50 ാം മിനിറ്റില്‍ പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ഒഗ്ബെച്ചെ നഷ്ടമാക്കുകയും 87ാം മിനിറ്റില്‍ ഒഗ്ബെച്ചെയുടെ ഷോട്ട് ബാറില്‍ തട്ടി തെറിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ തോല്‍വി ഇതിലും കനത്തതാവുമായിരുന്നു.
ഗുവാഹത്തി: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ് സിക്ക് വിജയത്തുടക്കം. എവേ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ഹൈദരാബാദ് എതിരില്ലാത്ച മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയത്. ബര്‍തതോമ്യു ഒഗ്ബെച്ചെ, ഹാളീചരണ്‍ നര്‍സാരി, ബോര്‍ജ ഹെരേര എന്നിവരാണ് ഹൈദരാബാദിനായി സ്കോര്‍ ചെയ്തത്. ആദ്യ പകുതിയില്‍ ഒഗ്ബെച്ചെ നേടിയ ഗോളിന് ഹൈദരാബാദ് മുന്നിലായിരുന്നു. ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഹൈദരാബാദ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്തു.
50 ാം മിനിറ്റില്‍ പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ഒഗ്ബെച്ചെ നഷ്ടമാക്കുകയും 87ാം മിനിറ്റില്‍ ഒഗ്ബെച്ചെയുടെ ഷോട്ട് ബാറില്‍ തട്ടി തെറിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ തോല്‍വി ഇതിലും കനത്തതാവുമായിരുന്നു. കളിയുടെ തുടക്കം മുതല്‍ പന്തടക്കത്തിലും പാസിംഗിലും ഹൈദരാബാദായിരുന്നു മുന്നിട്ടു നിന്നത്. നോര്‍ത്ത് ഈസ്റ്റ് പിടിച്ചു നിന്നെങ്കിലും ഹൈദരാബാദ് ഗോള്‍ കീപ്പറെ വിറപ്പിക്കാന്‍ കഴിയുന്നൊരു ഷോട്ട് പോലും ഉണ്ടായിരുന്നില്ല.
undefined
യൂറോപ്പ ലീഗില്‍ യുണൈറ്റഡും ആഴ്‌സനലും കളത്തില്‍; കണ്ണുകള്‍ റൊണാള്‍ഡോയില്‍
. denies to keep his side in the game! 💪🔥
Will this prove to be costly for the visitors?
Watch the game live on https://t.co/DRxrWkL8vu and .
Live Updates: https://t.co/BMWeAbd2d7 pic.twitter.com/PVIbUxu7QD
അതേസമയം ഹൈദരാബാദ് നിരയില്‍ ഒഗ്ബെച്ചെയും ജാവിയേര്‍ സിവേറിയോയയും നിരന്തരം നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തെ വിറപ്പിച്ചു. 13-ാം മിനിറ്റില്‍ ഒഗ്ബെച്ചെ ആദ്യ ഗോള്‍ നേടി ഹൈദരാബാദിനെ മുന്നിലെത്തിച്ചു. ബോക്സിന്‍റെ ഇടതുപാര്‍ശ്വത്തില്‍ ലഭിച്ച ഫ്രീകിക്കില്‍ മൊഹമ്മദ് യാസിര്‍ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഒഗ്ബെച്ചെയുടോ ഗോള്‍. പിന്നീട് പലവട്ടം ഹൈദരാബാദ് ഗോളിന് അടുത്തെത്തിയെങ്കിലും അരിന്ദം ബട്ടചാര്യയുടെ മിന്നും സേവുകള്‍ അവരുടെ രക്ഷക്കെത്തി.
ഈസ്റ്റ് ബംഗാളിന് മുറിവേല്‍പിച്ച് എഡു ബേഡിയയുടെ ഇഞ്ചുറിടൈം ഗോള്‍; ഗോവയ്ക്ക് വിജയത്തുടക്കം
ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രം വഴങ്ങി രക്ഷപ്പെട്ട നോര്‍ത്ത് ഈസ്റ്റിനെ രണ്ടാം പകുതിയിലും ഗോള്‍ കീപ്പര്‍ അരിന്ദം ബട്ടചാര്യ കാത്തു. രണ്ടാം പകുതിയുടെ തുടക്കത്തിലെ ഹൈദരാബാദിന് പെനല്‍റ്റി ലഭിച്ചു. എന്നാല്‍ ഒഗ്ബെച്ചെ എടുക്ക കിക്ക് രക്ഷപ്പെടുത്തി അരിന്ദം നോര്‍ത്ത് ഈസ്റ്റിനെ മത്സരത്തില്‍ നിലനിര്‍ത്തി. 61-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് സമനില ഗോളിലേക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും മാറ്റ് ഡെര്‍ബിഷെയര്‍ നഷ്ടമാക്കി. പിന്നാലെ ഹാളീചരണ്‍ നര്‍സാരിയിലൂടെയും ബോര്‍ജ ഹെറേരയിലൂടെയും ഗോളുകള്‍ നേടി ഹൈദരാബാദ് നോര്‍ത്ത് ഈസ്റ്റിന്‍റെ കഥ കഴിച്ചു.