ഇന്‍റർ കോണ്ടിനെന്‍റൽ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി സാന്നിധ്യമായി സഹൽ മാത്രം; ജിങ്കാൻ പുറത്ത്

By Web Team  |  First Published Aug 21, 2024, 7:18 PM IST

ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പർ പ്രഭ്സുഖന്‍ സിംഗ് ഗില്ലും മോഹന്‍ ബഗാന്‍ റൈറ്റ് ബാക്ക് ആശിഷ് റായിയുമാണ് ടീമിലെ പുതുമുഖങ്ങള്‍.


ദില്ലി: അടുത്തമാസം ഹൈദരാബാദിൽ നടക്കുന്ന ത്രിരാഷ്ട്ര ഇന്‍റർ കോണ്ടിനെന്‍റൽ കപ്പിനുള്ള ഇന്ത്യയുടെ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. പുതിയ കോച്ച് മനോലോ മാർക്വേസ് പ്രഖ്യാപിച്ച ടീമിൽ 26 താരങ്ങളാണുളളത്. സഹൽ അബ്ദുൽ സമദ് മാത്രമാണ് സാധ്യതാ ടീമിൽ ഇടംപിടിച്ച ഏക മലയാളിതാരം. അതേസമയം പ്രതിരോധനിരയിലെ കരുത്തുറ്റ സാന്നിധ്യമായ സന്ദേശ് ജിങ്കാന് 26 അംഗ ടീമില്‍ ഇടമില്ല. ജനുവരിയില്‍ ഏഷ്യൻ കപ്പ് ഗ്രൂപ്പ് മത്സരത്തില്‍ സിറിയക്കെതിരെ കളിക്കുന്നതിനിടെ ജിങ്കാന് പരിക്കേറ്റിരുന്നു. പരിക്കില്‍ നിന്ന് മുക്തനാവാത്തതാണ് ജിങ്കാനെ ഒഴിവാക്കാന്‍ കാരണമെന്നാണ് കരുതുന്നത്.

ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പർ പ്രഭ്സുഖന്‍ സിംഗ് ഗില്ലും മോഹന്‍ ബഗാന്‍ റൈറ്റ് ബാക്ക് ആശിഷ് റായിയുമാണ് ടീമിലെ പുതുമുഖങ്ങള്‍. ഈമാസം 31ന് ഹൈദരാബാദിലാണ് ഇന്ത്യൻ ക്യാമ്പിന് തുടക്കമാവുക. സെപ്റ്റംബർ മൂന്ന് മുതൽ ഒൻപത് വരെ നടക്കുന്ന ടൂർണമെന്‍റിൽ സിറിയയും മൗറിഷ്യസുമാണ് ഇന്ത്യയെ കൂടാതെ കളിക്കുന്നത്. സെപ്റ്റംബർ മൂന്നിന് ഇന്ത്യ ആദ്യ മത്സരത്തിൽ മൗറിഷ്യസിനെ നേരിടും. മുന്‍ നായകന്‍ സുനില്‍ ഛേത്രി വിരമിച്ച ശേഷം ഇന്ത്യ ആദ്യമായിട്ടിറങ്ങുന്ന ടൂര്‍ണമെന്‍റാണിത്.

Latest Videos

undefined

ഫ്ലാറ്റ് പിച്ചല്ലെങ്കില്‍ വട്ടപൂജ്യം; ബംഗ്ലാദേശിനെതിരെ പൂജ്യത്തിന് മടങ്ങിയ ബാബറിനെ പൊരിച്ച് ആരാധകർ

ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍(124) മുന്നിലുള്ള ടീമാണ് സിറിയ(93). എന്നാല്‍ മൗറീഷ്യസ്(179)ഇന്ത്യയെക്കാള്‍ ഏറെ പിന്നിലാണ്. 2018ല്‍ തുടങ്ങിയ ഇന്‍റര്‍ കോണ്ടിനെന്‍റൽ കപ്പിന്‍റെ നാലാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. ടൂര്‍ണമെന്‍റില്‍ 2018ലും 2023ലും ഇന്ത്യ ചാമ്പ്യൻമാരായിരുന്നു.

ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ്, അമരീന്ദർ സിംഗ്, പ്രഭ്സുഖൻ സിംഗ് ഗിൽ.

ഡിഫൻഡർമാർ: നിഖിൽ പൂജാരി, രാഹുൽ ഭേക്കെ, ചിങ്‌ലെൻസന സിംഗ് കോൺഷാം, റോഷൻ സിംഗ് നൗറെം, അൻവർ അലി, ജയ് ഗുപ്ത, ആശിഷ് റായ്, സുഭാഷിഷ് ബോസ്, മെഹ്താബ് സിംഗ്.

മിഡ്ഫീൽഡർമാർ: സുരേഷ് സിംഗ് വാങ്‌ജം, ജീക്‌സൺ സിംഗ്, നന്ദകുമാർ സെക്കർ, നവോറെം മഹേഷ് സിംഗ്, യാസിർ മുഹമ്മദ്, ലാലെങ്‌മാവിയ റാൾട്ടെ, അനിരുദ്ധ് താപ്പ, സഹൽ അബ്ദുൾ സമദ്, ലാലിയൻസുവാല ചാങ്‌തെ, ലാൽതതംഗ ഖൗൽഹിംഗ്.

ഫോർവേഡുകൾ: കിയാൻ നസ്സിരി ഗിരി, എഡ്മണ്ട് ലാൽറിൻഡിക, മൻവീർ സിംഗ്, ലിസ്റ്റൺ കൊളാക്കോ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!