മെസിയില്ലാതെ ഇറങ്ങിയ ഇന്‍റര്‍ മയാമിക്ക് വമ്പൻ തോൽവി; റൊണാൾഡോയുടെ ഗോളി‍ൽ ജയം തുടർന്ന് അൽ നസ്‌ർ

By Web Team  |  First Published Sep 17, 2023, 11:21 AM IST

തുടർച്ചയായി മത്സരങ്ങളിൽ കളിച്ച് ക്ഷീണിതനായതിനാലാണ് മെസിക്ക് വിശ്രമം നൽകിയതെന്ന് ഇന്‍റർ മയാമി കോച്ച് ജെറാർഡോ മാർട്ടിനോ പറഞ്ഞു.


മയാമി: മേജർ ലീഗ് സോക്കറിൽ ഇന്‍റർ മയാമിക്ക് വമ്പന്‍ തോൽവി.അറ്റ്ലാന്‍റ യുണൈറ്റഡ് ആണ് സൂപ്പര്‍ താരം ലിയോണൽ മെസി ഇല്ലാതെ ഇറങ്ങിയ ഇന്‍റർ മയാമിയെ രണ്ടിനെതിരെ അഞ്ച് ഗോളിന് തോൽപിച്ചത്. മെസി എത്തിയശേഷം ഇന്‍റർ മയാമിയുടെ ആദ്യ തോൽവിയാണിത്. ആദ്യ പകുതിയിൽ തന്നെ ഇന്‍റർ മയാമി 1-3ന് പിന്നിലായിരുന്നു.

25-ാം മിനിറ്റില്‍ കംപാനയിലൂടെ ഇന്‍റര്‍ മയാമിയാണ് ആദ്യം ലീഡെടുത്തത്. 36-ാം മിനിറ്റില്‍ ട്രൈസ്റ്റന്‍ മുയുംബയിലൂടെ അറ്റ്ലാന്‍റ യുണൈറ്റഡ് സമനില പിടിച്ചു. എന്നാല്‍ 40-ാം മിനിറ്റില്‍ കമാല്‍ മില്ലറുടെ സെല്‍ഫ് ഗോള്‍ മയാമിക്ക് തിരിച്ചടിയായി. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് ബ്രൂക്സ് ലെനന്‍ അറ്റ്ലാന്‍റ യുണൈറ്റഡിന്‍റെ ലീഡുയര്‍ത്തി.

Latest Videos

undefined

മഹാസമുദ്രത്തിൽ ലാലേട്ടന്‍, ലോകകപ്പിൽ റിച്ചാർലിസൺ, വണ്ടർ ഗോളുമായി എംബാപ്പെയും, എന്നിട്ടും പിഎസ്‌ജിക്ക് തോൽവി

രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാംപാന വീണ്ടും മയാമിക്കായി സ്കോര്‍ ചെയ്തു. പെനല്‍റ്റിയിലൂടെയായിരുന്നു കംപാനയുടെ രണ്ടാം ഗോള്‍. എന്നാല്‍ 76-ാം മിനിറ്റില്‍ ഗിയോര്‍ഗോസ് ഗിയാകൗമാകിസും 89-ാം മിനിറ്റില്‍ ടെയ്‌ലര്‍ വോള്‍ഫും അറ്റ്ലാന്‍റ യുണൈറ്റഡിനായി സ്കോര്‍ ചെയ്തതോടെ മയാമിയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.തുടർച്ചയായി മത്സരങ്ങളിൽ കളിച്ച് ക്ഷീണിതനായതിനാലാണ് മെസിക്ക് വിശ്രമം നൽകിയതെന്ന് ഇന്‍റർ മയാമി കോച്ച് ജെറാർഡോ മാർട്ടിനോ പറഞ്ഞു.

¡Campanazo! 🔔🇪🇨

¡Leo Campana sigue en estado de gracia y pone arriba a en la pizarra! pic.twitter.com/OZ5PvL0i8Q

— MLS Español (@MLSes)

വിജയം തുടര്‍ന്ന് റൊണാള്‍ഡോയുടെ അല്‍ നസ്‌ര്‍

അതേസമയം സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അൽ നസ്ര്‍ ജയം തുടര്‍ന്നു. അൽ റെയ്ദിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് അല്‍ നസ്ര്‍ തോല്‍പ്പിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സാദിയോ മാനെ ആണ് അല്‍ നസ്‌റിന് ലീഡ് നല്‍കിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ടാലിസ്ക അല്‍ നസ്‌റിന്‍റെ ലീഡുയര്‍ത്തി. 78-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഗോളിലൂടെ അല്‍ നസ്‌ര്‍ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി. 89-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ മുഹമ്മദ് ഫൗസെയര്‍ അല്‍ റെയ്ദിന്‍റെ ആശ്വാസ ഗോള്‍ നേടി.ആറ് കളിയിൽ 12 പോയന്‍റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് അൽ നസ്ര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!