അയാളെ മാറ്റി നിര്‍ത്തിക്കൊണ്ട് ഒരു ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രം ഇനി പറയാന്‍ കഴില്ലെന്ന് ഉറപ്പാണ്. അയാളുടെ ഫിനിഷിങ്ങ് മികവ് ലോകത്തിലെ ഏതൊരു താരത്തോടും കിടപ്പിടിക്കാവുന്ന ഒന്നാണ്.
ഒരു ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമിയുടെ കാത്തിരിപ്പിന്റെ നീളം കൂടുകയാണ്. എന്നും നിരാശപ്പെടുത്തിയിരുന്ന ഒരു ഇന്ത്യന്‍ ടീമില്‍ നിന്നും അല്‍പ്പം മുന്നോട്ട് പോയെങ്കിലും വീണ്ടും ഒരു പരാജയം കൂടി കണ്ടുകോണ്ടിരിക്കുമ്പോള്‍ ഇനി എന്നാണ് ഇവര്‍ ഇതൊന്ന് സാധിച്ചെടുക്കുക എന്ന ചോദ്യം എല്ലാ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികളെ പോലെ എന്നേയും അലട്ടുന്നുണ്ട്. ലോകകപ്പ് എന്ന വലിയ രീതിയില്‍ സ്വന്തം രാജ്യത്തെ കാണാനുള്ള ആഗ്രഹത്തെ ഒരു പാട് നാളായി ഉള്ളിച്ചിട്ട് ഇങ്ങനെ താലോലിച്ച് നടക്കുന്നു. ഒരു പാട് ദൗര്‍ബല്യങ്ങളുള്ള ഒരു ടീമിനെയും കൊണ്ട് ലക്ഷ്യത്തിന്റെ പാതി വഴി പോലും പിന്നിടാനാവാതെ വീണ്ടും വീണ്ടും കാണുമ്പോഴുള്ള നിരാശ എത്രയാണെന്ന് ഇന്ത്യയിലെ ഒരു ടിപ്പിക്കല്‍ കായിക പ്രേമിക്ക് മനസ്സിലാക്കാന്‍ വഴിയില്ല. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമായ സാള്‍ട്ട് ലേക്കില്‍ നിരാശയുടെ കണ്ണുനീര്‍ പടര്‍ത്തിക്കൊണ്ട് ഞാനങ്ങനെ ഇരിക്കുകയാണ്. പതിവിന് വിപരീതമായി നിറഞ്ഞ് കവിഞ്ഞിരുന്ന സ്റ്റാന്റുകള്‍ പതിയെ കാലിയായി കൊണ്ടിരിക്കുന്നു. ചരിത്രം ഉറങ്ങുന്ന സാള്‍ട്ട് ലേക്കിന്റെ പുല്‍പ്പരപ്പിലേക്ക് അങ്ങനെ നോക്കിയിരിക്കുമ്പോള്‍ ആണ് ഡഗ് ഔട്ടില്‍ ഒരു പതിനൊന്നാം നമ്പറുകാരന്‍ നിര്‍വികാരത്തോടെ ഇരിക്കുന്നത് കാണുന്നത്.
എനിക്കറിയാം ഇന്ന് ആ മനുഷ്യന്റെ അവസാനത്തെ രാജ്യന്തര മത്സരമാണെന്ന്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഒരു ഇതിഹാസം കൂടി ആരവങ്ങളില്ലാതെ പടി ഇറങ്ങുകയാണ്. ആധുനിക ഇന്ത്യന്‍ ഫുട്‌ബോളിന്റെ പതാകവാഹകന്‍ എന്ന് നിസംശയം പറയാവുന്ന ഒരു മനുഷ്യന്‍ രണ്ട് പതിറ്റാണ്ടുകളോളം ഇന്ത്യയിലെ മൈതാനങ്ങളില്‍ ഒഴുക്കിയ വിയര്‍പ്പിന്റെ മഹത്വം ഈ സാള്‍ട്ട് ലേക്കിന് അപ്പുറമുള്ള ഒരു ഇന്ത്യന്‍ ജനതക്ക് എത്രത്തോളം മനസ്സിലായിട്ടുണ്ടാവും എന്ന് എനിക്ക് അറിയില്ല. അയാളെ മാറ്റി നിര്‍ത്തിക്കൊണ്ട് ഒരു ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രം ഇനി പറയാന്‍ കഴില്ലെന്ന് ഉറപ്പാണ്. അയാളുടെ ഫിനിഷിങ്ങ് മികവ് ലോകത്തിലെ ഏതൊരു താരത്തോടും കിടപ്പിടിക്കാവുന്ന ഒന്നാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ അയാള്‍ നേടിയ 94 ഗോളുകള്‍ അതിനെ നീതീകരിക്കുന്നുണ്ട്. ഏതൊരു സാഹചര്യത്തിലായാലും രാജ്യന്തര ഫുട്‌ബോളില്‍ 150 കളിയില്‍ നിന്ന് 94 ഗോളുകള്‍ എന്ന സ്റ്റാറ്റസ് ഒരിക്കലും നിസ്സാരമായി തോന്നിയിട്ടില്ല. ആക്റ്റിവ് ഫുട്‌ബോളര്‍മാര്‍ക്കിടയില്‍ ഗോളുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ സാക്ഷാല്‍ ലയണല്‍ മെസിക്ക് പിന്നിലൊരു സ്‌പോട്ട് അയാളുടെ പ്രതിഭയുടെ ആഴം അളക്കുന്നത് തന്നെയാണ്. ബൂട്ടിയയെയും വിജയനെയും മാറ്റി നിര്‍ത്തിയാല്‍ പ്രതിഭ കൊണ്ട് അയാളോട് മുട്ടി നില്‍ക്കാന്‍ കഴിയുന്ന ഒരു ഇന്ത്യന്‍ ഫുട്‌ബോളര്‍ ഇനി ജനിച്ചിട്ട് വേണം.
