പണക്കരുത്തില്‍ സ്പാനിഷ് ലീഗിനെ മറികടന്നു; സൗദി പ്രോ ലീഗിന് പ്രതിരോധം ഒരുക്കാനാവാതെ യൂറോപ്യൻ ക്ലബുകൾ

By Web Team  |  First Published Aug 16, 2023, 9:31 AM IST

നെയ്മര്‍ക്ക് മുമ്പെ റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്ന് നിലവിലെ ബാലൺ ഡി ഓർ ജേതാവ് കരീം ബെൻസേമയും, എൻഗോളെ കാന്‍റെയും റോബ‍ർട്ടോ ഫിർമിനോയും, സാദിയോ മാനേയും ഹകിം സിയെച്ചും റിയാദ് മെഹറസും,കാലിദോ കൂലിബാലിയും ജോർദാൻ ഹെൻഡേഴ്സണുമെല്ലാം സൗദി ക്ലബുകളിൽ എത്തിയിരുന്നു.


റിയാദ്: യൂറോപ്യൻ ക്ലബുകൾക്ക് ഭീഷണിയായി സൗദി പ്രോ ലീഗിന്‍റെ വളര്‍ച്ച. നെയ്മറെ സ്വന്തമാക്കിയതോടെ പണക്കരുത്തിൽ സ്പാനിഷ് ലീഗിനെ മറികടന്നിരിക്കുകയാണ് സൗദി ലീഗ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാത പിന്തുടർന്ന് പ്രധാന താരങ്ങൾ സൗദി ലീഗിലേക്ക് ചേക്കേറുന്നത് തുടരുകയാണ്. ഇതില്‍ ഏറ്റവുമൊടുവിലത്തേത് ആയിരുന്നു നെയ്മർ. എന്നാല്‍ റൊണാള്‍ഡൊ ഒരു തുടക്കമായിരുന്നെങ്കില്‍ നെയ്മർ ഈ നിരയിലെ അവസാന താരമാവില്ലെന്ന് ഉറപ്പാണ്.

നെയ്മര്‍ക്ക് മുമ്പെ റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്ന് നിലവിലെ ബാലൺ ഡി ഓർ ജേതാവ് കരീം ബെൻസേമയും, എൻഗോളെ കാന്‍റെയും റോബ‍ർട്ടോ ഫിർമിനോയും, സാദിയോ മാനേയും ഹകിം സിയെച്ചും റിയാദ് മെഹറസും,കാലിദോ കൂലിബാലിയും ജോർദാൻ ഹെൻഡേഴ്സണുമെല്ലാം സൗദി ക്ലബുകളിൽ എത്തിയിരുന്നു.

Latest Videos

undefined

സൗദിയുടെ പണക്കരുത്തിനെ സൂക്ഷിക്കണമെന്ന മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാർഡിയോളയുടെ മുന്നറിയിപ്പ് ശരിവയ്ക്കുന്നതാണ് അവസാനം പുറത്തുവന്ന കണക്കുകൾ. ഈ സീസണിൽ താരങ്ങളെ സ്വന്തമാക്കാൻ ലോകത്ത് ഏറ്റവും കൂടുതൽ പണംമുടക്കിയ ലീഗുകളിൽ സൗദി അഞ്ചാം സ്ഥാനത്തേക്കുയർന്നു. മെസിയും റൊണാൾഡോയുമെല്ലാം കളിച്ചിരുന്ന സ്പാനിഷ് ലാ ലിഗയെ പിന്നിലാക്കിയാണ് സൗദി പ്രോ ലീഗ് അഞ്ചാം സ്ഥാനത്തേക്കുയർന്നത്. കളിക്കാരെ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് ഇത്തവണയും പ്രീമിയർ ലീഗാണ്. ഇറ്റാലിയൻ സെരി എ രണ്ടും ഫ്രഞ്ച് ലീഗ് വൺ മൂന്നും ജ‍ർമ്മൻ ബുണ്ടസ് ലിഗ നാലും സ്ഥാനത്താണ്.

35 വാര അകലെ നിന്ന് മെസിയുടെ വണ്ടര്‍ ഗോള്‍, ഫിലാഡല്‍ഫിയയെ തകര്‍ത്ത് ഇന്‍റര്‍ മയാമി ഫൈനലില്‍-വീഡിയോ

അഞ്ചുവർഷത്തിനകം ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ ഒന്നാവുകയെന്ന ലക്ഷ്യത്തോടെ സൗദി ഭരണകൂടം കൈയയച്ച് സഹായിച്ചതോടെയാണ് ക്ലബുകൾ അനായാസം വമ്പൻ താരങ്ങളെ സ്വന്തമാക്കിയത്. സൗദി ലീഗിലേക്ക് കൂടുമാറിയതോടെ റൊണാൾഡോയുടെ കരിയർ അവസാനിച്ചെന്ന വിമർശനം ശക്തമായിരുന്നു. എന്നാല്‍ കാത്തിരുന്ന് കാണൂ, സൗദി ലീഗിന്‍റെ കരുത്തറിയൂ എന്നായിരുന്നു റൊണാൾഡോയുടെ മറുപടി. അതാണിപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!