭീര തിരിച്ചുവരവും ഇറ്റലി നടത്തി. വിരസമായ ആദ്യ പകുതിക്ക് ശേഷം 55-ാം മിനിറ്റിലായിരുന്നു ക്രൊയേഷ്യയുടെ ഗോള്‍. അതിന് മുമ്പ് പെനാല്‍റ്റിയിലൂടെ ലീഡെടുക്കാന്‍ ക്രൊയേഷ്യക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ മോഡ്രിച്ചിന്റെ കിക്ക് ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ഡോണറുമ രക്ഷപ്പെടുത്തി. ബ്രോസോവിച്ചിന്റെ ക്രോസില്‍ ഡേവിഡെ ഫ്രറ്റേസിയുടെ കയ്യില്‍ കൊണ്ടതിനാണ് റഫറി വാര്‍ പരിശോധനയ്ക്ക് ശേഷം പെനാല്‍റ്റ് അനുവദിച്ചത്. 

Latest Videos

undefined

ക്യാച്ചെടുക്കാന്‍ ശ്രമിച്ചില്ല, റിഷഭ് പന്തിനെതിരെ രോഹിത് ശര്‍മയുടെ അസഭ്യവര്‍ഷം! പ്രതികരിച്ച് ആരാധകരും -വീഡിയോ

പെനാല്‍റ്റി ക്രൊയേഷ്യയെ നിരാശപ്പെടുത്തിയെങ്കിലും അടുത്ത നിമിഷം തന്നെ മോഡ്രിച്ച് ടീമിനെ മുന്നിലെത്തിച്ചു. ബോക്‌സിലേക്ക് വന്ന ക്രോസ് സ്വീകിരിച്ച് അന്റെ ബുഡിമര്‍ ഷോട്ടുതിര്‍ത്തു. എന്നാല്‍ ഡോണറുമ രക്ഷകനായി. പന്ത് തട്ടിത്തെറിച്ച് മോഡ്രിച്ചിന്റെ കാലിലേക്ക്. വെറ്ററന്‍ താരത്തിന് ഗോള്‍ കീപ്പറെ കീഴടക്കാന്‍ അധികം പണിപ്പെടേണ്ടി വന്നില്ല. ഒരു ഗോള്‍ വഴങ്ങിയതോടെ ഇറ്റലിയുടെ കളിമാറി. ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. 

നിരവധി തവണ അവര്‍ ഗോളിനടുത്ത് എത്തുകയും ചെയ്തു. എന്നാല്‍ ഇഞ്ചുറി സമയത്താണ് പന്ത് ഗോള്‍വര കടത്താനായത്.റിക്കാര്‍ഡോ കലഫിയോറിയുടെ അസിസ്റ്റിലായിരുന്നു സക്കാഗ്നി ഗോള്‍ നേടുന്നത്. താരത്തിന്റെ വലങ്കാലന്‍ ഷോട്ട് ഗോള്‍ കീപ്പറേയും മറികടന്ന് ടോപ് കോര്‍ണറിലേക്ക്. ഇതോടെ ഇറ്റലി രണ്ടാം സ്ഥാനവും പ്രീ ക്വാര്‍ട്ടറും ഉറപ്പിച്ചു.

click me!