undefined
ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത വിധം അയാള്‍ ആ പുല്‍പ്പരപ്പില്‍ നിന്ന് നടന്ന് അകലുകയാണ്. അവസാനമായി ആ മൈതാനത്തിലേക്ക് തിരിഞ്ഞ് നോക്കുന്ന മനുഷന്റെ മുഖത്ത് തങ്ങി നില്‍ക്കുന്ന വേദന എനിക്ക് ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. അയാള്‍ ആ ഗാലറിയുടെ ഒഴിഞ്ഞ സ്റ്റാന്റുകളിലേക്ക് നോക്കി പണ്ട് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ ചോദിച്ച ഒരു ചോദ്യം ആവര്‍ത്തിക്കുകയാണ് 'did i entertain you '' ഞാന്‍ നിങ്ങളെ ആനന്ദിപ്പിച്ചില്ലെ? ചോദ്യം കേള്‍ക്കുകയാണെങ്കില്‍ ഞാന്‍ അടക്കമുള്ള എത്ര ആളുകള്‍ Yes എന്ന് ഉത്തരം പറയും എന്ന് ചിന്തിച്ചിരിക്കുബോള്‍ അയാള്‍ തുടരുന്നു. ഫുട്‌ബോളിന്റെ മനോഹാരിത പൂര്‍ണ്ണമായും ആസ്വദിക്കാന്‍ ഇന്ത്യയിലേ ഭൂരിഭാഗം ജനങ്ങള്‍ക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല. എന്നാലും ഞാന്‍ ചോദിക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒരു സ്‌ട്രേയിറ്റ് ഡ്രൈവ് ഓര്‍ത്തിരിക്കുന്ന പോലെ സുനില്‍ ഛെത്രിയുടെ ഏതെങ്കിലും ഒരു ഗോള്‍ ആരെങ്കിലും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ടാകുമോ? ഓര്‍മ്മകള്‍ 2018 നെ പുല്‍കുകയാണ് ഇന്ത്യ - കിര്‍ഖിസ്ഥാന്‍ മത്സരം. കളി 60 മിനിട്ടുകള്‍ പിന്നിട്ടിരുന്ന സമയം കിര്‍ഖിസ്ഥാന്റെ മറ്റൊരു മുന്നേറ്റം കൂടി സന്ദേശ് ജിങ്കന്‍ മനോഹരമായി ഇന്റസപ്റ്റ് ചെയ്യുകയാണ്. നിരുപദ്രവമായ ഫസ്റ്റ് ടെച്ചോടു കൂടി പന്ത് സ്വീകരിക്കുന്ന സുനില്‍ ഛേത്രി തന്റെ ഡ്രിബ്ലിങ്ങ് മികവ് കൊണ്ട് ഒരു എതിരാളിയെ മറികടന്ന് കുതിക്കുയാണ്.
