സെമി ഫൈനലിൽ പിഎസ്‌ജിയെ തോൽപ്പിച്ചാണ് ബൊറൂസിയ ഡോർട്ട്മുണ്ട് ഫൈനലിലേക്ക് മുന്നേറിയത്
വെംബ്ലി: യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ രാജാക്കന്‍മാരെ ഇന്നറിയാം. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടം ഇന്ന് നടക്കും. സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ് ജർമൻ വമ്പൻമാരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിടും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരത്തിന് കിക്കോഫാവുക.
സെമി ഫൈനലിൽ പിഎസ്‌ജിയെ തോൽപ്പിച്ചാണ് ബൊറൂസിയ ഡോർട്ട്മുണ്ട് ഫൈനലിലേക്ക് മുന്നേറിയത്. മുന്‍ ചാമ്പ്യന്‍മാരായ ബയേൺ മ്യൂണിക്കിനെ തകർത്താണ് റയൽ മാഡ്രിഡ് ഫൈനൽ ഉറപ്പിച്ചത്. റയലിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കുമെന്ന് ഡോർട്ട്മുണ്ടിന്‍റെ കോച്ച് എഡിൻ ടെർസിക് പറഞ്ഞു. 1996ൽ മാത്രമാണ് ബൊറൂസിയ ഡോർട്ട്മുണ്ടിന് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാനായത്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ 15-ാം കിരീടമാണ് റയൽ മാഡ്രിഡ് ലക്ഷ്യമിടുന്നത്. വിരമിക്കൽ പ്രഖ്യാപിച്ച സൂപ്പർ താരം ടോണി ക്രൂസിന്‍റെ റയൽ മാഡ്രിഡിനൊപ്പമുള്ള അവസാനം മത്സരം കൂടിയാണ് ഇന്നത്തേത്. ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രമെഴുതിയ ടീമാണ് റയല്‍ എന്നാണ് കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ വാക്കുകള്‍.
undefined
സോണി ടെന്‍ 2, സോണി ടെന്‍ 3, സോണി ടെന്‍ 2 എച്ച്‌ഡി, സോണി ടെന്‍ 3 എച്ച്‌ഡി എന്നിവയാണ് യുവേഫ ചാമ്പ്യന്‍ന്‍സ് ലീഗ് ഫൈനല്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നത്. സോണിലിവിലൂടെ മത്സരത്തിന്‍റെ ലൈവ് സ്ട്രീമിംഗുണ്ട്.
Read more: കരഞ്ഞ് കളംവിട്ട് റൊണാൾഡോ, കിംഗ്‌സ് കപ്പും പോയി അൽ നസര്‍; കിരീടം ഉയര്‍ത്തി അൽ ഹിലാല്‍- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം