യുഎസ് ഓപ്പൺ കപ്പ് ഫൈനൽ: മെസിയില്ലാതെ ഇറങ്ങിയ ഇന്‍റര്‍ മയാമിക്ക് കാലിടറി; ഹൂസ്റ്റണ്‍ ഡൈനാമോവിന് കിരീടം

By Web Team  |  First Published Sep 28, 2023, 9:01 AM IST

ആദ്യ പകുതിയുടെ 24-ാം മിനിറ്റില്‍‍ ഗ്രിഫിന്‍ ഡോര്‍സെ ആണ് ഹൂസ്റ്റണ്‍ ഡൈനാമോയെ ആദ്യം മുന്നിലെത്തിച്ചത്. 33ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ അമൈന്‍ ബാസ്സി ഹൂസ്റ്റണ്‍ ഡൈനാമോയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഗോള്‍ തിരിച്ചടിക്കാനുള്ള ഇന്‍റര്‍ മയാമിയുടെ ശ്രമങ്ങളെല്ലാം ഹൂസ്റ്റണ്‍ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു.


ഹൂസ്റ്റണ്‍: യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലില്‍ സൂപ്പര്‍ താരം ലിയോണല്‍ മെസിയില്ലാതെ ഇറങ്ങിയ ഇന്‍റര്‍ മയാമിക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹൂസ്റ്റണ്‍ ഡൈനാമോ, ഇന്‍റര്‍ മയാമിയെ വീഴ്ത്തി കിരീടം നേടി. മെസിയുഗത്തില്‍ രണ്ടാം കിരീടം ലക്ഷ്യമിട്ട ഇന്‍റര്‍ മയാമിക്ക് ഫൈനലില്‍ സൂപ്പര്‍ താരത്തിന്‍റെ അഭാവം തിരിച്ചടിയായി. പരിക്ക് മൂലമാണ് മെസി മത്സരത്തില്‍ നിന്ന് വിട്ടു നിന്നത്.

ആദ്യ പകുതിയുടെ 24-ാം മിനിറ്റില്‍‍ ഗ്രിഫിന്‍ ഡോര്‍സെ ആണ് ഹൂസ്റ്റണ്‍ ഡൈനാമോയെ ആദ്യം മുന്നിലെത്തിച്ചത്. 33ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ അമൈന്‍ ബാസ്സി ഹൂസ്റ്റണ്‍ ഡൈനാമോയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഗോള്‍ തിരിച്ചടിക്കാനുള്ള ഇന്‍റര്‍ മയാമിയുടെ ശ്രമങ്ങളെല്ലാം ഹൂസ്റ്റണ്‍ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു.

Latest Videos

undefined

മെസിയുടെ അര്‍ജന്‍റീനയെ അട്ടിമറിച്ച സൗദിക്കെതിരെ ഇന്ത്യ ഇന്നിറങ്ങും; ഇന്ത്യൻ സമയം, മത്സരം കാണാനുള്ള വഴികൾ

LIFT THAT TROPHY, 🏆 pic.twitter.com/0Ftawoafnv

— Major League Soccer (@MLS)

കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ(90+2) ജോസഫ് മാര്‍ട്ടിനെസാണ് ഇന്‍റര്‍ മയാമിയുടെ ആശ്വാസഗോള്‍ നേടിയത്. ഇഞ്ടുറി ടൈമില്‍ ഗോള്‍ നേടിയശേഷം സമനില ഗോളിനായി ഇന്‍റര്‍ മയാമി കിണഞ്ഞു ശ്രമിച്ചെങ്കിലും നേടാനായില്ല. മെസിക്ക് പുറമെ മുന്‍ ബാഴ്സലോണ താരം ജോര്‍ഡി ആല്‍ബയും ഇന്ന് ഇന്‍റര്‍ മയാമിക്കായി കളത്തിലിറങ്ങിയില്ല.

GRIFFIN. DORSEY. 💥 lead in the final!
pic.twitter.com/urMS9nUFnk

— Major League Soccer (@MLS)

കഴിഞ്ഞ സീസണൊടുവില്‍ പിഎസ്ജിയില്‍ നിന്ന് സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തിലാണ് മെസി ഇന്‍റര്‍ മയാമിയില്‍ എത്തിയത്. മെസിയുടെ കരുത്തില്‍ ലീഗ്‌സ് കപ്പില്‍ ഇന്‍റര്‍ മയാമി ചാംപ്യന്‍മാരായിരുന്നു.ഇന്‍റര്‍ മയാമിയുടെ ചരിത്രത്തിലെ ആദ്യ കിരീടമാണിത്. ക്ലബിനായി പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് പതിനൊന്ന് ഗോളും എട്ട് അസിസ്റ്റുമാണ് സീസണില്‍ മെസിയുടെ സമ്പാദ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!