ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ടയിരുന്നു എടികെ തുടങ്ങിയത്. മൂന്നാം മിനിറ്റില്‍ ലെഫ്റ്റ് ഫ്ലാങ്കിലൂടെ ബോമസ് നടത്തിയ മുന്നോറ്റമാണ് ഗോളില്‍ കലാശിച്ചത്.
മഡ്ഗാവ്: ഐഎസ്എല്‍(ISL) എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെതിരെ(ATK Mohun Bagan) ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ്(Kerala Blasters) 3-1ന് പിന്നില്‍. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ഹ്യൂഗോ ബോമസിലൂടെ(Hugo Boumous) ലീഡെടുത്ത എടികെയെ 24-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിലൂടെ(sahal abdul samad) ബ്ലാസ്റ്റേഴ്സ് ഒപ്പം പിടിച്ചെങ്കിലും 27-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ(Roy Krishna) പെനല്‍റ്റിയിലൂടെ എടികെ വീണ്ടും മുന്നിലെത്തി. 38-ാം മിനിറ്റില്‍ ബോമസ് എടികെയുടെ ലീഡുയര്‍ത്തി മൂന്നാം ഗോളും നേടി.
The Mariners kickoff the Hero ISL 2021-22 campaign with a quickfire goal from 🔥
Watch the game live on - https://t.co/GQMGz7OUeX and
Live updates: https://t.co/Gk72P3O2KL
pic.twitter.com/kbG75rxjk9
ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ടയിരുന്നു എടികെ തുടങ്ങിയത്. മൂന്നാം മിനിറ്റില്‍ ലെഫ്റ്റ് ഫ്ലാങ്കിലൂടെ ബോമസ് നടത്തിയ മുന്നോറ്റമാണ് ഗോളില്‍ കലാശിച്ചത്. തുടക്കത്തിലേ പിന്നിലായ ബ്ലാസ്റ്റേഴ്സ് ഉണര്‍ന്നുവരുമ്പോഴേക്കും എടികെ ആക്രമണം കനപ്പിച്ചു. പന്ത്രണ്ടാം മിനിറ്റില്‍ ഹ്യൂഗോ ബോമസ് എടുത്ത കോര്‍ണര്‍ കിക്കില്‍ മന്‍വീര്‍ സിംഗിന്‍റെ ഹെഡര്‍ തലനാരിഴ വ്യത്യാസത്തില്‍ ഗോളാകതെ പോയപ്പോള്‍ ബ്ലാസ്റ്റേഴ്സിന് ശ്വാസം നേരെ വീണു.
undefined
രാഹുല്‍ കെപിയും സഹല്‍ അബ്ദുള്‍ സമദും തമ്മിലുള്ള മുന്നേറ്റത്തിനൊടുവിലാണ് കേരളത്തിന്‍റെ സമനില ഗോള്‍ പിറന്നത്. വലതുവിംഗില്‍ നിന്ന് സഹല്‍ തൊടുത്ത ഷോട്ട് എടികെ ഗോള്‍ കീപ്പര്‍ അമരീന്ദറിനെ കടന്ന് വലയിലെത്തി. സമനില ഗോളിന്‍റെ ആശ്വാസം അധികനേരം നീണ്ടുന നിന്നില്ല. 27-ാം മിനിറ്റില്‍ റോയ് കൃഷ്ണയെ പെനല്‍റ്റി ബോക്സില്‍ ആല്‍ബിനോ ഫൗള്‍ ചെയ്തതിന് എടികെക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത കൃഷ്ക്ക് പിഴച്ചില്ല. എടികെക്ക് വീണ്ടും ലീഡ്.
പിന്നീട് പലവട്ടം എടികെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ വിറപ്പിച്ചു. മുന്നേറ്റ നിരയില്‍ ഹ്യൂഗോ ബോമസ് ഗോളിനട് അടുത്തെത്തിയെങ്കിലും നിര്‍ഭാഗ്യം വഴിമുടക്കി. എന്നാല്‍ 38-ാം മിനിറ്റില്‍ ബോമസിലൂടെ എടികെ രണ്ട് ഗോളിന്‍റെ ലീഡെടുത്തു,