'ചരിത്രത്തിലെ ഏറ്റവും മോശം ലോകകപ്പ്, ഭാഗ്യം കൊണ്ട്...'; കടുത്ത വാക്കുകളുമായി റോണോയുടെ സഹോദരി

By Web Team  |  First Published Dec 21, 2022, 4:43 PM IST

ഗോള്‍ഡന്‍ ബൂട്ട് നേടിയ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെ പുകഴ്ത്തുകയും ചെയ്തു. എംബാപ്പെയ്ക്ക് ഉജ്ജ്വലമായ ഭാവിയുണ്ടെന്നാണ് കാറ്റിയ പറഞ്ഞത്


ലിസ്ബണ്‍: ഖത്തറില്‍ കൊടിയിറങ്ങിയ ഫിഫ ലോകകപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി പോര്‍ച്ചീഗിസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി. ചരിത്രത്തിലെ ഏറ്റവും മോശമായ ലോകകപ്പ് ആയിരുന്നു ഖത്തറിലേത് എന്നാണ് കാറ്റിയ അവേയ്റോ പറഞ്ഞത്. ഭാഗ്യം കൊണ്ട് മികച്ച ഒരു ഫൈനല്‍ മത്സരം ലഭിച്ചുവെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കാറ്റിയ എഴുതി. അര്‍ജന്‍റീനയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നപ്പോഴും ലിയോണല്‍ മെസിയെ കുറിച്ച് ക്രിസ്റ്റ്യാനോയുടെ സഹോദരി ഒന്നും മിണ്ടിയില്ല.

ഗോള്‍ഡന്‍ ബൂട്ട് നേടിയ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെ പുകഴ്ത്തുകയും ചെയ്തു. എംബാപ്പെയ്ക്ക് ഉജ്ജ്വലമായ ഭാവിയുണ്ടെന്നാണ് കാറ്റിയ പറഞ്ഞത്. അതേസമയം, അര്‍ജന്‍റീനന്‍ ഇതിഹാസം ലിയോണൽ മെസിക്കെതിരെ ഒളിയമ്പുമായി വീണ്ടും ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍ രംഗത്ത് വന്നിരുന്നു. അര്‍ജന്‍റീനന്‍ ടീമിനെ വരവേൽക്കാന്‍ 40 ലക്ഷം ആളുകള്‍ ബ്യൂണസ് ഐറിസ് തെരുവില്‍ ഇറങ്ങിയെന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പ്രതികരണം.

Latest Videos

undefined

ഒന്നര കോടി ജനസംഖ്യയുള്ള ബ്യൂണസ് ഐറിസില്‍ ബാക്കി ആളുകള്‍ എന്തുകൊണ്ടാണ് മെസിയെ സ്വീകരിക്കാന്‍ പുറത്തിറങ്ങാതിരുന്നത്? മറഡോണയാണ് എക്കാലത്തെയും മികച്ച താരമെന്ന് കരുതിയാണോ ഒരു കോടിയിലേറെ ആളുകള്‍ വീടുകളില്‍ തന്നെ തുടര്‍ന്നതെന്നും മോര്‍ഗന്‍ ട്വിറ്ററില്‍ കുറിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിശ്വസ്തനായ മോര്‍ഗന്‍ നേരത്തെ ചെയ്തൊരു ട്വീറ്റ് വിവാദമായിരുന്നു. മെസി കരയുമെന്നാണ് ലോകകപ്പ് ഫൈനലിന് മുന്‍പ് മോര്‍ഗന്‍ ട്വീറ്റ് ചെയ്‌തത്.

അര്‍ജന്‍റീനയുടെ ജയത്തിന് പിന്നാലെ ടെന്നിസ് താരം ആന്‍ഡി മറേ, മോര്‍ഗനെ പരിഹസിച്ച് ട്വീറ്റ് ചെയ്തതും വൈറലായിരുന്നു. ലോക കിരീടവുമായി ബ്യൂണസ് ഐറിസില്‍ പറന്നിറങ്ങിയ അര്‍ജന്‍റീന്‍ ടീമിന്‍റെ വിക്‌ടറി പരേഡ് കാണാന്‍ 40 ലക്ഷം ആരാധകര്‍ തടിച്ചുകൂടിയെന്നാണ് റിപ്പോര്‍ട്ട്. മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകർ ലോകകപ്പ് ജയം ആഘോഷമാക്കി. രാജ്യത്താകെ പൊതു അവധി നൽകിയാണ് അർജന്‍റീന മൂന്നാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത്.  

'ഇതിനേക്കാള്‍ മോശമായി ഒന്നും ചെയ്യാനാവില്ല, ഇനി...'; ഹാഫ് ടൈമില്‍ ആവേശം പകരുന്ന എംബാപ്പെ, വീഡിയോ

click me!