ചിരവൈരികളായ ബെംഗളൂരു എഫ്‌സിയോട് കണക്കും കലിപ്പും തീര്‍ത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസണ്‍ തുടങ്ങിയത്
കൊച്ചി: ഐഎസ്എൽ ഫുട്ബോളില്‍ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. രാത്രി എട്ടിന് കൊച്ചിയിൽ നടക്കുന്ന കളിയിൽ ജംഷഡ്‌പൂര്‍ എഫ്‌സിയാണ് എതിരാളി.
ചിരവൈരികളായ ബെംഗളൂരു എഫ്‌സിയോട് കണക്കും കലിപ്പും തീര്‍ത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസണ്‍ തുടങ്ങിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ ജയം. കൊച്ചിയിൽ മഞ്ഞപ്പടയ്ക്ക് മുന്നിൽ ജംഷഡ്‌പൂരിനേയും കീഴടക്കാമെന്ന ആത്മവിശ്വാസത്തിലാണ് അഡ്രിയാൻ ലൂണയും സംഘവും. സ്റ്റാര്‍ സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസിന്‍റെ മടങ്ങിവരവ് ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന്‍റെ മൂര്‍ച്ച കൂട്ടും. കഴിഞ്ഞ സീസണിലെ രണ്ട് കളിയിലും ജംഷഡ്‌പൂരിനെതിരെ ദിമിത്രിയോസ് സ്കോര്‍ ചെയ്തിരുന്നു. ക്വാമി പെപ്രയും ദയ്സുകെ സകായും അഡ്രിയാൻ ലൂണയും ചേരുമ്പോൾ കൊച്ചിയിലെ കാണികളെ കോരിത്തരിപ്പിക്കുന്ന നിമിഷങ്ങളുണ്ടാകുമെന്ന് തന്നെ കരുതാം. പ്രീതം കൊട്ടാൽ, പ്രബീര്‍ദാസ്, ഡിനിച്ച് കൂട്ട്കെട്ട് കഴിഞ്ഞ കളിയിലെന്ന പോൽ കോട്ട കെട്ടി നിന്നാൽ ഗോൾ വഴങ്ങുമെന്ന ആശങ്കയും വേണ്ട.
undefined
അതേസമയം ആദ്യ കളിയിൽ ഈസ്റ്റ് ബംഗാളിനോ ഗോൾരഹിത സമനില വഴങ്ങിയാണ് ജംഷഡ്‌പൂരിന്‍റെ വരവ്. ആദ്യ ഗോളും ആദ്യ ജയവും കൊച്ചിയിൽ ജംഷഡ്‌പൂര്‍ മോഹിക്കുന്നു. മലയാളിയും ബ്ലാസ്റ്റേഴ്‌സ് മുൻ താരവുമായ ടി.പി റഹനേഷാണ് ജംഷഡ്പൂരിന്‍റെ ഗോൾവല കാക്കുന്നത്. നേര്‍ക്കുനേര്‍ പോരാട്ടങ്ങളിൽ നേരിയ മുൻതൂക്കം ബ്ലാസ്റ്റേഴ്സിനുണ്ട്. പതിനാലിൽ നാല് കളിയിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചു. മൂന്നെണ്ണത്തിൽ ജംഷഡ്‌പൂര്‍ വിജയം സ്വന്തമാക്കിയപ്പോള്‍ ഏഴ് കളികൾ സമനിലയില്‍ അവസാനിച്ചു.
നേരത്തെ, ബന്ധവൈരികളായ ബെംഗളൂരു എഫ്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മഞ്ഞപ്പട കൊച്ചിയില്‍ പത്താം ഐഎസ്എല്‍ സീസണിന് തുടക്കമിട്ടത്. ബോള്‍ പൊസിഷനിലും പാസുകളുടെ എണ്ണത്തിലുമെല്ലാം ബെംഗളൂരു എഫ്‍സിയാണ് മുന്നില്‍ നിന്നതെങ്കിലും മികച്ച ഗോള്‍ശ്രമങ്ങള്‍ നടത്തിയത് കൊച്ചിയിലെ മഞ്ഞപ്പട്ടാളമായിരുന്നു.