സ്ലൈഡ് ചെയ്ത് വന്ന രണ്ട് എതിരാളികളെ കൂടി മറികടന്ന് ഓട്ടം തുടരുന്ന ചേത്രി പന്ത് ജെജേക്ക് മറിച്ച് നല്‍കുമ്പോള്‍ കിര്‍ഖിസ്ഥാന്‍ പ്രതിരേധനിര ചിത്രത്തിലില്ല. ജെജെയുടെ മനോഹരമായ ഒരു ചിപ്പ് പാസ് കുതിച്ചെത്തിയ ഛേത്രിയുടെ ഒരു ഹാഫ് വോളി. പന്ത് കര്‍ക്കിസ്ഥാന്റെ വലയിലാണ് വിശ്രമിക്കുന്നത്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് ഛേത്രിയുടെ ആ ഗോള്‍. ഉള്ളിന്റെ ഉള്ളില്‍ ലയണല്‍ മെസിമാരുടെ ഗോളുകള്‍ ഇങ്ങനെ തിളച്ച് മറിയുമ്പോഴും താങ്കളുടെ ആ ഗോളിന് ഇപ്പോഴും ഒരു മങ്ങലും ഏറ്റിട്ടില്ല. ഈ ഗെയിമിനോട് മുഖം തിരിച്ചിരുന്നവര്‍ക്ക് അതൊന്നും ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലായിരിക്കാം. സച്ചിന്‍ ടെന്‍ഡുല്‍കര്‍മ്മാര് നേടിയ റണ്‍സുകളുമായി കൂട്ടി കിഴിച്ച് നോക്കുമ്പോള്‍ താങ്കള്‍ നേടിയ ഗോളുകള്‍ക്ക് അരല്‍പ്പം മഹത്വം കുറവാണ് എന്ന് തോന്നുന്നവര്‍ ഇന്ത്യയില്‍ ഉടനീളം ഉണ്ടാകാം. പക്ഷെ നിങ്ങള്‍ നേടിയ ഗോളുകളെ ഒഴിവാക്കിക്കൊണ്ട് ആധുനിക ഇന്ത്യന്‍ കായിക രംഗത്തിന്റെ ചിരിത്രം എഴുതുകയാണെങ്കില്‍ ആ ചരിത്രത്തെ എനിക്ക് സ്വകര്യപൂര്‍വം അവഗണിക്കേണ്ടി വരും.
ചേത്രി നിങ്ങളൊരു മഹാനായ ഫുട്‌ബോളറാണ്. നിങ്ങള്‍ നേടിയ ഗോളുകള്‍ക്കപ്പുറം ഇന്ത്യന്‍ ടീമിനു വേണ്ടി നിങ്ങള്‍ ഒഴുക്കിയ വയര്‍പ്പ് തുള്ളികളെ അവഗണിക്കാന്‍ എന്നെ പോലുള്ളവര്‍ക്ക് കഴിയില്ല. കരിയററിലുടനീളം നിങ്ങള്‍ ഈ ടീമിനു വേണ്ടി കഠിനാധ്വാനം ചെയ്യുക ആയിരുന്നില്ലെ. നിങ്ങളുടെ കയ്യില്‍ ജാലവിദ്യകള്‍ ഇല്ലായിരുന്നു എന്ന് എനിക്കറിയാം. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ രക്ഷിച്ചെടുക്കാനുള്ള മാന്ത്രിക ദണ്ഡും ഇല്ലായിരുന്നു എന്നും അറിയാം. അതിമാനുഷികനും അല്ലായിരുന്നു. നിങ്ങള്‍ക്ക് പരിമിതകള്‍ ഉണ്ടായിരുന്നു. ആ പരിമിതികള്‍ക്ക് ഉള്ളില്‍ നിന്ന് കൊണ്ട് തന്നെ എന്നെ പോലുള്ളവരെ പ്രതീക്ഷകള്‍ തന്ന് ഇവിടെ പിടിച്ചിരുത്തിയത് നിങ്ങളാണ്. എല്ലാം അസ്തമിച്ചു എന്ന് തോന്നുമ്പോഴെല്ലാം പ്രതീക്ഷയുടെ ഒരു തീ നാളം കൊടാതെ കാത്തു സൂക്ഷിച്ചിരുന്നില്ലേ നിങ്ങള്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റിലേക്ക് നോക്കിയതിനെക്കാള്‍ പ്രതീക്ഷയോടെ ഞാന്‍ നിങ്ങളുടെ കാലുകളിലേക്ക് നോക്കിയിരുന്നു എന്ന് പറഞ്ഞാല്‍ അതൊരിക്കലും ഭംഗിവാക്കാവില്ല. ആറു തവണ ഇന്ത്യന്‍ ഫുട്‌ബോളറായതിനേക്കാളും വലിയ അച്ചീവ്‌മെന്റ് തന്നെ അല്ലെ ഒരു ജനതയെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചത്.
നന്ദികേടിന്റെ കഥകള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഒരുപാട് കെട്ടിട്ടുള്ളതാണ്. അക്കൂട്ടത്തിലേക്ക് നിങ്ങളുടെ പേരു കൂടി എഴുതിച്ചേര്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല ഛേത്രി. പോയ കാലത്ത് കളിച്ചു തീര്‍ത്ത കളിയുടെ ആദരവ് സുനില്‍ ഛേത്രി എന്ന മഹാനായ ഫുട്‌ബോളര്‍ അര്‍ഹിക്കുന്നത് തന്നെയാണ്. ഇന്ത്യയിലെ മൈതാനങ്ങളെ ആനന്ദിപ്പിക്കാന്‍ സുനില്‍ ഛേത്രി ഇനി അതികനാള്‍ ഉണ്ടാവില്ല എന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നുണ്ട്. പ്രിയപ്പെട്ട ഛേത്രി നിങ്ങളെ പോലുള്ളവരുടെ മഹത്വം തിരിച്ചറിയാന്‍ കഴിയാത്തവര്‍ ഈ ഗെയിമിനെ സ്‌നേഹിക്കുന്നുണ്ട് എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.