രണ്ട് കളികളില്‍ ഒരു ജയവും ഒരു സമനിലയുമായി ചെന്നൈയിന്‍ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഇത്രയും മത്സരങ്ങളില്‍ നാലു പോയന്‍റുള്ള ബെംഗലുൂരു കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രണ്ട് കളികളില്‍ നാലു പോയന്‍റുള്ള ഹൈദരാബാദാണ് ഒന്നാമത്. ഒരു കളിയില്‍ മൂന്ന് പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് നാലാമതാണ്.
ചെന്നൈ: ഐഎസ്എല്ലില്‍ അവസാന 10 മിനിറ്റ് ഗോള്‍കീപ്പറില്ലാതെ 10 പേരായി ചുരുങ്ങിയിട്ടും ബെംഗൂരു എഫ്‌സിയെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്‌സി. ഇരു ടീമുകളും ഓരോ ഗോളുള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. നാലാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ മുന്നിലെത്തിയ ബെംഗലൂരുവിനെ ചെന്നൈയിന്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പ്രശാന്തിലൂടെ ചെന്നൈയിന്‍ സമനില പിടിച്ചു. 82ാ മിനിറ്റില്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജൂംദാര്‍ ചുവപ്പു കാര്‍ഡ് കണ്ടതോടെ പത്തുപോരായി ചുരുങ്ങിയെങ്കിലും വിജയഗോള്‍ നേടാന്‍ ബെംഗലൂരുവിനായില്ല.
രണ്ട് കളികളില്‍ ഒരു ജയവും ഒരു സമനിലയുമായി ചെന്നൈയിന്‍ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഇത്രയും മത്സരങ്ങളില്‍ നാലു പോയന്‍റുള്ള ബെംഗലുൂരു കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രണ്ട് കളികളില്‍ നാലു പോയന്‍റുള്ള ഹൈദരാബാദാണ് ഒന്നാമത്. ഒരു കളിയില്‍ മൂന്ന് പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് നാലാമതാണ്.
undefined
യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നാടകീയ ജയം; ആധിപത്യം തുടര്‍ന്ന് ആഴ്‌സനല്‍
ത്രൂ പാസ് സ്വീകരിച്ച് ഗോളിലേക്ക് ലക്ഷ്യംവെച്ച് ബോക്സിലേക്ക് കയറാനൊരുങ്ങിയ റോയ് കൃഷ്ണയെ ബോക്സിന് തൊട്ടുപുറത്തുവെച്ച് അപകടരമായ രീതിയില്‍ ഫൗള്‍ ചെയ്തതിനാണ് ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജൂദാറിന് ചുവപ്പു കാര്‍ഡ് ലഭിച്ചത്. ഫൗള്‍ ചെയ്തതിന് ബോക്സിന് തൊട്ടു പുറത്തുവെച്ച് ഫ്രീ കിക്ക് ലഭിച്ചെങ്കിലും ബെംഗലൂരുവിന് അത് മുതലാക്കാനായില്ല. ജാവിയര്‍ ഹെര്‍ണാണ്ടസ് എടുത്ത കിക്ക് ചെന്നൈയിന്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. ദേബ്ജിത് പുറത്തുപോയതോടെ ഡിഫന്‍ഡര്‍ ഹക്കമനേഷിയാണ് പിന്നീടുള്ള സമയം ഗോള്‍വല കാത്തത്.
. opened his account for tonight! 🔥 pic.twitter.com/A2bBekAl0U
— Indian Super League (@IndSuperLeague)ഇഞ്ചുറി ടൈമില്‍ ചെന്നൈയിന്‍ വിജയഗോളിന് അടുത്തെത്തിയെങ്കിലും മൈതാനമധ്യത്തില്‍ നിന്ന് പന്ത് സ്വീകരിച്ച് ഒറ്റക്കോടി ബോക്സിലെത്തി ക്വാെ കരികരി തൊടുത്ത ഇടംകാലന്‍ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. കളിയുടെ തുടക്കം മുതല്‍ ശിവ നാരായണനും റോയ് കൃഷ്ണയും ചേര്‍ന്ന് ചെന്നൈയിന്‍ ഗോള്‍മുഖം വിറപ്പിച്ചു. നാലാം മിനിറ്റില്‍ തന്നെ അതിന് ഫലം കണ്ടു. റോയ് കൃഷ്ണയിലൂടെ ബെംഗലൂരു മുന്നിലെത്തി. എന്നാല്‍ ആദ്യ പകുതി തീരുന്നതിന് തൊട്ടുമുമ്പ് പ്രശാന്തിലൂടെ സമനില ഗോള്‍ കണ്ടെത്തി ചെന്നൈയിന്‍ തിരിച്ചെത്തി. രണ്ടാം പകുതിയില്‍ ആസൂത്രിതമായ ആക്രമണങ്ങളൊന്നും ഇരുഭാഗത്തു നിന്നും ഉണ്ടായില്ല.
Karikari squanders a golden chance! 😬
Watch the game live on - https://t.co/ypbrebYHjh and .
Live Updates: https://t.co/mR3WUmHHhO pic.twitter.com/rUdO0wxKDY