അണ്ടര്‍ 20 ലോകകപ്പ്: അത്ഭുത കുതിപ്പുമായി ഇസ്രായേല്‍! ദക്ഷിണ കൊറിയ, ഇറ്റലിക്കെതിരെ; ഇനി സെമി ഫൈനല്‍ ആവേശം

By Web Team  |  First Published Jun 8, 2023, 8:14 AM IST

ബ്രസീലിനെ ഞെട്ടിച്ച് സെമിയില്‍ ഇടം പിടിച്ച ഇസ്രയേലിന്റെ കുതിപ്പ് ഫൈനലിലെത്തുമോ എന്ന് ഇന്നറിയാം. രണ്ട് തവണ പിന്നിലായിട്ടും എക്‌സ്ട്രാ ടൈം വരെയെത്തിയ പോരാട്ടത്തിലാണ് ഇസ്രയേല്‍ കിരീടസാധ്യതയില്‍ മുന്നിലുണ്ടായിരുന്ന ബ്രസീലിനെ തോല്‍പ്പിച്ചത്.


ബ്യൂണസ് ഐറിസ്: അണ്ടര്‍ 20 ലോകകപ്പില്‍ ഇനി സെമി ഫൈനല്‍ ആവേശം. ആദ്യ സെമിയില്‍ യുറുഗ്വായ് ഇന്ന് ഇസ്രയേലിനെ നേരിടും. നാളെ പുലര്‍ച്ചെ നടക്കുന്ന രണ്ടാം സെമിയില്‍ ഇറ്റലിക്ക് തെക്കന്‍ കൊറിയ ആണ് എതിരാളികള്‍. ലിയോണല്‍ മെസിയുടെ അര്‍ജന്റീന വേദിയായ യുവതാരങ്ങളുടെ ലോക പോരാട്ടത്തില്‍ ഇത്തവണ തിളങ്ങിയത് ഏഷ്യ. തെക്കേ അമേരിക്കന്‍ കരുത്തുമായി യുറുഗ്വേയും യൂറോപ്യന്‍ സാനിധ്യമായി ഇറ്റലിയും അവസാന നാലിലെത്തിയപ്പോള്‍ ഏഷ്യന്‍ പ്രതീക്ഷയായി ഇസ്രയേലും തെക്കന്‍ കൊറിയയും. 

ബ്രസീലിനെ ഞെട്ടിച്ച് സെമിയില്‍ ഇടം പിടിച്ച ഇസ്രയേലിന്റെ കുതിപ്പ് ഫൈനലിലെത്തുമോ എന്ന് ഇന്നറിയാം. രണ്ട് തവണ പിന്നിലായിട്ടും എക്‌സ്ട്രാ ടൈം വരെയെത്തിയ പോരാട്ടത്തിലാണ് ഇസ്രയേല്‍ കിരീടസാധ്യതയില്‍ മുന്നിലുണ്ടായിരുന്ന ബ്രസീലിനെ തോല്‍പ്പിച്ചത്. ആദ്യമായാണ് ലോകകപ്പ് കളിക്കുന്നതെങ്കിലും യുറുഗ്വായും വെല്ലുവിളി ഉയര്‍ത്താന്‍ പൊന്നവര്‍. രാത്രി പതിനൊന്നിനാണ് മല്‍സരം. 

Latest Videos

undefined

ഇന്തോനേഷ്യയില്‍ നടക്കേണ്ട ലോകകപ്പ് ഇസ്രയെലിന്റെ പങ്കാളിത്തത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ അര്‍ജന്റീനയിലെക്ക് മാറ്റുകയായിരുന്നു. അതിനാല്‍ ഇസ്രയേലിന് ഇത് അഭിമാന പോരാട്ടം. യൂറോപ്യന്‍ കരുത്തരായ ഇറ്റലി നാളെ പുലര്‍ച്ചെ രണ്ടരയ്ക്ക് തുടങ്ങുന്ന മല്‍സരത്തില്‍ ഏഷ്യന്‍ പ്രതീക്ഷയായ തെക്കന്‍ കൊറിയയേ നേരിടും. ഫ്രാന്‍സ് ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കൊറിയ ഗ്രൂപ്പ് ഘട്ടം കടന്നത്.

കണ്ണ് മഞ്ഞളിക്കുന്ന ഓഫ‍ർ! 'പണമായിരുന്നു പ്രശ്നമെങ്കിൽ...'; എന്തിന് മിയാമി, മനസ് തുറന്ന് മെസി, കണ്ണീരോടെ ആരാധകർ

പ്രീ ക്വാര്‍ട്ടറില്‍ ഇക്വഡോറിനെയും ക്വാര്‍ട്ടറില്‍ നൈജീരിയയെയും വീഴ്തിയാണ് മുന്നേറ്റം. ഏത് ടീം കിരീടം നേടിയാലും അണ്ടര്‍ 20 ലോകകപ്പില്‍ പുതുചരിത്രം കുറിക്കപ്പെടും. ആതിഥേയരായ അര്‍ജന്റിന പ്രീക്വാര്‍ട്ടറില്‍ പുറത്തായി.

click me!