ഇഷ്ഫാക്ക് അഹമ്മദ് ബ്ലാസ്റ്റേഴ്സിൽ തുടരും, കരാര്‍ നീട്ടി

By Web Team  |  First Published May 23, 2020, 5:14 PM IST

കഴിഞ്ഞ ഐ‌എസ്‌എൽ സീസണിലാണ് ഇഷ്ഫാഖ് സഹപരിശീലകനായി ക്ലബിൽ തിരിച്ചെത്തിയത്. ഐ‌എസ്‌എല്ലിൽ രണ്ടുതവണ ഫൈനലിസ്റ്റുകളായ ടീമിന്റെ ഭാഗമായിരുന്ന ഇഷ്ഫാക്ക് പ്രീ ഒളിംപിക്സ്, ലോകകപ്പ് യോഗ്യതാ റൗണ്ടുകൾ ഉൾപ്പെടെ നിരവധി തവണ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.


കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ സഹ പരിശീലകനായി ഇഷ്ഫാക്ക് അഹമ്മദ് തുടരും.  മൂന്ന് വർഷത്തേക്കാണ് ഇഷ്ഫാഖ് അഹമ്മദുമായുള്ള കരാര്‍ നീട്ടിയത്. 2014 ൽ കേരള ബ്ലാസ്റ്റേഴ്സിൽ സെൻട്രൽ മിഡ്ഫീൽഡറായി ചേർന്ന ഇഷ്ഫാഖ് ഐ-ലീഗിലും ഇന്ത്യൻ സൂപ്പർ ലീഗില്‍ മറ്റ് ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്. .

കഴിഞ്ഞ ഐ‌എസ്‌എൽ സീസണിലാണ് ഇഷ്ഫാഖ് സഹപരിശീലകനായി ക്ലബിൽ തിരിച്ചെത്തിയത്. ഐ‌എസ്‌എല്ലിൽ രണ്ടുതവണ ഫൈനലിസ്റ്റുകളായ ടീമിന്റെ ഭാഗമായിരുന്ന ഇഷ്ഫാക്ക് പ്രീ ഒളിംപിക്സ്, ലോകകപ്പ് യോഗ്യതാ റൗണ്ടുകൾ ഉൾപ്പെടെ നിരവധി തവണ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.

Latest Videos

undefined

Also Read: ഔദ്യോഗിക പ്രഖ്യാപനമായി, ജിങ്കാന്‍ ബ്ലാസ്റ്റേഴ്സ് വിട്ടു; ഒപ്പം മറ്റൊരു സര്‍പ്രൈസ് കൂടി പ്രഖ്യാപിച്ച് ക്ലബ്ബ്

കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ബ്ലാസ്റ്റേഴ്സില്‍ അവസരം നൽകിയതിന് ടീം മാനേജ്മെന്റിന് നന്ദി പറയുന്നുവെന്ന് ഇഷ്ഫാഖ് പ്രതികരിച്ചു. ഈ യാത്ര ഇതുവരെ ആവേശകരമായിരുന്നു, വരാനിരിക്കുന്ന സീസണിലേക്ക് പുതിയ പരിശീലകനോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒരുമിച്ച്, ക്ലബിന്റെ ലക്ഷ്യങ്ങൾ നടപ്പിലാക്കാനും കൂടുതൽ ഉയരങ്ങളിലെത്തിക്കാനും ഞങ്ങൾ പ്രതീക്ഷിക്കുന്നു ”ഇഷ്ഫാക്ക് പ്രത്യാശപ്രകടിപ്പിച്ചു.

ഇഷ്ഫാക്കിന്റെ സമ്പന്നമായ അനുഭവവും ഫലപ്രദമായ മാർഗ്ഗനിർദ്ദേശവും പ്രൊഫഷണൽ പ്രതിബദ്ധതയും ടീമിന് വലിയ മൂല്യമാണ് നൽകുന്നതാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. ടീമിനായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ ക്ലബ് പിന്തുണയ്ക്കുന്നത് തുടരുമെന്നും സ്കിൻകിസ് പറഞ്ഞു.

click me!