ISL 2021-2022: കൊവിഡ്: ഐഎസ്എല്ലില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

By Web Team  |  First Published Jan 9, 2022, 7:38 PM IST

മാറ്റിവയ്ക്കാന്‍ കഴിയില്ലെങ്കില്‍ എതിര്‍ടീം 3-0ന് ജയിച്ചതായി കണക്കാക്കും. ഇരു ടീമിലും കൊവിഡ് ബാധിതരെങ്കില്‍ മത്സരം ഗോൾരഹിത സമനിലയായി കണക്കാക്കും. പുതിയ ചട്ടം ഐഎസ്എൽ അധികൃതർ ക്ലബ്ബുകളെ അറിയിച്ചു.


മുംബൈ: കൊവിഡ് പശ്ചാത്തലത്തിൽ മത്സരനടത്തിപ്പിൽ പുതിയ ചട്ടങ്ങളുമായി ഐഎസ്എൽ(ISL 2021-2022). ഒരു ടീമിൽ 15 കളിക്കാരെങ്കിലും നെഗറ്റീവായുണ്ടെങ്കിൽ മാത്രമേ മത്സരം നടത്താനാകൂ എന്ന് അധികൃതർ ക്ലബ്ബുകളെ അറിയിച്ചു. എടികെ മോഹൻ ബഗാൻ(ATK Mohun Bagan) താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഒഡിഷ എഫ്സിക്കെതിരായ(Odisha FC) മത്സരം മാറ്റിവയ്ക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് ഐഎസ്എൽ അധികൃതർ കൊവിഡ് ചട്ടം പ്രഖ്യാപിച്ചത്.

ബയോബബിളിൽ കർശന നിയന്ത്രണങ്ങളോടെയാണ് ടൂർണമെന്‍റ് പുരോഗമിക്കുന്നതെങ്കിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കരുതൽ നടപടി. ഒരു ടീമിൽ 15 കളിക്കാര്‍എങ്കിലും കൊവിഡ് നെഗറ്റീവെങ്കില്‍ മത്സരം നടത്തും.15 പേരില്ലെങ്കില്‍ മത്സരം മാറ്റിവയ്ക്കാനാണ് ആദ്യ പരിഗണന.

Latest Videos

undefined

മാറ്റിവയ്ക്കാന്‍ കഴിയില്ലെങ്കില്‍ എതിര്‍ടീം 3-0ന് ജയിച്ചതായി കണക്കാക്കും. ഇരു ടീമിലും കൊവിഡ് ബാധിതരെങ്കില്‍ മത്സരം ഗോൾരഹിത സമനിലയായി കണക്കാക്കും. പുതിയ ചട്ടം ഐഎസ്എൽ അധികൃതർ ക്ലബ്ബുകളെ അറിയിച്ചു.

കൊവിഡ് ബാധിതരുടെ എണ്ണം ടീമുകൾക്ക് മറച്ചുവയ്ക്കാൻ കഴിയാത്ത തരത്തിലാണ് പരിശോധന ക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. പരിശോധനാഫലം ക്ലബ്ബുകൾക്ക് നൽകും മുൻപ് ലീഗ് അധികൃതർക്കാവും ആദ്യം ലഭ്യമാക്കുക.

click me!