സാഫ് കപ്പ്: കരുത്തരുടെ പോരില്‍ ഇന്ത്യ ഇന്ന് കുവൈറ്റിനെതിരെ! മത്സരം കാണാനുള്ള വഴികള്‍ അറിയാം

By Web Team  |  First Published Jun 27, 2023, 2:07 PM IST

നേപ്പാളിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിന്റെയും പാകിസ്ഥാനെതിരെ എതിരില്ലാത്ത നാല് ഗോളിന്റെയും ജയമായിരുന്നു കുവൈറ്റിന്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഉഗ്രന്‍ ഫോമാണ് ഇന്ത്യയുടെ കരുത്ത്.


ബംഗളൂരു: സാഫ് കപ്പ് ഫുട്‌ബോളില്‍ മൂന്നാം ജയം ലക്ഷ്യമിട്ട് ടീം ഇന്ത്യയിന്നിറങ്ങും. വൈകീട്ട് ഏഴരയ്ക്ക് ബംഗളൂരുവില്‍ നടക്കുന്ന കളിയില്‍ കുവൈറ്റാണ് എതിരാളി. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യയും കുവൈറ്റും സെമിയിലേക്ക് മുന്നേറിക്കഴിഞ്ഞു. ഗ്രൂപ്പ് ചാംപ്യന്‍പട്ടം മോഹിച്ചാണ് ഇന്നത്തെ നേര്‍ക്കുനേര്‍ പോരാട്ടം. ഇന്ത്യ, പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളിനും നേപ്പാളിനെ രണ്ട് ഗോളിനും തോല്‍പ്പിച്ചു.

നേപ്പാളിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിന്റെയും പാകിസ്ഥാനെതിരെ എതിരില്ലാത്ത നാല് ഗോളിന്റെയും ജയമായിരുന്നു കുവൈറ്റിന്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഉഗ്രന്‍ ഫോമാണ് ഇന്ത്യയുടെ കരുത്ത്. പാകിസ്ഥാനെതിരായ ഹാട്രിക് ഉള്‍പ്പെടെ നാല് ഗോളാണ് ഛേത്രി അടിച്ച് കൂട്ടിയത്. കൂട്ടിന് ഉദാന്ത സിംഗ്, ചാംഗ്‌തെ, മുകേഷ് സിംഗ് എന്നിവരുമുണ്ട്. ഗോള്‍വലയ്ക്ക് കീഴില്‍ ഗുര്‍പ്രീത് സിംഗ് സന്ധുവും, അമരീന്ദറും മികച്ച് ഫോമിലാണ്. ഇന്ന് ആര് ഗോള്‍ വല കാക്കാന്‍ എത്തുമെന്നതില്‍ ആകാംഷ.

Latest Videos

undefined

സഹല്‍ അബ്ദുള്‍ സമദ് ഉള്‍പ്പെടുന്ന മധ്യനിര കുറച്ചുകൂടി കരുത്ത് കാട്ടിയാല്‍ കുവൈറ്റിനെയും തകര്‍ക്കാം. ആക്രമണമാണ് കുവൈറ്റിന്റെ കരുത്ത്. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഇന്ത്യക്കെതിരായ ആധിപത്യവും ആത്മവിശ്വാസം കൂട്ടും. ഇതിന് മുമ്പ് മൂന്ന് തവണയാണ് ഇന്ത്യയും കുവൈറ്റും ഏറ്റമുട്ടിയിട്ടുള്ളത്. രണ്ട് കളികളില്‍ കുവൈറ്റ് ജയിച്ചപ്പോള്‍ ഇന്ത്യക്ക് ഒരു ജയം. 2010ലാണ് അവസാനമായി നേര്‍ക്ക് വന്നത്. അന്ന് ഒന്നിനെതിരെ 9 ഗോളിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

അര്‍ജന്റൈന്‍ ടീമില്‍ നിന്ന് ഇടവേള വേണമെന്ന് മെസി! നടക്കില്ലെന്ന് സ്‌കലോണി, എഎഫ്എ നിലപാട് നിര്‍ണായകം

ടിവിയില്‍ ഡിഡി ഭാരതിയിലും ഡിജിറ്റല്‍ സ്ട്രീമിംഗില്‍ ഫാന്‍കോഡ് ആപ്പിലും മത്സരം തത്സമയം കാണാനാകും. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 91 ഗോള്‍ നേടിയ സുനില്‍ ഛേത്രിയുടെ ബൂട്ടിലേക്ക് തന്നെയാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. സഹല്‍ അബ്ദുല്‍ സമദും ആഷിക് കുരുണിയനുമാണ് ടീമിലെ മലയാളി സാന്നിധ്യം. പാകിസ്ഥാനെതിരായ മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് കണ്ട കോച്ച് ഇഗോര്‍ സ്റ്റിമാക്ക് ഇന്ന് ടീമിനൊപ്പമുണ്ടാവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!